Saturday, July 27, 2024
HomeKeralaവോട്ട് ചെയ്യണോ? ട്രെയിനില്ലെന്ന ടെൻഷൻ വേണ്ട! തിരഞ്ഞെടുപ്പ് ദിവസം സ്പെഷ്യല്‍ ട്രെയിൻ അനുവധിച്ച്‌ റെയില്‍വേ

വോട്ട് ചെയ്യണോ? ട്രെയിനില്ലെന്ന ടെൻഷൻ വേണ്ട! തിരഞ്ഞെടുപ്പ് ദിവസം സ്പെഷ്യല്‍ ട്രെയിൻ അനുവധിച്ച്‌ റെയില്‍വേ

തിരുവനന്തപുരം: കേരളത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ സ്പെഷ്യല്‍ ട്രെയിൻ സർവീസ് അനുവദിച്ച്‌ റെയില്‍വേ.

എപ്രില്‍ 25 വൈകുന്നേരം ആണ് ബാംഗ്ലൂരില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്രക്കാരുടെ എണ്ണം കണക്കിലെടുത്ത് സ്പെഷ്യല്‍ സർവീസ് അനുവദിച്ചിരിക്കുന്നത്. ബംഗളൂരു എസ്‌എംവിടി സ്റ്റേഷനില്‍ നിന്ന് കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലേക്കാണ് ഈ അധിക സർവീസ് റെയില്‍വേ അനുവധിച്ചിരിക്കുന്നത്.

മലയാളികള്‍ കൂടുതലായി താമസിക്കുന്ന നഗരങ്ങളില്‍ ഒന്നാണ് ബംഗളൂരു. നാട്ടിലെത്തി വോട്ട് ചെയ്യാൻ ആഗ്രഹമുണ്ടെങ്കിലും ട്രെയിനുകള്‍ക്ക് ടിക്കറ്റ് ലഭിക്കുന്നില്ല എന്ന കാരണത്താല്‍ വോട്ട് ചെയ്യേണ്ട എന്ന് തീരുമാനിക്കുന്നവരാണ് പലരും. ആ സാഹചര്യത്തിലാണ് ഇപ്പോള്‍ ചെറിയ ആശ്വാസവുമായി റെയില്‍വേ എത്തിയിരിക്കുന്നത്.

ബെംഗളൂരു എസ്‌എംവിടി റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഏപ്രില്‍ 25ന് വൈകിട്ട് 3 50 നു പുറപ്പെടുന്ന ട്രെയിൻ, കേരളത്തിലെ പോളിംഗ് ദിവസമായ ഏപ്രില്‍ 26 വെള്ളിയാഴ്ച രാവിലെ 7 മണിക്ക് തിരുവനന്തപുരത്ത് കൊച്ചുവേളി റെയില്‍വേ സ്റ്റേഷനില്‍ എത്തും. വോട്ട് ചെയ്ത് ഇതേ ട്രെയിനില്‍ രാത്രി തന്നെ മടങ്ങാനും അവസരമുണ്ട്. ഏപ്രില്‍ 26 രാത്രി 11 .50ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെട്ട് ഏപ്രില്‍ 27 രാവിലെ എട്ടുമണിക്ക് ട്രെയിൻ ബാംഗ്ലൂരില്‍ തിരിച്ചെത്തും.

RELATED ARTICLES

STORIES

Most Popular