Saturday, May 4, 2024
HomeKeralaമുസ്ലിം ലീഗ് ഇല്ലെങ്കില്‍ വയനാട്ടില്‍ രാഹുലിന് എത്ര വോട്ട് കിട്ടും: കെ സുരേന്ദ്രന്റെ ഉത്തരം ഇതാ

മുസ്ലിം ലീഗ് ഇല്ലെങ്കില്‍ വയനാട്ടില്‍ രാഹുലിന് എത്ര വോട്ട് കിട്ടും: കെ സുരേന്ദ്രന്റെ ഉത്തരം ഇതാ

ല്‍പ്പറ്റ: ഇന്ത്യാ സഖ്യത്തിൻ്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായ രാഹുല്‍ഗാന്ധിക്ക് വേണ്ടി എല്ലാ സംസ്ഥാനങ്ങളിലും പ്രചരണം നടത്തുന്ന സിപിഎം കേരളത്തില്‍ മാത്രം അദ്ദേഹത്തെ അംഗീകരിക്കാത്തത് അപഹാസ്യമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.

വയനാട്ടിലെ ഇടത് സ്ഥാനാർത്ഥിയുടെ ഭർത്താവ് പോലും ദില്ലിയില്‍ രാഹുലിനെ കെട്ടിപിടിച്ച്‌ പ്രധാനമന്ത്രിയാവാൻ ആശംസിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

രാജസ്ഥാനില്‍ സിപിഎമ്മിൻ്റെ സീറ്റ് പ്രഖ്യാപിച്ചത് കെ.സി വേണുഗോപാലാണ്. കേരളത്തില്‍ മാത്രം രാഹുലിനെ അംഗീകരിക്കില്ലെന്നാണ് ഇടതുപക്ഷത്തിൻ്റെ നിലപാട്. അവ്യക്തതയും ആശയകുഴപ്പവും പരിഹാസവുമാണ് സിപിഎമ്മിന്റെയും കോണ്‍ ഗ്രസിന്റെയും നിലപാടെന്നും കല്‍പ്പറ്റയില്‍ നടത്തിയ വാർത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി കേരളത്തിലെ അഴിമതിയെ കുറിച്ച്‌ കൃത്യമായി പറഞ്ഞിട്ടും മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും മറുപടിയില്ല. സംസ്ഥാനത്ത് എല്ലാ അഴിമതിയും കൊള്ളയും പരസ്പര സഹകരണത്തിലൂടെ മൂടിവെക്കുകയാണ് രണ്ട് മുന്നണികളും ചെയ്യുന്നത്. മലപ്പുറത്ത് മുസ്ലിംലീഗിൻ്റെ കൊടി ഉയർത്തുന്നത് എല്‍ഡിഎഫാണ്. വർഗീയത ഉയർത്തി പിടിച്ചാണ് രണ്ട് മുന്നണികളും മത്സരിക്കുന്നത്.

ലീഗിന്റെ കൊടി ഉയർത്തിയാല്‍ ബിജെപി ഉത്തരേന്ത്യയില്‍ പ്രചരണം നടത്തുമെന്നാണ് കോണ്‍ ഗ്രസ് പറയുന്നത്. മുസ്ലിം ലീഗ് വർഗീയ പാർട്ടിയല്ലെന്ന് രാഹുല്‍ ഗാന്ധി എന്തുകൊണ്ടാണ് പറയാത്തത്? 50 കൊല്ലത്തെ തങ്ങളുടെ സഖ്യക്ഷിയുടെ കൊടി താഴ്ത്തികെട്ടുന്നത് തീർച്ചയായും വയനാട്ടില്‍ കോണ്‍ഗ്രസിന് അശുഭലക്ഷണമാണ്. മുസ്ലിം ലീഗ് ഇല്ലെങ്കില്‍ രാഹുലിന് വയനാട്ടില്‍ 50000 വോട്ട് തികച്ചും കിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

ജനങ്ങളെ കബളിപ്പിക്കുന്ന ഇടത്-വലത് മുന്നണികള്‍ സംസ്ഥാനത്ത് അപ്രസക്തമായി കഴിഞ്ഞു. മോദിയുടെ ഗ്യാരൻ്റിയാണ് കേരളത്തിലെ ചർച്ചാ വിഷയം. കെഎസ്‌ആർടിസി ജീവനക്കാർക്ക് ശമ്ബളവും പെൻഷനും മുടങ്ങുന്നു. പാവപ്പെട്ടവർക്ക് ക്ഷേമ പെൻഷൻ ഇല്ല. ജല്‍ ജീവൻ മിഷൻ മുടങ്ങി. കേന്ദ്രപദ്ധതികളെല്ലാം മുടങ്ങിക്കിടക്കുകയാണ്. സർവ്വത്ര അഴിമതിയാണ് കേരളത്തില്‍ നടക്കുന്നതെന്നും ബിജെപി അദ്ധ്യക്ഷൻ പറഞ്ഞു. പ്രധാനമന്ത്രി പറഞ്ഞത് മുൻ പ്രധാനമന്ത്രി മൻമോഹൻ സിഗിന്റെ പ്രസംഗമാണ്.

തന്റെ സർക്കാർ വിഭവങ്ങള്‍ പങ്കുവെക്കുമ്ബോള്‍ മുസ്ലിം വിഭാ ഗത്തിനാണ് പ്രഥമ പരിഗണന കൊടുക്കുകയെന്ന് മനമോഹൻ പറഞ്ഞത് എല്ലാവരും കണ്ടതാണ്. എന്നാല്‍ മോദി സർക്കാർ എല്ലാവർക്കും തുല്ല്യപരി ഗണനയാണ് കൊടുക്കുന്നത്. ക്രിസ്ത്യാനികളോട് ചിറ്റമ്മനയമാണ് കേരളത്തില്‍ കാലാകാലങ്ങളായി ഭരിച്ച രണ്ട് മുന്നണികളും സ്വീകരിക്കുന്നത്. ന്യൂനപക്ഷ ആനുകൂല്യങ്ങളില്‍ 80 ശതമാനം മുസ്ലിംങ്ങള്‍ക്ക് നല്‍കുമ്ബോള്‍ ക്രിസ്ത്യാനികള്‍ക്ക് 20% മാത്രമാണുള്ളത്. 80:20 അനുപാതം നീതിയല്ല. ക്രിസ്ത്യാനികള്‍ക്ക് അർഹമായ ആനുകൂല്ല്യം നല്‍കണമെന്ന് പറയുന്ന ഓരേ ഒരു പാർട്ടി ബിജെപി മാത്രമാണെന്നും കെ.സുരേന്ദ്രൻ കൂട്ടിച്ചേർത്തു. വാർത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയല്‍, സംസ്ഥാന സമിതി അംഗം സന്ദീപ് ജി വാര്യർ എന്നിവർ സംബന്ധിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular