Saturday, July 27, 2024
HomeUSAറിട്ടൻഹൗസിനെ കുറ്റവിമുക്തനാക്കിയതിനെ തുടർന്ന് വർഗീയ കലാപം

റിട്ടൻഹൗസിനെ കുറ്റവിമുക്തനാക്കിയതിനെ തുടർന്ന് വർഗീയ കലാപം

പോർട്ട്ലാന്റ്∙ വിസ്കോൺസിനിൽ രണ്ടു പേരെ വെടിവച്ചു കൊല്ലുകയും ഒരാൾക്കു ഗുരുതരമായി പരുക്കേൽക്കുകയും ചെയ്ത കേസിൽ പ്രതി കുറ്റക്കാരനല്ലെന്ന കോടതിവിധിക്കെതിരെ പോർട്ട്ലാന്റിൽ വർഗീയ കലാപം പൊട്ടിപ്പുറപ്പെട്ടതായി ലോ എൻഫോഴ്സ്മെന്റ് അധികൃതർ അറിയിച്ചു.

പ്രകടനക്കാർ ജനലുകൾ അടിച്ചു തകർത്തും പൊലീസിനെതിരെ കല്ലുകൾ വലിച്ചെറിഞ്ഞും പോർട്ട്ലാന്റ് ഡൗൺടൗണിലുള്ള ലോക്കൽ ഗവൺമെന്റ് കെട്ടിടങ്ങൾക്കു തീയിടുകയും ചെയ്തതിനെ തുടർന്നാണു വർഗീയ കലാപമായി പൊലീസ് ചിത്രീകരിച്ചത്.

13 വയസ്സുള്ള റെയ്ൽ റിട്ടൻഹൗസ് പ്രതിഷേധക്കാർക്കു നേരെ നിറയൊഴിച്ചതു സ്വയരക്ഷയ്ക്കു വേണ്ടിയാണെന്നുള്ള വാദം ഭാഗികമായി അഗീകരിച്ച ശേഷം കോടതി യുവാവിനെ കൊലക്കേസിൽ നിന്നു കുറ്റവിമുക്തനാക്കിയിരുന്നു.

വിധിയെ തുടർന്നു വിസ്കോൺസണിൽ മാത്രമല്ല യുഎസിന്റെ വിവിധ സിറ്റികളിലും പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചു. ന്യൂയോർക്ക് , ലൊസാഞ്ചൽസിലും ഷിക്കാഗോ സിറ്റികളിൽ പ്രകടനം നടന്നുവെങ്കിലും സമാധാനപരമായിരുന്നു.

ശനിയാഴ്ച 1000ത്തിലധികം പേരാണു ഷിക്കാഗോ ഡൗൺടൗണിൽ നടന്ന പ്രകടനത്തിൽ പങ്കെടുത്തു.  ബ്ലാക്ക് ലൈവസ് മാറ്ററാണു ഷിക്കാഗോയിൽ പ്രകടനം സംഘടിപ്പിച്ചത്. നോ ജസ്റ്റിസ് നോ പീസ് വൈറ്റ് സുപ്രീമസി അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളാണു പ്രകടനത്തിൽ മുഴക്കിയിരുന്നത്.

പി പി ചെറിയാന്‍

RELATED ARTICLES

STORIES

Most Popular