Monday, May 6, 2024
HomeKeralaശൈലജ ടീച്ചറെ അപകീര്‍ത്തിപ്പെടുത്തല്‍; യൂട്യൂബര്‍ സൂരജ്‌ പാലാക്കാരനെക്കെതിരെ വനിതാ കമ്മീഷന്‌ പരാതി

ശൈലജ ടീച്ചറെ അപകീര്‍ത്തിപ്പെടുത്തല്‍; യൂട്യൂബര്‍ സൂരജ്‌ പാലാക്കാരനെക്കെതിരെ വനിതാ കമ്മീഷന്‌ പരാതി

ടകര എല്‍ഡിഎഫ്‌ സ്ഥാനാർഥി കെ കെ ശൈലജ ടീച്ചറെ യൂട്യൂബ്‌ ചാനലിലൂടെ അപകീർത്തിപ്പെടുത്തുകയും അധിക്ഷേപിക്കുകയുംചെയ്‌ത സൂരജ്‌ പാലാക്കാരനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷൻ വനിതാ കമീഷന്‌ പരാതി നല്‍കി.

അശ്ലീല പരാമർശങ്ങളും അധിക്ഷേപങ്ങളും നിറഞ്ഞ വീഡിയോകള്‍ക്കെതിരെയാണ്‌ പരാതി. മുൻ ആരോഗ്യമന്ത്രിയും മഹിളാ അസോസിയേഷൻ നേതാവുമായ ലോകം ആദരിക്കുന്ന പൊതുപ്രവർത്തകയെ സമൂഹമധ്യത്തില്‍ വ്യക്തിഹത്യ നടത്തിയ യൂട്യൂബർക്കെതിരെ നടപടിയാവശ്യപ്പെട്ട്‌ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി പരാതി നല്‍കിയത്‌.

അടിസ്ഥാനരഹിതവും അങ്ങേയറ്റം അപകീർത്തികരവുമാണ്‌ വീഡിയോകളുടെ ഉള്ളടക്കം. സമൂഹമാധ്യമങ്ങളിലെ ഇത്തരം പെരുമാറ്റം പൊതു ധാർമികതക്ക്‌ നിരക്കാത്തതും പൊതുപ്രവർത്തന രംഗത്തുള്ള വ്യക്തികളുടെ അന്തസ്സിനും സുരക്ഷയ്ക്കും വെല്ലുവിളിയുമാണ്‌. സ്‌ത്രീ സമൂഹത്തിെനെയാകെ അപമാനിക്കുന്നതുമാണ്‌. അധിക്ഷേപകരമായ വീഡിയോക്കെതിരെയും യൂട്യൂബർക്കെതിരെയും സംസ്ഥാന വനിതാ കമീഷൻ നടപടിയെടുക്കണമെന്നും പരാതിയില്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular