Saturday, July 27, 2024
HomeKeralaഇന്ദിരാജി..മുത്തശ്ശിയുടെ ഓര്‍മ്മകളിലേക്ക് പ്രിയങ്കയുടെ ഫ്ളാഷ്ബാക്ക്

ഇന്ദിരാജി..മുത്തശ്ശിയുടെ ഓര്‍മ്മകളിലേക്ക് പ്രിയങ്കയുടെ ഫ്ളാഷ്ബാക്ക്

റിയാട് : പ്രിയങ്കയുടെ തൊട്ടുമുന്നില്‍ മുത്തശ്ശിയുടെ ജീവനുള്ള മുഖം. ആദ്യം അമ്ബരപ്പ്. ആശ്ചര്യം. ഒടുവില്‍ സ്നേഹത്തോടെ ആശ്ളേഷണം .

തെരത്തെടുപ്പ് പ്രചാരണത്തിനായി എത്തിയ പ്രിയങ്കാ ഗാന്ധിയെ അപ്രതീക്ഷിതമായി അമ്ബരപ്പെടുത്തിയത് എറണാകുളം വെള്ളല സ്വദേശിയായ അജിത ശിവപ്രസാദാണ്.

ഒരു വർഷം മുന്നേ തന്നെ ഇൻസ്റ്റയിലും ഫേസ് ബുക്കിലുമെല്ലാം റീല്‍സ് ചെയ്യുമായിരുന്നു അജിത. അന്ന് ഒരു വഴിപാടുമായി ബന്ധപ്പെട്ട് മുടി പൂർണ്ണമായും വെട്ടുകയുണ്ടായി. പിന്നീട് മുടി വളർന്നു വരുന്ന ഘട്ടത്തിലാണ് ആളുകള്‍ കാണാൻ ഇന്ദിര ഗാന്ധിയെ പോലെയുണ്ട് എന്ന് പറയുന്നത്. എല്ലാവരും അതേറ്റ് പറഞ്ഞതോടെ ഇന്ദിര ഗാന്ധിയുടെ ഫിഗറുള്ള റീല്‍സ് ചെയ്ത് നോക്കി. അത് സോഷ്യല്‍ മീഡിയയില്‍ തരംഗമായി. 5 മാസം മുന്നേ ചെയ്ത ആ റീല്‍സ് കണ്ടത് 60 ലക്ഷത്തില്‍ അധികം ആളുകളാണ്. പിന്നീട് അങ്ങോട്ടുള്ള എല്ലാ റീല്‍സും സൂപ്പർ ഹിറ്റുകള്‍. എങ്കിലും കൂടുതല്‍ മനസ്സിന് ഇണങ്ങിയതും ഇഷ്ടമായതും ഇന്ദിരയുടേത് തന്നെ എന്ന് അജിതയും പറയുന്നു.ബെന്നി ബഹനാൻ എം പി യുടെ പ്രചാരണാർത്ഥം എറിയാടെത്തിയ പ്രിയങ്കയെ പോലെ തന്നെ അജിതയും ഇന്നലെ ജനക്കൂട്ടത്തിനിടയില്‍ സ്റ്റാർ ആയി.കൊച്ചിയിലെ പ്രൈവറ്റ് കമ്ബനിയിലെ ജീവനക്കാരൻ ശിവപ്രസാദാണ് ജീവിത പങ്കാളി. ആദിത്ത്, അർജുൻ മക്കളാണ്.

RELATED ARTICLES

STORIES

Most Popular