Saturday, July 27, 2024
HomeKeralaസുഹൃത്തുക്കളുമൊത്ത് മദ്യപിക്കവെ പൊലീസിനെ കണ്ട് ഭയന്നോടി; കോട്ടയത്ത് കിണറ്റില്‍ വീണ് യുവാവിന് ദാരുണാന്ത്യം

സുഹൃത്തുക്കളുമൊത്ത് മദ്യപിക്കവെ പൊലീസിനെ കണ്ട് ഭയന്നോടി; കോട്ടയത്ത് കിണറ്റില്‍ വീണ് യുവാവിന് ദാരുണാന്ത്യം

കോട്ടയം: പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവിന് കിണറ്റില്‍ വീണ് ദാരുണാന്ത്യം. നാല്‍പ്പാത്തിമല സ്വദേശി ആകാശ് സുരേന്ദ്രനാണ് മരിച്ചത്.

ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. ആകാശ് സുഹൃത്തുക്കള്‍ക്കൊപ്പമിരുന്ന് മദ്യപിക്കവെ പൊലീസ് പട്രോളിംഗ് സംഘത്തെ കണ്ട് ഭയന്നോടുകയായിരുന്നു. ഇതിനിടെ കാല് തെറ്റി കിണറ്റില്‍ വീണുവെന്നാണ് നിഗമനം.

എംജി യൂണിവേഴ്‌സിറ്റി മെൻസ് ഹോസ്റ്റലിന് സമീപം ആളൊഴിഞ്ഞ പുരയിടത്തിലാണ് സംഭവം. ഇന്നലെ രാത്രി ഒരു മണിയോടെ ആകാശും സുഹൃത്തുക്കളും ഇവിടെയിരിക്കുമ്ബോള്‍ അപ്രതീക്ഷിതമായി പൊലീസ് എത്തുകയായിരുന്നു. ടോർച്ച്‌ തെളിച്ച്‌ പൊലീസ് എത്തുന്നത് കണ്ട് യുവാക്കള്‍ ചിതറിയോടി.

തട്ടുതട്ടായി തിരിച്ചിട്ടിരുന്ന ഭൂമിയില്‍ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് ചാടുന്നതിനിടെ യുവാവ് കിണറ്റിലേക്ക് വീഴുകയായിരുന്നു.

RELATED ARTICLES

STORIES

Most Popular