Monday, May 6, 2024
HomeKeralaരാഹുലിനെതിരെ വീണ്ടും മുഖ്യമന്ത്രി : തെറ്റായ കാര്യങ്ങള്‍ പറഞ്ഞാല്‍ തിരിച്ചു കിട്ടുമെന്ന് പിണറായി

രാഹുലിനെതിരെ വീണ്ടും മുഖ്യമന്ത്രി : തെറ്റായ കാര്യങ്ങള്‍ പറഞ്ഞാല്‍ തിരിച്ചു കിട്ടുമെന്ന് പിണറായി

ണ്ണൂര്‍: രാഹുല്‍ ഗാന്ധിക്കെതിരെ കടുത്ത വിമര്‍ശനവുമായി വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍.കണ്ണൂര്‍ പ്രസ് ക്‌ളബ്ബ് ലോക്‌സഭാ ഇലക്ഷന്റെ മുന്നോടിയായി നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് ഹാളില്‍ നടത്തിയ മീറ്റ് ദ ലീഡര്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തിയതിനു ശേഷം ഏറെ മെച്ചപ്പെട്ടുവെന്നാണ് അവരുടെ പാര്‍ട്ടിയിലുള്ളവര്‍ തന്നെ പറഞ്ഞിരുന്നത്.

എന്നാല്‍ കേരളത്തില്‍ വന്ന് പൊതു മര്യാദയ്ക്ക് നിരക്കാത്ത പ്രസംഗമാണ് രാഹുല്‍ ഗാന്ധി നടത്തിയത്.

തെറ്റായ കാര്യങ്ങള്‍ പറഞ്ഞാല്‍ തിരിച്ചു കിട്ടണമെന്ന് ഇനിയെങ്കിലും രാഹുല്‍ ഗാന്ധി മനസിലാക്കണം. ബിജെപിയെ സന്തോഷിപ്പിക്കുന്ന നിലപാട് രാഹുല്‍ ഗാന്ധി സ്വീകരിച്ചതിലാണ് വിമര്‍ശനം. പൗരത്വ ഭേദഗതിയെ കുറിച്ച്‌ ഒരക്ഷരം രാഹുല്‍ ഗാന്ധി മിണ്ടുന്നില്ല. ഇതിനെതിരെ പറയുമ്ബോള്‍ രാഹുല്‍ ഗാന്ധി തിരിച്ചു കേരളത്തിലെ കോണ്‍ഗ്രസുകാര്‍ പറയുന്നത് ഏറ്റു പറയുകയല്ല വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തിയപ്പോഴും പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച്‌ ഒന്നും പറഞ്ഞിട്ടില്ല.

രാഷ്ട്രീയ പക്വത കാണിക്കാത്തതിനാലാണ് പഴയ പേര് അന്വര്‍ത്ഥമാക്കുന്നുവെന്ന തരത്തില്‍ സംസാരിക്കാന്‍ ഇടയാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്‍ഡ്യാ മുന്നണിക്ക് ഭൂരിപക്ഷം കിട്ടിയാല്‍ രാഹുല്‍ പ്രധാനമന്ത്രിയാകുമെന്ന് ആരും പറഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പ് ഫലം വന്നു കഴിഞ്ഞതിന് ശേഷം ഓരോ പാര്‍ട്ടിയുടെയും അഭിപ്രായം പറഞ്ഞതിന് ശേഷം മാത്രമേ ഈ കാര്യം തീരുമാനിക്കുകയുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തില്‍ നിന്നുള്ള യുഡിഎഫ് അംഗങ്ങള്‍ ആരും പാര്‍ലമെന്റില്‍ അനങ്ങിയില്ല.

ഇടതു എം.പിമാര്‍ പാര്‍ലമെന്റില്‍ ഒപ്പിട്ടു പ്രമേയം അവതരിപിക്കുന്നതില്‍ നിന്നും യുഡിഎഫിന്റെ എം.പിമാര്‍ പിന്‍മാറുകയായിരുന്നുവെന്നും പിണറായി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ വന്ന് രാഹുല്‍ ഗാന്ധിക്കെതിരെ ഒന്നും പറഞ്ഞില്ലെന്നു ഓര്‍ക്കണമെന്നും ഈ കാര്യം ജനങ്ങള്‍ക്ക് മനസിലാകുമെന്നും പിണറായി ചൂണ്ടിക്കാട്ടി. കേരളത്തെ സംബന്ധിച്ചിടത്തോളം പ്രത്യേകമായ ഒരു സാഹചര്യമാണ് നിലനില്‍ക്കുന്നത്.

അത് നമ്മുടെ സംസ്ഥാനത്ത് 2019 ലെ തെരഞ്ഞെടുപ്പില്‍ ജയിച്ചു പോയവരെ അവരുടെ പ്രവര്‍ത്തനം വെച്ച്‌ വിലയിരുത്താനുള്ള അവസരമാണിത്. അങ്ങനെ നോക്കിയാല്‍ യുഡിഎഫിന്റെ ഭാഗത്ത് 18 പേരും എല്‍ഡിഎഫിന്റെ കൂടെ രണ്ടുപേരുമാണ് ഇപ്പോള്‍ നില്‍ക്കുന്നത്. ഈ 18 പേര്‍ കേരളത്തിന്റേതായ പ്രശ്‌നങ്ങള്‍ ശരിയായ രീതിയില്‍ കൈകാര്യം ചെയ്തില്ല എന്ന ബോധ്യമാണ് ജനങ്ങള്‍ക്ക് ആകെയുള്ളത്.

ഇതില്‍ രണ്ട് ഭാഗമുണ്ട്. ഒന്ന് രാജ്യത്തെ ബാധിക്കുന്ന പ്രശ്‌നമാണ്. രാജ്യത്തിന്റെ മതനിരപേക്ഷതയുമായി ബന്ധപ്പെട്ട ഒട്ടേറെ പ്രശ്‌നങ്ങള്‍ ഈ അഞ്ചു വര്‍ഷക്കാലയളവില്‍ ഉണ്ടായി. 2019 ല്‍ രണ്ടാമൂഴം ബിജെപി ഗവണ്‍മെന്റിന് ലഭിച്ചപ്പോള്‍ ആര്‍എസ്‌എസിന്റെ തീവ്ര അജണ്ടകള്‍ നടപ്പാക്കാനുള്ള ശ്രമമാണ് നരേന്ദ്രമോദിയുടെ ഗവണ്‍മെന്റ് സ്വീകരിച്ചത്. ആ ഘട്ടത്തില്‍ അവയെ ശക്തമായി എതിര്‍ക്കുന്ന നിലപാട് മതനിരപേക്ഷ ശക്തികള്‍ എല്ലാം സ്വീകരിച്ചെങ്കിലും കോണ്‍ഗ്രസിനെ ആ കൂട്ടത്തില്‍ സജീവമായി കണ്ടില്ല. പാര്‍ലമെന്റിന് പുറത്തും കോണ്‍ഗ്രസിന്റെ ശബ്ദം ഉയര്‍ന്നു കേട്ടില്ല.

നമ്മുടെ ഈ 18 അംഗ സംഘം കുറ്റകരമായ അനാസ്ഥയും അലംഭാവവുമാണ് കാണിച്ചത് എന്നാണ് കേരളത്തിന്റ പൊതുവായ ബോധ്യം. മറ്റൊരു ഭാഗം കേരളത്തിന്റെ ശബ്ദം ഇത്തരം ഘട്ടങ്ങളില്‍ വലിയ തോതില്‍ പാര്‍ലമെന്റില്‍ മുഴങ്ങാറുണ്ട്. പക്ഷേ ഈ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം കേരളത്തിന്റെ ശബ്ദം വേണ്ട രീതിയില്‍ ഉയര്‍ന്നില്ല. അതിനു കാരണം 20 ല്‍ 18 പേര്‍ നിശബ്ദരായിപ്പോയി എന്നതാണ്.

അതോടൊപ്പം തന്നെ ഈ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം നമ്മുടെ സംസ്ഥാനത്തിന് നേരെ കേന്ദ്ര ഗവണ്‍മെന്റ് സ്വീകരിക്കുന്ന അവഗണനയും വിവേചനവും ശക്തിപ്പെട്ട കാലമാണ്. അത്തരമൊരു അവഗണന തുടരുമ്ബോള്‍ അതിനെതിരെ സാധാരണഗതിയില്‍ ശബ്ദം ഉയരേണ്ടത് പാര്‍ലമെന്റിലാണ്. പക്ഷേ ഈ പതിനെട്ടംഗ സംഘം അത്തരത്തില്‍ ഒരു എതിര്‍പ്പും പാര്‍ലമെന്റില്‍ രേഖപ്പെടുത്തിയില്ല. ബിജെപി ഗവണ്‍മെന്റിനെ തുറന്ന് വിമര്‍ശിക്കാനോ തുറന്നുകാണിക്കാനോ തയ്യാറാകാത്ത സമീപനമാണ് എടുത്തത്. മാത്രമല്ല ബിജെപി ഗവണ്‍മെന്റിനെ ന്യായീകരിക്കാനായിരുന്നു വ്യഗ്രത. കേരളത്തെ കുറ്റപ്പെടുത്താനും.

എംപിമാരുടെ യോഗം പാര്‍ലമെന്റ് സമ്മേളനത്തിന് മുമ്ബ് ചേരും. ആ യോഗത്തില്‍ രണ്ടുതവണ സംസ്ഥാന സര്‍ക്കാര്‍ എല്ലാ പാര്‍ലമെന്റ് അംഗങ്ങളും കൂടി ധനമന്ത്രിയെ കണ്ട് നിവേദനം കൊടുക്കേണ്ട കാര്യം പറഞ്ഞു. കേരളത്തോട് കാണിക്കുന്ന അവഗണന കൃത്യമായി കണക്കുകള്‍ സഹിതം എംപിമാരുടെ മുന്നില്‍ അവതരിപ്പിച്ചു. അവര്‍ സമ്മതിച്ചു. കാണാം, നിവേദനം കൊടുക്കാം എന്ന്. പക്ഷേ നിവേദനത്തില്‍ ഒപ്പിടാന്‍ തയ്യാറായില്ല. ഇത് ആദ്യതവണ സംഭവിച്ചതാണ്.

രണ്ടാമത്തെ തവണ ഈ 18 അംഗ സംഘം പറഞ്ഞു ഞങ്ങള്‍ ഒപ്പിടാം -പക്ഷേ ഒരു കാര്യം കൂടി ഇതില്‍ എഴുതണം – സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ് ഇതിനെല്ലാം ഇടയാക്കിയത് എന്ന് എഴുതണം. രാജ്യത്തെ കേന്ദ്ര ഗവണ്‍മെന്റ് കാണിക്കുന്ന അവഗണനക്കും വിവേചനത്തിനും എതിരായ നിവേദനം – അതില്‍ എഴുതണം എന്ന് പറഞ്ഞത് കേന്ദ്രസര്‍ക്കാരിനോട് നമ്മള്‍ പറയുകയാണ്, ഇതൊന്നും നിങ്ങളുടെ കുഴപ്പം കൊണ്ടല്ല ഞങ്ങളുടെ സംസ്ഥാനത്ത് ഒരു സര്‍ക്കാരുണ്ട്, ആ സര്‍ക്കാരിന്റെ കെടുകാര്യസ്ഥത കൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിച്ചത് – ഇത്ര പച്ചയായി കേന്ദ്ര ഗവണ്‍മെന്റിനെ ന്യായീകരിക്കാനും കേന്ദ്ര ഗവണ്‍മെന്റിനോടൊപ്പം ചാരി നില്‍ക്കാനും ഇവിടെ നമ്മുടെ കേരളത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടുപോയ 18 അംഗ സംഘം തയ്യാറായി എന്ന ദുരനുഭവമാണ് നമുക്കുള്ളത്.

കേരളത്തോട് ഒരു കേരള വിരുദ്ധ സമീപനം ബിജെപിക്കുണ്ട്. അതിനു കാരണം അവരെ കേരളം സ്വീകരിക്കുന്നില്ല എന്നതാണ്. ഇന്നലെ സ്വീകരിച്ചില്ല, ഇന്നും സ്വീകരിക്കുന്നില്ല, നാളെയും സ്വീകരിക്കില്ല. അതില്‍ അവര്‍ പരിഭവിച്ചിട്ട് കാര്യമില്ല – കേരളം ജാതിഭേദവും മതദ്വേഷവും ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന നാടാണ് – ആ നാടിന് വെറുപ്പിന്റെ പ്രത്യയശാസ്ത്രം ഉള്‍ക്കൊള്ളാന്‍ ആകില്ല. അതുകൊണ്ട് കേരള വിരുദ്ധ സമീപനം ബിജെപി തുടര്‍ച്ചയായി സ്വീകരിക്കുന്നു. ഈ പതിനെട്ടംഗ സംഘം ഇവിടെ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു പോയവരാണല്ലോ – അവരെന്തിനാണ് കേരള വിരുദ്ധ സമീപനത്തിലേക്ക് പോകുന്നത് – പക്ഷേ നമ്മുടെ അനുഭവം അവരും കേരളവിരുദ്ധ സമീപനം സ്വീകരിച്ചു എന്നതാണ്.

അപ്പോള്‍ ജനങ്ങള്‍ ഇതാണ് വിലയിരുത്തുന്നത്. ഈ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം കേരളത്തില്‍ കേരള വിരുദ്ധ സമീപനം സ്വീകരിച്ച ഇവരോട് കടുത്ത അമര്‍ഷമാണ് പൊതുവേ ജനങ്ങള്‍ക്കുള്ളത്. കേരളത്തില്‍ നിന്ന് പോകുന്നത് കേരളത്തിന്റെ താല്പര്യം ഉയര്‍ത്തുന്നവരാകണം. രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കും നാം ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ക്കും ഹാനി വരുത്താനുള്ള ശ്രമങ്ങള്‍ എന്തെങ്കിലും ഉണ്ടാകുമ്ബോള്‍ അതിനെ ശക്തമായി എതിര്‍ക്കുന്നവരാകണം. മതനിരപേക്ഷത സംരക്ഷിക്കുന്നവരാകണം.

ഇതാണ് ജനങ്ങളുടെ പൊതുവായ ബോധ്യം. അതിന്റെ ഭാഗമായി 20 മണ്ഡലങ്ങളിലും കാണാന്‍ കഴിഞ്ഞത് അഭൂതപൂര്‍വ്വമായ കാഴ്ചയാണ്. ഈ വികാരത്തില്‍ നില്‍ക്കുന്ന ജനങ്ങള്‍ എല്ലാ മണ്ഡലങ്ങളിലും എല്‍ഡിഎഫിന് അനുകൂലമായ ഒരു തരംഗം എന്ന രീതിയില്‍ ഉയര്‍ന്നുവരുന്നതിന് ഇടയാക്കിയിരിക്കുകയാണ്. പൊതുവേ എല്‍ഡിഎഫിന് മികവാര്‍ന്ന വിജയം ഈ തെരഞ്ഞെടുപ്പില്‍ നേടാനാവും എന്നതാണ് പൊതുവേയുള്ള നിലയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്‍ഡ്യാ മുന്നണിക്ക് ഭൂരിപക്ഷം കിട്ടിയാല്‍ രാഹുല്‍ പ്രധാനമന്ത്രിയാകുമെന്ന് ആരും പറഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പ് ഫലം വന്നു കഴിഞ്ഞതിന് ശേഷം ഓരോ പാര്‍ട്ടിയുടെയും അഭിപ്രായം പറഞ്ഞതിന് ശേഷം മാത്രമേ ഈ കാര്യം തീരുമാനിക്കുകയുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മതന്യൂനപക്ഷങ്ങളുടെ സംരക്ഷണം തങ്ങള്‍ തന്നെ ഏറ്റെടുക്കുമെന്ന പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞത് അപകടകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മതനിരപേക്ഷ ശക്തികള്‍ക്കു മാത്രമേ രാജ്യത്തെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ കഴിയുകയുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുഞ്ഞാലിക്കുട്ടി പരിണിത പ്രജ്ഞനായ നേതാവാണ്. അദ്ദേഹം അങ്ങനെ പറയുമെന്ന് കരുതുന്നില്ല ഇനി അഥവാ പറഞ്ഞിട്ടുണ്ടെങ്കില്‍ സഖ്യകക്ഷിയായ കോണ്‍ഗ്രസിനെ തൃപ്തിപ്പെടുത്താനാണ് കുഞ്ഞാലിക്കുട്ടി അങ്ങനെ പറഞ്ഞിട്ടുണ്ടാവുകയെന്നും പിണറായി പറഞ്ഞു. ന്യൂന പക്ഷത്തിന്റെ പ്രശ്‌നങ്ങള്‍ അവര്‍ തന്നെ പരിഹരിക്കുമെന്ന് പറയുന്നത് വര്‍ഗീയ ശക്തികളെ വളര്‍ത്തും. മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കേണ്ടത് ജനാധിപത്യത്തിന്റെ കടമയാണ്.

വടകരയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ. ശൈലജയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ നടന്ന പ്രചരണം വൃത്തികെട്ട രൂപത്തിലുള്ള താണ്. നമ്മുടെ നാട്ടില്‍ സാധാരണ രീതിയില്‍ നടക്കത്തതാണിത്. വടകരയില്‍ ചിലര്‍ വന്ന് സ്ഥാനാര്‍ത്ഥിയായി നിന്നപ്പോള്‍ അതിനെ ജനങ്ങള്‍ എതിര്‍ത്തപ്പോഴാണ് എതിരെ നില്‍ക്കുന്ന സ്ഥാനാര്‍ത്ഥിക്കെതിരെ ഇച്ഛാഭംഗം കാരണം അപവാദ പ്രചരണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

രാജസ്ഥാനില്‍ പ്രധാനമന്ത്രി ഒരു പ്രത്യേക വിഭാഗത്തിനെതിരെ വിദ്വേഷ പ്രസംഗം നടത്തിയതിനെതിരെ കോടതിയെ സമീപിക്കും. ഇക്കാര്യത്തില്‍ ഇലക്ഷന്‍ കമ്മിഷന്‍ നടപടിയെടുക്കാത്തത് അവരുടെ വിധേയത്വമാണ് കാണിക്കുന്നത്. രാജ്യത്തെ സ്വതന്ത്ര സംവിധാനങ്ങളെയെല്ലാം ബിജെപി അവര്‍ക്കനുകൂലമായി നിയന്ത്രിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിപാടിയില്‍ കണ്ണൂര്‍ പ്രസ് ക്ലബ്ബ് പ്രസിഡന്റ് സിജി ഉലഹന്നാന്‍ അധ്യക്ഷനായി. സെക്രട്ടറി കെ.വിജേഷ് സ്വാഗതവും സബീന പപ്പന്‍ നന്ദിയും പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular