Saturday, July 27, 2024
HomeKeralaവാട്ടര്‍ മെട്രോ ഫോര്‍ട്ട്‌ കൊച്ചി സര്‍വീസ് ആരംഭിച്ചു; ടിക്കറ്റ് നിരക്ക് 40 രൂപ

വാട്ടര്‍ മെട്രോ ഫോര്‍ട്ട്‌ കൊച്ചി സര്‍വീസ് ആരംഭിച്ചു; ടിക്കറ്റ് നിരക്ക് 40 രൂപ

കൊച്ചി: കൊച്ചി വാട്ടർ മെട്രോയുടെ ഫോർട്ട്കൊച്ചി സർവീസ് ആരംഭിച്ചു. ഹൈക്കോർട്ട് ജങ്ഷൻ ടെർമിനലില്‍നിന്ന് ഞായറാഴ്ച രാവിലെ പത്തു മണിക്കായിരുന്നു ആദ്യ സർവീസ്.

40 രൂപയാണ് ടിക്കറ്റ് നിരക്ക്.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമായതിനാല്‍ ഉദ്ഘാടനച്ചടങ്ങുകള്‍ ഒഴിവാക്കിയാണ് സർവീസ് ആരംഭിച്ചത്. സന്തോഷ് ജോർജ് കുളങ്ങര, കെ.എം.ആർ.എല്‍. എം.ഡി ലോക്നാഥ് ബെഹറ ഉള്‍പ്പെടെയുള്ളവർ ആദ്യ സർവീസില്‍ ഫോർട്ട്കൊച്ചിയിലേക്ക് യാത്രചെയ്തു.

‘വിദേശരാജ്യങ്ങളിലെ വാട്ടർ മെട്രോ സംവിധാനങ്ങള്‍ കാണുമ്ബോള്‍ അത് ഇവിടെയും എത്തിയിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിട്ടുണ്ട്,’ സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞു. ‘അതിപ്പോള്‍ യാഥാർഥ്യമായിരിക്കുകയാണ്. സാധാരണക്കാർക്ക് ഗുണകരമാകുമെന്ന് മാത്രമല്ല വിദേശത്തുനിന്നെത്തുന്ന സഞ്ചാരികള്‍ക്കും വലിയൊരാകർഷണമാകും നമ്മുടെ ചരിത്രാവശേഷിപ്പുകള്‍ പേറുന്ന ഫോർട്ട്കൊച്ചിയിലേക്കുള്ള കായല്‍യാത്ര.’

എല്ലാ ദിവസവും ഹൈക്കോർട്ട് ടെർമിനല്‍നിന്ന് അര മണിക്കൂർ ഇടവേളയില്‍ ഫോർട്ട്കൊച്ചിയിലേക്ക് സർവീസ് ഉണ്ടാകുമെന്ന് മെട്രോ അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷം സർവീസ് ആരംഭിച്ച കൊച്ചി വാട്ടർ മെട്രോയുടെ പത്താമത്തെ ടെർമിനലാണ് ഫോർട്ട്കൊച്ചിയിലേത്. പദ്ധതി പൂർത്തിയാകുമ്ബോള്‍ 38 ടെർമിനലുകള്‍ ഉണ്ടാകും.

RELATED ARTICLES

STORIES

Most Popular