Friday, May 3, 2024
HomeKeralaക്വാര്‍ട്ടേഴ്‌സില്‍ അനധികൃതമായി താമസം: കൊച്ചി നഗരസഭയുടെ നഷ്ടം 2.4 കോടിയെന്ന് റിപ്പോര്‍ട്ട്

ക്വാര്‍ട്ടേഴ്‌സില്‍ അനധികൃതമായി താമസം: കൊച്ചി നഗരസഭയുടെ നഷ്ടം 2.4 കോടിയെന്ന് റിപ്പോര്‍ട്ട്

കോഴിക്കോട് : കണ്ടിജന്റ് ജീവനക്കാർക്ക് അനുവദിച്ച ക്വാർട്ടേഴ്‌സില്‍ അനധികൃതമായി താമസിക്കുന്ന ജീവനക്കാരില്‍നിന്ന് വീട്ടു വാടക ബത്ത കുറക്കാത്തതില്‍ കൊച്ചി നഗരസഭക്കുണ്ടായ നഷ്ടം 2.4 കോടിയെന്ന് ഓഡിറ്റ് റിപ്പോർട്ട്.

ഫയലുകള്‍ പ്രകാരം ജീവനക്കാർക്കായി നഗരസഭയുടെ അധികാര പരിധിയില്‍ രണ്ട്, നാല്, 10,16,17,18,20 എന്നീ ഹെല്‍ത്ത് സർക്കിളുകളുടെ കീഴില്‍ 174 ക്വാർട്ടേഴ്സുണ്ട്. ഇതു സംബന്ധിച്ച ഫയലുകള്‍ പരിശോധിച്ചതില്‍ ഈ ക്വാർട്ടേഴിസുകളില്‍ പലരും അനധികൃതമായാണ് താമസിക്കുന്നുണ്ടെന്ന് കണ്ടെത്തി.

2012 ലെ കണക്ക് പ്രകാരം 91 സ്ഥിരം ജീവനക്കാരും, 47 അനധികൃത താമസക്കാരും 36 കാഷ്വല്‍ തൊഴിലാളികളും ആണ് ഇവിടെ താമസിക്കുന്നത്. നിലവില്‍ ഈ ക്വാർട്ടേഴ്‌സ്‌കളില്‍ താമസിക്കുന്നവരുടെ കൃത്യമായ ഒരു വിശദാംശവും നഗരസഭ ഫയലുകളില്‍ ലഭ്യമല്ല. സ്ഥിര ജീവനക്കാർക്ക് അല്ലാതെ അനുവദിച്ചതിന്റെ വിശദാംശമോ അങ്ങനെ അനുവദിച്ചിട്ടുണ്ടെങ്കില്‍ അവരില്‍ നിന്നും വാടക ഈടക്കുന്നതായോ പരിശോധനയില്‍ കണ്ടെത്താനായില്ല. അവിടെ താമസിക്കുന്ന ഈ ജീവനക്കാരില്‍ നിന്നും വീട്ടുവാടക ബത്ത തിരികെ പിടിക്കുന്നില്ല. ജീവനക്കാർക്ക് ക്വാർട്ടേഴ്‌സ് അനുവദിക്കുന്ന പക്ഷം അവർക്ക് വിട്ടു വാടക ബത്തക്ക് അർഹതയില്ല.

അതിനാല്‍, നിലവില്‍ താമസിക്കുന്നവരുടെ വിശദാംശങ്ങളും സാലറി സ്റ്റേറ്റ് മെൻറും ആരാഞ്ഞപ്പോള്‍ പരിശോധിച്ച്‌ നല്‍കിയ വിവരങ്ങള്‍ പ്രകാരം ഈ ക്വാർട്ടേർസില്‍ നിലവില്‍ ജോലി ചെയ്യുന്ന കണ്ടിനജൻറ് ജീവനക്കാർ അല്ലാതെ ജോലിയില്‍ നിന്നും വിരമിച്ചവരും, ജോലിയില്‍ ഇരിക്കെ മരിച്ചു പോയവരുടെ ബന്ധുക്കളും, താല്‍കാലിക തൊഴിലാളികളും മറ്റ് വ്യക്തികളും താമസിക്കുന്നതായി തിരിച്ചറിഞ്ഞു. എന്നാല്‍, ഇത്രയും ക്വാർട്ടേഴ്സുള്ളതില്‍ ആകെ നാലു പേർക്ക് മാത്രമാണ് വീട്ടു വാടക ബത്ത നല്‍കാതിരിക്കുന്നത്.2012 മുതലുള്ള കണക്ക് പരാശോധിച്ചതില്‍ നഗരസഭയുട ഇക്കാര്യത്തിലുള്ള വീഴ്ച ഗുരുതരമാണ്.

ജീവനക്കാർ വിരമിക്കുമ്ബോഴും മരിക്കുന്ന പക്ഷവും നിശ്ചിത കാലാവധി കഴിയുമ്ബോള്‍ പുതിയ ജീവനക്കാർക്ക് അനുവദിക്കാത്തതിനും ജീവനക്കാർ അല്ലാത്തവർ താമസിക്കുന്നതിന് എതിരെ നഗരസഭ നടപടി എടുക്കാത്തതിനും കാരണം അറിയിക്കണമെന്ന് റിപ്പോർട്ടില്‍ ആവശ്യപ്പെട്ടു. നിലവില്‍ ജോലി ചെയ്യുന്ന, ക്വാർട്ടേർസില്‍ താമസിക്കുന്ന ജീവനക്കാരില്‍ നിന്നും വീട്ടു വാടക ബത്ത തിരികെ പിടിക്കാത്തത്തിന് കാരണവും കോർപറേഷൻ നല്‍കണം.ഒരേ വിഭാഗത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരില്‍ ക്വാർട്ടേർസ് ലഭിച്ച ജീവനക്കാർക്ക് ചെലവില്ലാതെ താമസിക്കുവാൻ അവസരം ലഭിക്കുന്നു. മറ്റ് ജീവനക്കാർ സ്വന്തം ചെലവില്‍ താമസിക്കേണ്ടിയും വരുന്നു. ഇത് അനീതിയാണെന്നും റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടി.

കണ്ടിനജന്റ് ജീവനക്കാർക്ക് ക്വാർട്ടേർസ് അനുവദിക്കുന്നതിന് പ്രത്യേക രജിസ്റ്റർ നഗരസഭ സൂക്ഷിക്കുന്നില്ല. കൃത്യമായ അലോട്ട് മന്റെ് നടപടികള്‍ എടുക്കുന്നില്ല. ആരാണ് താമസിക്കുന്നത് എന്നോ അവരില്‍ നിന്നും വീട്ടു വാടക ബത്ത പിടിക്കുന്നുണ്ടോ എന്നോ, താല്‍ക്കാലിക തൊഴിലാളികള്‍ താമസിക്കുന്ന പക്ഷം അവരില്‍ നിന്ന് വാടക ഈടാക്കുന്നുണ്ടോ എന്നതിനെ സംബന്ധിച്ചോ കൃത്യമായ കണക്ക് കോർപറേഷന്റെ കൈവശം ഇല്ല.

2014 ജൂലൈ ഒന്ന് മുതല്‍ നടപ്പിലായ ശമ്ബള പരിഷ്‌കരണ ഉത്തരവ് പ്രകാരം കൊച്ചി നഗരസഭയിലെ ഏറ്റവും കുറഞ്ഞ വീട്ടു വാടക അലവൻസ് 1,500 രൂപയാണ് ( 2016 നവംമ്ബർ ഒന്ന് മുതല്‍ പുതുക്കിയ വീട്ടു വാടക ). 2019 ജൂലൈ ഒന്ന് മുതല്‍ നടപ്പിലായ ശമ്ബള പരിഷ്‌കരണ ഉത്തരവ് പ്രകാരം കൊച്ചി നഗരസഭയിലെ ജീവനക്കാരുടെ അടിസ്ഥാന ശമ്ബളത്തിന്റെ 10 ശതമാനം വീട്ടുവാടക അലവൻസ് നല്‍കേണ്ടതാണ്. ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്ബളം 23,700 രൂപയും വീട്ടുവാടക അലവൻസ് 2,370 രൂപയും ആണ് (2021 സെപ്തംബർ ഒന്ന് മുതല്‍ പുതുക്കിയ നിരക്ക്)

നിയമ പ്രകാരം ക്വാർട്ടേർസ് അനുവദിച്ചു ജീവനക്കാരില്‍ നിന്നും വീട്ടു വാടക ബത്ത തിരികെ പിടിക്കാതിരുന്നതിനാല്‍ ആകെ 2.4 കോടി രൂപ നഗരസഭക്ക് നഷ്മായെന്നാണ് പരിശോധനയിലെ കണ്ടെത്തല്‍. പത്താം ശമ്ബള പരിഷ്‌കരണ കാലയളവ് മുതല്‍ മാത്രമാണ് തുക കണക്കാക്കിയത്. ഏറ്റവും കുറഞ്ഞ നിരക്ക് കണക്കാക്കുമ്ബോഴുള്ള ചെലവാണ് പ്രതിപാദിച്ചത്. ഓരോ ജീവനക്കാരുടെയും അടിസ്ഥാന ശമ്ബളത്തിന് ആനുപാതികമായി തുക കണക്കാക്കുന്ന പക്ഷം നഷ്ടം ഇതിലും ഏറെയാകുമെന്നും റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular