Friday, May 3, 2024
HomeKeralaഎസ്.എസ്.എല്‍.സി., ടി.എച്ച്‌.എസ്.എല്‍.സി. പരീക്ഷകളുടെ മൂല്യനിര്‍ണയം ശനിയാഴ്ചയോടെ പൂര്‍ത്തിയായി

എസ്.എസ്.എല്‍.സി., ടി.എച്ച്‌.എസ്.എല്‍.സി. പരീക്ഷകളുടെ മൂല്യനിര്‍ണയം ശനിയാഴ്ചയോടെ പൂര്‍ത്തിയായി

മലപ്പുറം: എസ്.എസ്.എല്‍.സി., ടി.എച്ച്‌.എസ്.എല്‍.സി. പരീക്ഷകളുടെ മൂല്യനിർണയം ശനിയാഴ്ചയോടെ പൂർത്തിയായി. ഹയർസെക്കൻഡറി, വെക്കേഷണല്‍ ഹയർസെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയം അടുത്തയാഴ്ചയോടെ പൂർത്തിയാകും.

മെയ് ആദ്യവാരം എസ്.എസ്.എല്‍.സി. ഫലം പ്രസിദ്ധീകരിക്കാനാവുമെന്നാണു വിലയിരുത്തല്‍.

എസ്.എസ്.എല്‍.സി. മൂല്യനിർണയത്തിന് 70 ക്യാമ്ബുകളിലായി 14,000 ത്തോളം അധ്യാപകരാണ് പങ്കെടുത്തത്. ഹയർസെക്കൻഡറിയില്‍ 77 ക്യാമ്ബുകളിലായി 25,000-ത്തോളം അധ്യാപകർ പങ്കെടുക്കുന്നു. ഹയർസെക്കൻഡറിയിലും മിക്കവാറും ക്യാമ്ബുകള്‍ ശനിയാഴ്ചയോടെ പൂർത്തിയായി.

ഹയർസെക്കൻഡറിയിലെ 25 എണ്ണം ഡബിള്‍ വാലുവേഷൻ ക്യാമ്ബുകള്‍ ആണ്. ഈ വർഷം പ്രതീക്ഷിച്ചതിലും വേഗത്തിലാണ് മൂല്യനിർണയം പൂർത്തിയായത്.

ഒന്നും രണ്ടും വർഷ ഹയർസെക്കൻഡറി ക്ലാസുകളിലെ എട്ടരലക്ഷത്തോളം കുട്ടികളുടെ 52 ലക്ഷത്തില്‍പ്പരം ഉത്തരക്കടലാസുകള്‍ ആണ് മൂല്യനിർണയം നടത്തിയത്. മെയ് പത്തോടെ ഫലം പ്രസിദ്ധീകരിക്കാനാണ് ശ്രമം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular