Friday, June 21, 2024
HomeIndiaമുസ്ലിങ്ങള്‍ പെറ്റുകൂട്ടുന്നു ? മോദിയുടെ വിദ്വേഷ പ്രസംഗത്തിന് പിന്നിലെ വാസ്തവം എന്താണ്?

മുസ്ലിങ്ങള്‍ പെറ്റുകൂട്ടുന്നു ? മോദിയുടെ വിദ്വേഷ പ്രസംഗത്തിന് പിന്നിലെ വാസ്തവം എന്താണ്?

പൊതുവെ രാജ്യത്തെ മുസ്ലിങ്ങളെക്കുറിച്ച്‌ ഹിന്ദുത്വവാദികള്‍ ഉന്നയിക്കുന്ന ആരോപണം ആണ് അവർക്ക് ധാരാളം കുട്ടികള്‍ ഉണ്ടാകുന്നുവെന്നത്.

മുൻപും പല തവണ ഇത്തരത്തില്‍ അഭിപ്രായങ്ങള്‍ പലരും ഉയർത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇതേ ആരോപണമുന്നയിച്ചു. മുസ്ലിങ്ങള്‍ പെറ്റുകൂട്ടുന്നു എന്നായിരുന്നു രാജസ്ഥാനിലെ അദ്ദേഹത്തിന്റെ പ്രസംഗം.

അദ്ദേഹം നേരത്തെയും ഇത്തരം കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഗുജറാത്തില്‍ വംശഹത്യയില്‍നിന്ന് രക്ഷപ്പെട്ട മുസ്ലിങ്ങള്‍ താമസിച്ച സ്ഥലങ്ങളെ കുട്ടികളെ ഉത്പാദിപ്പിക്കുന്ന കേന്ദ്രമായാണ് മോദി മുൻപ് വിശേഷിപ്പിച്ചത്. എന്നാല്‍ എന്താണ് മുസ്ലിങ്ങള്‍ക്കെതിരായ ഈ ആരോപണത്തിന്റെ യാഥാര്‍ത്ഥ്യം?

സമൂഹത്തിന്റെ ജനസംഖ്യ നിരക്ക് വര്‍ധിക്കുന്നതിനു കാരണങ്ങള്‍ ഒരുപാടുണ്ട്. സാമൂഹ്യപുരോഗതിയുടെ കുറവാണ് അതില്‍ പ്രധാനമായി ജനസംഖ്യാ ശാസ്ത്രജ്ഞർ പറയുന്നത്. വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിലും സ്ത്രീ ശാക്തീകരണ മേഖലയിലുമുള്ള പുരോഗതിയാണ് ഇവിടെ സൂചിപ്പിക്കുന്നത്. അതുകൊണ്ടാണ് വിദ്യാഭ്യാസ നിരക്ക് കൂടുതലുള്ള കേരളത്തിലും തമിഴ്‌നാട്ടിലും ഉത്തര്‍പ്രദേശിനെ അപേക്ഷിച്ച്‌ ജനസംഖ്യ നിരക്ക് കുറഞ്ഞിരിക്കുന്നത്. കേരളവും തമിഴ്‌നാടും താണ്ടിയ സാമൂഹ്യപുരോഗതിയിലേക്ക് എത്താന്‍ ഉത്തര്‍പ്രദേശിനും ബിഹാറിനും വര്‍ഷങ്ങള്‍ വേണ്ടിവരും.

ഹിന്ദുവർഗീയ വാദികള്‍ നടത്തുന്ന പ്രചാരണത്തിലേക്ക് വരികയാണെങ്കില്‍, ഒരു സമൂഹത്തിന്റെ ജനസംഖ്യ വര്‍ധന കണക്കാക്കുന്നത് മൊത്തം പ്രത്യുത്പാദന നിരക്ക് (ടോട്ടല്‍ ഫെര്‍ട്ടിലിറ്റി റേറ്റ്-ടിഎഫ്‌ആർ) അടിസ്ഥാനത്തിലാണ്. ഒരു സ്ത്രീക്ക് എത്ര കുട്ടികള്‍ ഉണ്ടാകുമെന്നതാണ് ഈ കണക്ക്. 2021 ലെ ദേശീയ കുടുംബാരോഗ്യ സര്‍വേ പ്രകാരം രാജ്യത്തെ ഒരു സ്ത്രീക്ക് ശരാശരി 2.2 കുട്ടികള്‍ ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. 1992 ല്‍ ഇത് 3.4 ഉം 1950 ല്‍ ഇത് 5.9 ഉം ആയിരുന്നു.

ഇനി നമുക്ക് ഒരോ മത സമുദായത്തിന്റെയും കണക്ക് നോക്കാം. മുസ്ലിം സ്ത്രികള്‍ക്ക് 2.6 കുട്ടികളാണ് ശരാശരി ഉണ്ടാകുന്നത്. ഇത് 2015 ലെ കണക്കാണ്. 1992 ല്‍ ഇത് 4.4 ആണ്. അതായത് ടിഎഫ്‌ആർ ഏറ്റവും വേഗത്തില്‍ കുറയുന്ന സമൂഹമാണ് മുസ്ലിങ്ങളുടേത്. 2015 ലെ കണക്കനുസരിച്ച്‌ ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിലുള്ള ടിഎഫ്‌ആറിലെ വ്യത്യാസം 0.5 ശതമാനം മാത്രമാണ്. 1992 ല്‍ ഈ വ്യത്യാസം 1.1 ആയിരുന്നുവെന്ന് മനസ്സിലാക്കുമ്ബോഴാണ് മുസ്ലിം സമൂഹം ജനസംഖ്യാ നിയന്ത്രണത്തില്‍ കൈവരിച്ച നേട്ടം മനസ്സിലാകുക.

ഇനി ജനസംഖ്യാ കണക്കുകള്‍ നോക്കാം. 2011 ന് ശേഷം ഇന്ത്യയില്‍ സെന്‍സസ് നടന്നിട്ടില്ല. അന്ന് മുസ്ലിം ജനസംഖ്യ 17.22 കോടിയായിരുന്നു. അതായത് അന്നത്തെ നമ്മുടെ രാജ്യത്തെ ആകെ ജനസംഖ്യയുടെ 14.2 ശതമാനം. അതിനും പത്തുവര്‍ഷം മുമ്ബുള്ള സെന്‍സസ് പ്രകാരം, അതായത് 2001 ലെ സെന്‍സസ് പ്രകാരം മുസ്ലീം ജനസംഖ്യ 13.81 ആയിരുന്നു. അതായത് അന്നത്തെ ആകെ ജനസംഖ്യയുടെ 13.43 ശതമാനം.

10 വര്‍ഷത്തിനുള്ളില്‍ മുസ്ലിം ജനസംഖ്യയിലുണ്ടായ വർധന ഇന്ത്യ ചരിത്രത്തിലെ ഏറ്റവും ചെറിയതായിരുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്. 1991 നും 2001 നും ഇടയില്‍ മുസ്ലിം ജനസംഖ്യ 29.49 ശതമാനം വര്‍ധിച്ചിരുന്നുവെങ്കില്‍ പിന്നീടുള്ള 10 വര്‍ഷം വളര്‍ച്ചനിരക്ക് 24. 69 ആയി കുറഞ്ഞു. പുതിയ സെന്‍സസ് നടന്നിരുന്നുവെങ്കില്‍ നിരക്ക് വര്‍ധനയിലെ കുറവ് കൂടുതല്‍ പ്രകടമാകുകമായിരുന്നു. ഇതാണ് കണക്കുകള്‍ പറയുന്നത്. എന്നിട്ടും മുസ്ലിങ്ങള്‍ക്കേതിരായ വിദ്വേഷം പരത്തുന്നതിന് അവര്‍ പെറ്റുകൂട്ടുന്നവരാണെന്ന വ്യാജപ്രചാരണം നടത്തുകയാണ് പ്രധാനമന്ത്രി മുതലിങ്ങോട്ടുള്ള സംഘ്പരിവാര്‍ നേതാക്കള്‍.

രാജസ്ഥാനിലെ ബന്‍സാരയില്‍ ഞായറാഴ്ച നടന്ന ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് യോഗത്തിലാണ് നരേന്ദ്ര മോദി വിദ്വേഷ പ്രസംഗം നടത്തിയത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്റെ സമ്ബത്ത് മുസ്‌ലിങ്ങള്‍ക്ക് വിതരണം ചെയ്യുമെന്നും ഇക്കാര്യം മന്‍മോഹന്‍ സിങ്ങ് പറഞ്ഞിട്ടുണ്ടെന്നുമായിരുന്നു മോദിയുടെ പ്രസംഗം. എന്നാല്‍ 2006 മന്‍മോഹന്‍ സിങ്ങ് നടത്തിയ ഒരു പ്രസംഗത്തെ മനപ്പൂര്‍വം തെറ്റിദ്ധരിപ്പിക്കും വിധം വളച്ചൊടിക്കുകയാണുണ്ടായത്. രാജ്യത്തിന്റെ സമ്ബത്തിന്റെ വിതരണത്തില്‍ എല്ലാ മുന്‍ഗണന വിഭാഗങ്ങള്‍ക്കും തുല്യ പങ്ക് ഉറപ്പുവരുത്തുമെന്നായിരുന്നു മന്‍മോഹന്‍ സിങ്ങ് പറഞ്ഞത്.

അതിനെയാണ് മോദി രാജ്യത്തിന്റെ സ്വത്ത് മുസ്‌ലിങ്ങള്‍ക്ക് നല്‍കുമെന്ന് കോണ്‍ഗ്രസ് പറഞ്ഞതായി വളച്ചൊടിച്ചത്. വലിയ പ്രതിഷേധമാണ് മോദിയുടെ ഈ പ്രസംഗത്തിനെതിരെ പ്രതിപക്ഷപാര്‍ട്ടികള്‍ ഉയര്‍ത്തിയത്. ഒരു ദിവസം കൊണ്ട് തന്നെ മോദിയുടെ ഈ പ്രസംഗത്തിനെതിരെ ആയിരക്കണക്കിന് പരാതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനിലെത്തിയെങ്കിലും കമ്മീഷന്‍ വിഷയത്തില്‍ ഇടപെട്ടിട്ടില്ല. മോദിക്കെതിരെ സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്.

ആലപ്പുഴ: വിവാദ ദല്ലാള്‍ ടി ജി നന്ദകുമാര്‍ ഉന്നയച്ച സാമ്ബത്തിക ആരോപണള്‍ക്ക് മറുപടിയുമായി ബിജെപി നേതാവും ആലപ്പുഴയിലെ സ്ഥാനാര്‍ത്ഥിയുമായ ശോഭാ സുരേന്ദ്രൻ. ടി ജി നന്ദകുമാര്‍ 10 ലക്ഷം രൂപ തന്നെന്ന് സ്ഥിരീകരിച്ച ബിജെപി നേതാവ് ഇത് സ്വന്തം വസ്തു വില്‍ക്കാന്‍

RELATED ARTICLES

STORIES

Most Popular