Friday, May 3, 2024
HomeIndiaഒരു തവണത്തേക്ക് ഡിസ്പ്ലേ സൗജന്യമായി മാറി നല്‍കുന്ന പദ്ധതി പ്രഖ്യാപിച്ച്‌ സാംസങ് ഇന്ത്യ!

ഒരു തവണത്തേക്ക് ഡിസ്പ്ലേ സൗജന്യമായി മാറി നല്‍കുന്ന പദ്ധതി പ്രഖ്യാപിച്ച്‌ സാംസങ് ഇന്ത്യ!

താനും ദിവസങ്ങള്‍ക്ക് മുൻപ് ചില സാംസങ് ഫോണുകളില്‍ ഗ്രീൻലൈൻ പ്രശ്നം റിപ്പോർട്ട് ചെയ്തിരുന്നു. സ്ക്രീനില്‍ പച്ച നിറത്തിലുള്ള വരകള്‍ ദൃശ്യമാകുന്ന തകരാറിനെയാണ് ഗ്രീൻ ലൈൻ ഇഷ്യൂ (green line issue) എന്ന് വിളിക്കുന്നത്.

അ‌പ്ഡേഷന് ശേഷം ചില ഫോണുകളില്‍ കുറച്ചുനാളുകളായി ഇത്തരം പ്രശ്നങ്ങള്‍ റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്.

കഴിഞ്ഞ ദിവസം സാംസങ്ങിന്റെ എസ്21, എസ്22 പ്രീമിയം സീരീസുകളിലെ ഫോണുകളിലും ഗ്രീൻ ലൈൻ പ്രശ്നം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇപ്പോള്‍ സാംസങ് ഇന്ത്യ ഈ പ്രശ്നം സൗജന്യമായി പരിഹരിക്കാൻ അ‌വസരം ഒരുക്കിയിരിക്കുന്നു. പ്രശ്നം ബാധിച്ച ഫോണുകളുടെ ഡിസ്പ്ലേ ഒറ്റത്തവണത്തേക്ക് സൗജന്യമായി മാറ്റിനല്‍കുമെന്നാണ് പ്രഖ്യാപനം.

സൗജന്യ ഡിസ്‌പ്ലേ മാറ്റിസ്ഥാപിക്കല്‍ മുൻപ് മറ്റ് ചില മോഡലുകള്‍ക്ക് സാംസങ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആ ലിസ്റ്റില്‍ ഗാലക്സി എസ്21, എസ്22 സീരീസിലെ ഫോണുകള്‍ ഉള്‍പ്പെട്ടിരുന്നില്ല. ഇപ്പോള്‍ ഈ മോഡലുകളെയും ഉള്‍പ്പെടുത്തിക്കൊണ്ട് സൗജന്യമായി ഡിസ്പ്ലേ മാറി നല്‍കുന്ന മോഡലുകളുടെ ലിസ്റ്റ് വിപുലീകരിക്കുകയാണ് സാംസങ് ചെയ്തിരിക്കുന്നത്.

സൂപ്പർ അമോലെഡ് ഡിസ്‌പ്ലേകളുള്ള ചില ഗാലക്‌സി സ്മാർട്ട്ഫോണുകളെയാണ് ഈ ഗ്രീൻ ലൈൻ പ്രശ്നം ബാധിക്കുന്നത്. കഴിഞ്ഞ വർഷം മുതല്‍ ഇത്തരം പ്രശ്നങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അ‌ന്ന് ചില മോഡലുകള്‍ക്ക് സാംസങ് സൗജന്യ റീപ്ലേസ്മെന്റ് പ്രഖ്യാപിച്ച്‌ പ്രശ്നം ഒതുക്കിത്തീർത്തിരുന്നു. എന്നാലിപ്പോള്‍ എസ്21, എസ്22 സീരീസുകളിലും ഈ പ്രശ്നം റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ സാംസങ്ങും ഉപയോക്താക്കളും ഒരുപോലെ കുടുങ്ങുകയായിരുന്നു.

ട്വിറ്ററിലൂടെയും മറ്റും ഉപയോക്താക്കള്‍ വ്യാപകമായി പരാതികള്‍ ഉന്നയിച്ച്‌ തുടങ്ങിയതോടെയാണ് ഈ മോഡലുകള്‍ക്കും സാംസങ് സൗജന്യ ഡിസ്പ്ലേ റീപ്ലേസ്മെന്റ് പ്രഖ്യാപിച്ചത്. ഒറ്റത്തവണ മാത്രമാണ് ഇത്തരത്തില്‍ സൗജന്യ റീപ്ലേസ്മെന്റ ലഭ്യമാകുക. സ്‌ക്രീനുകള്‍ മാറ്റിസ്ഥാപിക്കുക മാത്രമല്ല, ഒരു കോംപ്ലിമെൻ്ററി ബാറ്ററി റീപ്ലേസ്‌മെൻ്റും ഉപകരണങ്ങള്‍ കൂടുതല്‍ നവീകരിക്കുന്നതിന് ഒരു കിറ്റും സാംസങ് വാഗ്ദാനം ചെയ്യുന്നു.

നിശ്ചിത സമയപരിധിക്കുള്ളില്‍ അ‌പേക്ഷിക്കുന്നവർക്ക് മാത്രമാണ് ഇത്തരത്തില്‍ സൗജന്യ സ്ക്രീൻ റീപ്ലേസ്മെന്റ് ലഭിക്കുക. ഇതിനായി സാംസങ് ഉപയോക്താക്കള്‍ 2024 ഏപ്രില്‍ 30-നകം സാംങ് സർവീസ് സെന്ററില്‍ തങ്ങളുടെ അപ്പോയിൻ്റ്മെൻ്റ് ബുക്ക് ചെയ്യണം. ഓണ്‍ലൈനില്‍ വഴിയോ സാംസങ്ങിൻ്റെ കസ്റ്റമർ കെയർ നമ്ബറില്‍ വിളിച്ചോ അടുത്തുള്ള സാംസങ് സർവീസ് സെന്റർ കണ്ടെത്താനാകും.

മുൻപ് പ്രഖ്യാപിച്ച മോഡലുകള്‍ക്ക് പുറമേ ഗാലക്സി എസ്21 സീരീസിലെ ഗാലക്സി S21 (SM-G991B), ഗാലക്സി S21+ (SM-G996B), ഗാലക്സി S21 Ultra (SM-G998B), എസ്22 സീരീസിലെ ഗാലക്സി S22 Ultra (SM-S908) എന്നീ മോഡലുകളെയാണ് സൗജന്യ സ്‌ക്രീൻ റീപ്ലേസ്‌മെൻ്റ് ഓഫറിനായി പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മാർച്ച്‌ അപ്‌ഡേറ്റിന് ശേഷം ഗ്രീൻ ലൈൻ പ്രശ്‌നം ഗാലക്‌സി എസ് 21 എഫ്‌ഇയെയും ബാധിച്ചിരുന്നു. എന്നാല്‍ ഗ്രീൻ ലൈൻ ഇഷ്യൂ നേരിട്ടാലും S20 സീരീസ്, നോട്ട്20/Ultra, എസ് 21 FE മോഡലുകള്‍ക്ക് സൗജന്യ സ്ക്രീൻ റീപ്ലേസ്മെന്റിന് അ‌ർഹത ഉണ്ടായിരിക്കില്ല. മാത്രമല്ല, കേടുപാടുകളുണ്ടാകുകയോ വെള്ളത്തില്‍ വീഴുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ഈ മോഡലുകള്‍ക്ക് സൗജന്യ സ്ക്രീൻ റീപ്ലേസ്മെന്റ് ലഭിക്കില്ല.

സാംസങ് ഫോണുകളില്‍ മാത്രമല്ല വണ്‍പ്ലസ് ഫോണുകളിലും കഴിഞ്ഞ വർഷം മുതല്‍ അ‌മോലെഡ് ഡിസ്പ്ലേകളില്‍ ഗ്രീൻ ലൈൻ ഇഷ്യൂ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാല്‍ ലൈഫ് ടൈം സ്‌ക്രീൻ വാറൻ്റി പ്രഖ്യാപിച്ചുകൊണ്ടാണ് ഈ ഘട്ടത്തില്‍ വണ്‍പ്ലസ് ഇന്ത്യ ഉപയോക്താക്കള്‍ക്കൊപ്പം നിന്നത് എന്നകാര്യം കൂടി ഈ ഘട്ടത്തില്‍ ഓർക്കേണ്ടതുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular