Saturday, July 27, 2024
HomeKerala'കാല്‍ പ്ലാറ്റ്‌ഫോമില്‍ തട്ടി മുറിവ് പറ്റിയതിനെ തുടര്‍ന്ന് എഴുന്നേറ്റപ്പോള്‍ അപകടം'; ചേര്‍ത്തലയില്‍ ഏറനാട് എക്സ്പ്രസില്‍നിന്ന് വീണ്...

‘കാല്‍ പ്ലാറ്റ്‌ഫോമില്‍ തട്ടി മുറിവ് പറ്റിയതിനെ തുടര്‍ന്ന് എഴുന്നേറ്റപ്പോള്‍ അപകടം’; ചേര്‍ത്തലയില്‍ ഏറനാട് എക്സ്പ്രസില്‍നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

ലപ്പുഴ: ചേര്‍ത്തലയില്‍ ട്രെയിനില്‍നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. കീരിക്കാട് സൗത്ത് ശ്രീഭവനം അനന്തു അജയന്‍ (26) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെ ചേര്‍ത്തല ആഞ്ഞിലിപ്പാലത്തിന് സമീപമാണ് സംഭവം.

ഏറനാട് എക്‌സ്പ്രസില്‍ കായംകുളത്തുനിന്ന് എറണാകുളത്തേയ്ക്ക് പോകുകയായിരുന്നു അനന്തു. കാല്‍ പ്ലാറ്റ്ഫോമില്‍ തട്ടി മുറിവ് പറ്റിയതിനെ തുടര്‍ന്ന് എഴുന്നേറ്റപ്പോള്‍ ട്രെയിനില്‍ നിന്ന് വീഴുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മാരാരിക്കുളം റെയില്‍വേ സ്റ്റേഷന്‍ കഴിഞ്ഞാണ് അപകടം. മൃതദേഹം ചേര്‍ത്തല താലൂക് ആശുപത്രിയിലേക്ക് മാറ്റി.

RELATED ARTICLES

STORIES

Most Popular