Saturday, July 27, 2024
HomeGulfകുവൈത്തില്‍ അന്താരാഷ്ട്ര ബ്രാൻഡിന്റെ വ്യാജ ഉല്‍പ്പന്നങ്ങള്‍ പിടികൂടി

കുവൈത്തില്‍ അന്താരാഷ്ട്ര ബ്രാൻഡിന്റെ വ്യാജ ഉല്‍പ്പന്നങ്ങള്‍ പിടികൂടി

കുവൈത്ത് സിറ്റി: കുവൈത്തില്‍ അന്താരാഷ്ട്ര ബ്രാൻഡിന്റെ വ്യാജ ഉല്‍പ്പന്നങ്ങള്‍ പിടികൂടി. വാണിജ്യമന്ത്രാലയ ഉദ്യോഗസ്ഥർ ജഹ്റയില്‍ നടത്തിയ പരിശോധനയിലാണ് അന്താരാഷ്ട്ര ബ്രാൻഡുകളുടെ വ്യാജ ബാഗുകളും, വസ്ത്രങ്ങളും, ഷൂകളും കണ്ടെത്തിയത്.

വ്യാജ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയ ഏഴ് സ്റ്റോറുകള്‍ അടച്ചുപൂട്ടിയതായി അധികൃതർ അറിയിച്ചു.

കൂടാതെ തുടർ നടപടികള്‍ക്കായി സ്ഥാപനങ്ങളെ കൊമേഴ്സ്യല്‍ പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തു. രാജ്യത്ത് ട്രേഡ് മാർക്ക് മോഷണം സംബന്ധിച്ച്‌ നിരവധി പരാതികളാണ് ലഭിക്കുന്നത്. ബ്രാൻഡുകളുടെ വ്യാജ ഉല്‍പ്പന്നങ്ങള്‍ രാജ്യത്തേക്ക് കടത്തുന്നവർക്കെതിരെ കർശന നടപടികളെടുക്കുമെന്ന് കൊമേഴ്‌സ്യല്‍ കണ്‍ട്രോള്‍ ഡിപ്പാർട്ട്മെൻറ് വ്യക്തമാക്കി.

RELATED ARTICLES

STORIES

Most Popular