Monday, May 6, 2024
HomeKeralaപൊന്ന് ഇനി കിട്ടാക്കനിയാകുമോ? വിപണിയില്‍ നടക്കുന്ന മാറ്റം അതിശയിപ്പിക്കുന്നത്, ഇന്നത്തെ നിരക്കിലും ആശങ്ക

പൊന്ന് ഇനി കിട്ടാക്കനിയാകുമോ? വിപണിയില്‍ നടക്കുന്ന മാറ്റം അതിശയിപ്പിക്കുന്നത്, ഇന്നത്തെ നിരക്കിലും ആശങ്ക

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്നും വർദ്ധനവ്. 360 രൂപയുടെ വർദ്ധനവാണ് ഒരു പവൻ സ്വർണത്തിനുണ്ടായത്.

ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 53,280 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന്റെ വില 6,946 രൂപയുമായി. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന്റെ വില 1,120 രൂപ കുറഞ്ഞ് 52,920ല്‍ എത്തിയിരുന്നു. ഈ മാസം ആദ്യത്തോടെയാണ് ഒരു പവൻ സ്വർണത്തിന്റെ വില അരലക്ഷത്തിന് മുകളില്‍ കടന്നത്.

ഈ മാസം ഏറ്റവും ഉയർന്ന് സ്വർണനിരക്ക് രേഖപ്പെടുത്തിയത് ഏപ്രില്‍ 19നായിരുന്നു. അന്നത്തെ ഒരു പവൻ സ്വ‌ർണത്തിന്റെ വില 54,520 രൂപയായിരുന്നു. ഏപ്രില്‍ രണ്ടിനാണ് ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. അന്നത്തെ ഒരു പവൻ സ്വർണത്തിന്റെ വില 50,680 രൂപയായിരുന്നു. അതേസമയം, ഒരു ഗ്രാം വെളളിയുടെ വില 89 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 86,400 രൂപയുമാണ്.

യുഎസ് ബോണ്ടുകളുടെ മൂല്യത്തില്‍ വർദ്ധനയുണ്ടായതോടെ നിക്ഷേപകർ സ്വർണത്തില്‍ നിന്നും പണം പിൻവലിച്ചു. ഇതോടെ രാജ്യാന്തര വിപണിയില്‍ സ്വർണ വില ഔണ്‍സിന് 2,350 ഡോളറിലാണ് വ്യാപാരം നടത്തുന്നത്. നാണയപ്പെരുപ്പ ഭീഷണി ശക്തമായതിനാല്‍ അമേരിക്കയില്‍ മുഖ്യ പലിശ നിരക്കുകള്‍ ഉടനെയൊന്നും കുറയില്ലെന്ന വാർത്തകളാണ് യു. എസ് ബോണ്ടുകളുടെ മൂല്യം ഉയർത്തുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular