Saturday, July 27, 2024
HomeUSAഒറിഗൺ വെയർഹൗസിൽ നിന്നു പിടിച്ചെടുത്തത് 500 മില്യൺ ഡോളർ വിലമതിക്കുന്ന 250 ടൺ കഞ്ചാവ്

ഒറിഗൺ വെയർഹൗസിൽ നിന്നു പിടിച്ചെടുത്തത് 500 മില്യൺ ഡോളർ വിലമതിക്കുന്ന 250 ടൺ കഞ്ചാവ്

ഒറിഗൺ ∙ ഒറിഗണിലെ വൈറ്റ് സിറ്റി വെയർഹൗസിൽ നിന്ന് 500 മില്യൺ ഡോളർ വിലമതിക്കുന്ന 250 ടൺ  മാരിജുവാന(കഞ്ചാവ്) പിടികൂടിയതായി ഒറിഗൺ പൊലിസ് അറിയിച്ചു. കലിഫോർണിയ ഒറിഗൺ അതിർത്തിയിൽ ഏകദേശം നൂറോളം പേർ ജോലി ചെയ്യുന്ന വെയർഹൗസിൽ നിന്നാണ് ഇത്രയും കഞ്ചാവ് പിടികൂടിയതെന്നുശനിയാഴ്ച (നവംബർ 20) നടത്തിയ പത്രസമ്മേളനത്തിൽ സൗത്ത് വെസ്റ്റ് റീജിയൺ ഡ്രഗ് എൻഫോഴ്സ്മെന്റ് ടീം അറിയിച്ചു.

വളരെ വൃത്തിഹീനമായ ചുറ്റുപാടുകളിൽ, കുടിക്കാൻ ആവശ്യമായ ജലം പോലും ലഭിക്കാതെയാണു കുടിയേറ്റ തൊഴിലാളികൾ കഞ്ചാവ് പ്രോസസ് ചെയ്യുന്ന സ്ഥലത്ത് താമസിച്ചിരുന്നതെന്നും പോലിസ് പറഞ്ഞു. രണ്ടു ദിവസമായി നടത്തിയ റെയ്ഡിൽ ഏകദേശം 500,000 പൗണ്ട്  CANNABIS കഞ്ചാവ് ഓയിലും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ നിരവധി ഫയർ ആംസും ഇവിടെ നിന്നു പിടികൂടിയിട്ടുണ്ട്.

അനധികൃതമായി കഞ്ചാവ് കൃഷിയും, കച്ചവടവും പൊടിപൊടിക്കുന്ന കലിഫോർണിയ – ഒറിഗൺ അതിർത്തി ഗ്രാമങ്ങളിൽ മോഷണവും, അക്രമസംഭവങ്ങളും ലൈംഗീക അതിക്രമങ്ങളും വാഹനാപകടങ്ങളും വർധിച്ചു വരുന്നതായി അധികൃതർ വെളിപ്പെടുത്തി.

ഒറിഗൺ അസംബ്ലിയിൽ ഇതു സംബന്ധിച്ചു ചൂടേറിയ വാദപ്രതിവാദങ്ങളും നടന്നതിന്റെ ഫലമായാണ് അന്വേഷണം ഊർജ്ജിതപ്പെടുത്തിയതും വലിയ കഞ്ചാവു ശേഖരം പിടികൂടിയതും.

പി പി ചെറിയാന്‍

RELATED ARTICLES

STORIES

Most Popular