Saturday, May 4, 2024
HomeKeralaപേര്‌ ചതിച്ചു, മരിച്ചയാളുടെ വോട്ട്‌ ചെയ്‌തു: 3 ഉദ്യോഗസ്‌ഥര്‍ക്ക്‌ സസ്‌പെന്‍ഷന്‍

പേര്‌ ചതിച്ചു, മരിച്ചയാളുടെ വോട്ട്‌ ചെയ്‌തു: 3 ഉദ്യോഗസ്‌ഥര്‍ക്ക്‌ സസ്‌പെന്‍ഷന്‍

ത്തനംതിട്ട: മരിച്ചുപോയ ആളുടെ പേരില്‍ മറ്റൊരാള്‍ വോട്ട്‌ ചെയ്‌ത സംഭവത്തില്‍ പോളിങ്‌ ഉദ്യോഗസ്‌ഥര്‍ക്ക്‌ സസ്‌പെന്‍ഷന്‍.

ആറന്മുള നിയോജക മണ്ഡലത്തില്‍ 144-ാം നമ്ബര്‍ ബൂത്തില്‍ ജോര്‍ജിന്റെ ഭാര്യ അന്നമ്മയുടെ മരുമകള്‍ അന്നമ്മ മാത്യു ചെയ്യാനിടയായ സംഭവത്തിലാണ്‌ നടപടി. സ്‌പെഷ്യല്‍ പോള്‍ ഓഫീസര്‍മാരായ എ. ദീപ (കോന്നി റിപ്പബ്ലിക്കന്‍ വി.എച്ച്‌.എസ്‌.എസ്‌), കല എസ്‌. തോമസ്‌ ( മണ്ണങ്കരചിറ ജി.യു.പി.എസ്‌) ബൂത്ത്‌ ലെവല്‍ ഓഫീസര്‍ പി. അമ്ബിളി എന്നിവരെയാണ്‌ അന്വേഷണവിധേയമായി സസ്‌പെന്‍ഡ്‌ ചെയ്‌തത്‌. ഇവരുടെ പേരില്‍ ക്രിമിനല്‍ കേസ്‌ രജിസ്‌റ്റര്‍ ചെയ്യുന്നതിന്‌ ജില്ലാ പോലീസ്‌ മേധാവിക്ക്‌ നിര്‍ദേശം നല്‍കിയതായും വരണാധികാരിയായ കലക്‌ടര്‍ അറിയിച്ചു.
മുതിര്‍ന്ന വ്യക്‌തികളെയും കിടപ്പുരോഗികളെയും മറ്റും വീട്ടിലെത്തി വോട്ട്‌ ചെയ്യിക്കുന്ന നടപടിക്കിടെയാണു വീഴ്‌ച സംഭവിച്ചത്‌. ആറന്മുള മണ്ഡലത്തിലെ കാരിത്തോട്ട 144-ാം നമ്ബര്‍ ബൂത്തില്‍ ആറു വര്‍ഷം മുന്‍പ്‌ മരിച്ചു പോയ അന്നമ്മ(94) എന്നയാളുടെ വോട്ട്‌ ഇവരുടെ മരുമകളും കിടപ്പു രോഗിയുമായ അന്നമ്മ(66)യ്‌ക്ക് ചെയ്യാന്‍ അവസരം കൊടുത്തതിനെത്തുടര്‍ന്നാണ്‌ നടപടി. ഇവരുടെ വിശദീകരണം കേട്ടതിന്‌ ശേഷമാണ്‌ സസ്‌പെന്‍ഷന്‍.
തങ്ങള്‍ക്ക്‌ പറ്റിയ പിഴവാണ്‌ വോട്ട്‌ മാറാന്‍ കാരണമെന്ന്‌ ഉദ്യോഗസ്‌ഥര്‍ സമ്മതിച്ചിട്ടുണ്ട്‌. ചെയ്‌ത വോട്ടും റദ്ദാക്കി. കള്ളവോട്ട്‌ ആരോപണം ഉന്നയിച്ച്‌ എല്‍.ഡി.എഫ്‌. ബൂത്ത്‌ കമ്മറ്റി സെക്രട്ടറി ജയ നല്‍കിയ പരാതിയിലാണ്‌ വരണാധികാരി അന്വേഷണത്തിന്‌ ഉത്തരവിട്ടത്‌.
ആറു വര്‍ഷം മുന്‍പ്‌ മരിച്ച അന്നമ്മയുടെ പേര്‌ വോട്ടര്‍ പട്ടികയില്‍നിന്നു നീക്കിയിരുന്നില്ല. ഇവരുടെ ക്രമനമ്ബര്‍ 874 ആണ്‌. അന്നമ്മ ജോര്‍ജ്‌ എന്നാണ്‌ ഇവരുടെ പേര്‌. കിടപ്പുരോഗിയായ മരുമകളുടെ ക്രമനമ്ബര്‍ 876 ആണ്‌. അന്നമ്മ മാത്യു എന്നാണ്‌ ഇവരുടെ പേര്‌.
കിടപ്പുരോഗിയായ അന്നമ്മയ്‌ക്കുളള വോട്ടിന്‌ പകരം ക്രമനമ്ബര്‍ 874 ഉള്ള അന്നമ്മയുടെ പേരാണ്‌ സ്ലിപ്പിലും രേഖകളിലും എഴുതിയതും വോട്ട്‌ ചെയ്യാന്‍ അനുവദിച്ചതും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular