Saturday, July 27, 2024
HomeKeralaവൈദ്യുതി പോസ്റ്റും മരവും വീണ് 10 വയസുകാരന് ദാരുണാന്ത്യം

വൈദ്യുതി പോസ്റ്റും മരവും വീണ് 10 വയസുകാരന് ദാരുണാന്ത്യം

വൈദ്യുതി പോസ്റ്റും മരവും വീണ് 10 വയസുകാരന് ദാരുണാന്ത്യം. ചെങ്ങമനാട് ദേശം പുറയാര്‍ ഗാന്ധിപുരം അമ്ബാട്ടു വീട്ടില്‍ നൗഷാദിന്റെയും ഫൗസിയയുടെയും ഇളയ മകന്‍ മുഹമ്മദ് ഇര്‍ഫാനാണ് മരിച്ചത്.

തൊട്ടടുത്ത ഗ്രൗണ്ടില്‍ കൂട്ടുകാരോടൊപ്പം കളിക്കാന്‍ സൈക്കിളില്‍ പോവുകയായിരുന്നു ഇര്‍ഫാന്‍. വഴിയിലെ പറമ്ബില്‍ ഉണ്ടായിരുന്ന മഹാഗണി മരം ആ സമയം കടപുഴകി വൈദ്യുതി പോസ്റ്റില്‍ പതിക്കുകയും മരവും, പോസ്റ്റും കൂടി കുട്ടിയുടെ ദേഹത്തേക്ക് വീഴാണ് അപകടമുണ്ടായത്.
അപകടം കണ്ട് ഓടിയെത്തിയ നാട്ടുകാര്‍ ഗ്രാമപഞ്ചായത്തംഗത്തിന്റെ സഹായത്തോടെ ആലുവ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശ്രീമൂലനഗരം എടനാട് വിജ്ഞാനപീഠം പബ്ലിക് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് ഇര്‍ഫാന്‍. കുട്ടിയുടെ മൃതദേഹം ചൊവ്വാഴ്ച ഉച്ചയോടെ പുറയാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
സഹോദരന്‍: മുഹമ്മദ് ഫര്‍ഹാന്‍ (ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി, ശ്രീമൂലനഗരം എടനാട് വിജ്ഞാനപീഠം പബ്ലിക് സ്‌കൂള്‍). കാക്കനാട് തോപ്പില്‍ കളപ്പുരയ്ക്കല്‍ കുടുംബാംഗമാണ് മാതാവ് ഫൗസിയ.

RELATED ARTICLES

STORIES

Most Popular