Saturday, July 27, 2024
HomeKeralaകോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും സംഘപരിവാര്‍ മനസ്സ് ; സിഎഎക്കുറിച്ച മിണ്ടുന്നില്ലെന്ന് പിണറായി വിജയന്‍

കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും സംഘപരിവാര്‍ മനസ്സ് ; സിഎഎക്കുറിച്ച മിണ്ടുന്നില്ലെന്ന് പിണറായി വിജയന്‍

ണ്ണൂര്‍: കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും ഇപ്പോള്‍ സംഘപരിവാര്‍ മനസ്സാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

സിഎഎ വിഷയത്തില്‍ കോണ്‍ഗ്രസോ രാഹുല്‍ഗാന്ധിയോ പ്രതികരിക്കാത്തതിന് കാരണം അതാണെന്നും പറഞ്ഞു. കണ്ണൂരില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. കോണ്‍ഗ്രസ് പ്രകടന പത്രികയിലും സിഎഎ പരാമര്‍ശമില്ലെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

കോണ്‍ഗ്രസിന്റെ മതനിരപേക്ഷ മനസ് നഷ്ടപ്പെട്ടു. സംഘപരിവാര്‍ മനസ്സാണ് ഇപ്പോള്‍ കോണ്‍ഗ്രസിനുള്ളത്. പ്രതിപക്ഷ നേതാവ് കള്ളം പ്രചരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. പൗരത്വ ഭേദഗതി നിയമത്തില്‍ രാഹുല്‍ ഗാന്ധി പ്രതികരിക്കുകയോ അത്തരം ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയോ ചെയ്യുന്നില്ല. ദേശീയ പ്രക്ഷോഭ നിരയില്‍ ഒന്നും കോണ്‍ഗ്രസ് നേതാക്കളെ കണ്ടിട്ടുമില്ലെന്നും വിമര്‍ശിച്ചു.

തെരഞ്ഞെടുപ്പിന് നാലു ദിവസങ്ങള്‍ മാത്രം ശേഷിക്കെ പരമാവധി ജനങ്ങളിലേക്ക് എത്താനുള്ള കഠിനശ്രമത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. ശബ്ദ പ്രചരണം അവസാനിക്കാനിക്കാനിരിക്കേ വാക്പോരിനാല്‍ സജീവമായിരിക്കുകയാണ് പാര്‍ട്ടികള്‍. നേരത്തേ താങ്കളുടെ പഴയ പേര് ആവര്‍ത്തിക്കാന്‍ ഇടവരുത്തരുതെന്ന രാഹുലിനെതിരേയുള്ള പിണറായി വിജയന്റെ പരിഹാസം പ്രധാനമന്ത്രി നരേന്ദ്രമോദി പോലും ഉദ്ധരിച്ചിരുന്നു. മഹാരാഷ്ട്രയില്‍ നടന്ന യോഗത്തില്‍ ഇന്ത്യാ സഖ്യത്തെ വിമര്‍ശിക്കാനായിരുന്നു മോദിയുടെ പരിഹാസം.

RELATED ARTICLES

STORIES

Most Popular