Saturday, July 27, 2024
HomeIndiaറെക്കോര്‍ഡുകള്‍ തകര്‍ത്ത് സ്റ്റോയിനിസ്, IPL ചരിത്രത്തില്‍ ഒരു ചെയ്സിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍!

റെക്കോര്‍ഡുകള്‍ തകര്‍ത്ത് സ്റ്റോയിനിസ്, IPL ചരിത്രത്തില്‍ ഒരു ചെയ്സിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍!

ന്ന് ചെപോകില്‍ സ്റ്റോയിനിസ് കളിച്ച ഇന്നിംഗ്സ് ടി20 ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഇന്നിംഗ്സുകളില്‍ ഒന്നാകും എന്ന് പറയാം.

ചെന്നൈ സൂപ്പർ കിംഗ്സ് ഉയർത്തിയ 211 എന്ന വിജയ ലക്ഷ്യം പിന്തുടർന്ന എല്‍ എസ് ജിയെ വിജയത്തിലേക്ക് എത്തിച്ച സ്റ്റോയിനസ് 124 റണ്‍സുമായി പുറത്താകാതെ നിന്നു. ഐ പി എല്ലില്‍ ചെയ്സില്‍ ഒരു താരം നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണ് ഇത്.

2011ല്‍ പോള്‍ വാല്‍തറ്റി നേടിയ 120 റണ്‍സ് ആയിരുന്നു ഇതുവരെ ചെയ്സില്‍ ഒരു താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോർ. അതാണ് സ്റ്റോയിനസ് മറികടന്നത്. ഇന്ന് 63 പന്തില്‍ നിന്നാണ് സ്റ്റോയിനിസ് 120 റണ്‍സ് എടുത്തത്. താരത്തിന്റെ ഐ പി എല്ലിലെ ആദ്യ സെഞ്ച്വറി ആയിരുന്നു ഇത്. 13 ഫോറും 6 സിക്സും സ്റ്റോയിനിസ് ഇന്ന് അടിച്ചു.

ഇന്ന് മുസ്തഫിസുർ എറിഞ്ഞ അവസാന ഓവറില്‍ 17 റണ്‍സ് എല്‍ എസ് ജിക്ക് ജയിക്കാൻ വേണമായിരുന്നു. എന്നിട്ടും 3 പന്ത് ശേഷിക്കെ വിജയത്തില്‍ എത്തിക്കാൻ സ്റ്റോയിനിസിനായി. ആ ഓവറില്‍ ആദ്യ പന്തില്‍ സിക്സ് അടിച്ച സ്റ്റോയിനിസ് അടുത്ത മൂന്ന് പന്തിലും ഫോറും അടിച്ചു.

RELATED ARTICLES

STORIES

Most Popular