Saturday, July 27, 2024
HomeIndia16,00,000 കോടി സാമ്രാജ്യത്തിന്റെ നട്ടെല്ല് , ബാല്യകാല സുഹൃത്ത് : ഗൗതം അദാനിയുടെ മലായ് മഹാദേവിയ...

16,00,000 കോടി സാമ്രാജ്യത്തിന്റെ നട്ടെല്ല് , ബാല്യകാല സുഹൃത്ത് : ഗൗതം അദാനിയുടെ മലായ് മഹാദേവിയ എന്ന വലം കൈ

ലോക സമ്ബന്നരുടെ പട്ടികയില്‍ ഇന്ത്യയുടെ അഭിമാനമാകുന്നവരില്‍ ഒരാളാണ് ഗൗതം അദാനി . 10 അദാനി കമ്ബനികളുടെ മൊത്തം വിപണി മൂല്യം ഏകദേശം 1600000 കോടി രൂപയാണ്.

ഇത്രയും വലിയൊരു ബിസിനസ്സ് സാമ്രാജ്യം നയിക്കാൻ ഗൗതം അദാനിക്ക് കുടുംബത്തില്‍ നിന്നും അടുത്ത സുഹൃത്തുക്കളില്‍ നിന്നും പിന്തുണ ലഭിക്കുന്നുണ്ട് .

160000 കോടിയില്‍ പടുത്തുയർത്തിയ സാമ്രാജ്യം നയിക്കാൻ ഗൗതം അദാനിയെ സഹായിക്കുന്നവരില്‍ ഒരാളാണ് മലായ് മഹാദേവിയ. ഗൗതം അദാനിയുടെ ‘വലംകൈ’ എന്ന് പലപ്പോഴും വിളിക്കപ്പെടുന്ന മലായ് മഹാദേവിയ അദാനിയുടെ ബാല്യകാല സുഹൃത്താണ്. അദാനി ഗ്രൂപ്പില്‍ ചേരുന്നതിന് മുൻപ് അധ്യാപകനായി ജോലി ചെയ്തിരുന്ന അദ്ദേഹം അദാനി ഗ്രൂപ്പിന്റെ പ്രധാന എക്സിക്യൂട്ടീവാണ്.

ഗൗതം അദാനിയുടെ വലംകൈയായ മലായ് മഹാദേവിയ അദാനി പോർട്ട്സ് & സെസ് (APSEZ) ന്റെ മുഴുവൻ സമയ ഡയറക്ടറും അദാനി എയർപോർട്ട് ഹോള്‍ഡിംഗ്സ് ലിമിറ്റഡിന്റെ (AAHL) സിഇഒയുമാണ്. തുറമുഖങ്ങള്‍ , ഹെല്‍ത്ത് കെയർ, മെഡിക്കല്‍ , എഞ്ചിനീയറിംഗ്, മാനേജ്‌മെൻ്റ് , ഗ്രൂപ്പിന്റെ കോർപ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി സംരംഭങ്ങള്‍ തുടങ്ങിയവയുടെ നട്ടെല്ലും മലായ് തന്നെ . അദാനി ഗ്രൂപ്പിന്റെ കോർപ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി വിഭാഗമായ അദാനി ഫൗണ്ടേഷന്റെ ട്രസ്റ്റിയാണ് അദ്ദേഹം.

അദാനി ഗ്രൂപ്പില്‍ ചേരുന്നതിന് മുമ്ബ് അഹമ്മദാബാദിലെ ഗവണ്‍മെൻ്റ് ഡെൻ്റല്‍ കോളേജില്‍ അസിസ്റ്റൻ്റ് പ്രൊഫസറായി ജോലി ചെയ്തിരുന്നു മലായ് മഹാദേവിയ. മഹാദേവിയ ബോംബെ സർവകലാശാലയില്‍ നിന്ന് ഡെൻ്റല്‍ സർജറിയില്‍ ബിരുദവും ബിരുദാനന്തര ബിരുദവും പിഎച്ച്‌.ഡിയും നേടിയിട്ടുണ്ട്. മലായ് മഹാദേവിയ 1992 ലാണ് അദാനി ഗ്രൂപ്പില്‍ എത്തുന്നത്. മുന്ദ്ര തുറമുഖം വികസിപ്പിക്കുന്നതില്‍ വരെ മലായുടെ കൈയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്.

RELATED ARTICLES

STORIES

Most Popular