Monday, May 6, 2024
HomeUSAമോദിയെ പോലെ ഒരു നേതാവിനെയാണ് അമേരിക്കയ്‌ക്കും ആവശ്യം; അദ്ദേഹം ഇന്ത്യയില്‍ നടത്തിയ പരിഷ്‌കാരങ്ങള്‍ പ്രശംസനീയമാണെന്ന് ജെപി...

മോദിയെ പോലെ ഒരു നേതാവിനെയാണ് അമേരിക്കയ്‌ക്കും ആവശ്യം; അദ്ദേഹം ഇന്ത്യയില്‍ നടത്തിയ പരിഷ്‌കാരങ്ങള്‍ പ്രശംസനീയമാണെന്ന് ജെപി മോര്‍ഗൻ സിഇഒ ജാമി ഡിമോണ്‍

ന്യൂയോർക്ക്: പ്രധാനമന്ത്രി നരേന്ദ്രമോദിയേയും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളേയും പ്രശംസിച്ച്‌ ജെപി മോർഗൻ ചേസ് ആൻഡ് കമ്ബനി ചീഫ് എക്‌സിക്യൂട്ടീവ് ജാമി ഡിമോണ്‍.

അവിശ്വസനീയമായ പ്രവർത്തനങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയില്‍ നടപ്പാക്കുന്നതെന്നാണ് ജാമി ഡിമോണ്‍ പറഞ്ഞത്. നിരവധി വെല്ലുവിളികള്‍ നേരിടുന്നുണ്ടെങ്കിലും അതിനെയെല്ലാം അദ്ദേഹം മറികടക്കുന്നു. തങ്ങളുടെ രാജ്യവും സമാനമായ രീതിയില്‍ നയിക്കപ്പെട്ടണമെന്ന് നിരവധി യുഎസ് സർക്കാർ ഉദ്യോഗസ്ഥർ ആഗ്രഹിക്കുന്നുണ്ടെന്നും ഡിമോണ്‍ പറയുന്നു.

ന്യൂയോർക്കിലെ ഇക്കണോമിക് ക്ലബ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. “പ്രധാനമന്ത്രി നരേന്ദ്രമോദി ആ രാജ്യത്ത് നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ ഓരോ പൗരനും നേരിട്ട് മനസിലാക്കാൻ സാധിക്കും. അവിടുത്തെ കോടിക്കണക്കിന് വരുന്ന ജനങ്ങള്‍ എല്ലാവർക്കും തന്നെ ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ട്. ഈ അക്കൗണ്ടുകള്‍ വഴിയാണ് ട്രാൻസാക്ഷനും പേയ്‌മെന്റുമെല്ലാം നടക്കുന്നത്.

ഇന്ത്യയിലെ വിദ്യാഭ്യാസ സമ്ബ്രദായവും വളരെ മികച്ചതും അമ്ബരപ്പിക്കുന്നതുമാണ്, അതേപോലെ തന്നെ അടിസ്ഥാന സൗകര്യ വികസനത്തിലും അവർ മുൻപന്തിയിലാണ്. രാജ്യത്തെ പരമ്ബരാഗത ഉദ്യോഗസ്ഥ സംവിധാനങ്ങളെ ഉടച്ചുവാർത്ത നേതാവാണ് അദ്ദേഹം. ഇതേ മാതൃകയില്‍ കുറച്ചെങ്കിലും പ്രവർത്തിക്കുന്ന ഒരാളെയാണ് നമുക്ക് ഇവിടെയും ആവശ്യം. ഇന്ത്യയിലെ നികുതി സമ്ബ്രദായവും ഏറെ അംഗീകരിക്കപ്പെടേണ്ട ഒന്നാണ്. കോടിക്കണക്കിന് ജനങ്ങളെയാണ് അദ്ദേഹം ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റിയതെന്നും” ഡിമോണ്‍ വ്യക്തമാക്കി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular