Sunday, May 26, 2024
HomeIndiaഇനി വ്രജഭൂമിയുടെ ഊഴം: യോഗി

ഇനി വ്രജഭൂമിയുടെ ഊഴം: യോഗി

അംരോഹി(യുപി): കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ചാല്‍, ശരീയത്ത് നിയമങ്ങള്‍ നടപ്പാക്കുമെന്ന് കോണ്‍ഗ്രസ് പറയുന്നതെന്ന് യോഗി ആദിത്യനാഥ്.

അംരോഹിയില്‍ ബിജെപിയുടെ പ്രചാരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതം ശരീയത്ത് പ്രകാരമല്ല ഡോ. അംബേദ്ക്കര്‍ തയാറാക്കിയ ഭരണഘടന പ്രകാരം തന്നെ ഭാരതം സഞ്ചരിക്കും, യോഗി പറഞ്ഞു.

1970-ല്‍ കോണ്‍ഗ്രസ് ഗരീബി ഹഠാവോ മുദ്രാവാക്യം ഉയര്‍ത്തി. എന്നാല്‍ ദാരിദ്ര്യം നിര്‍മാര്‍ജ്ജനം ചെയ്തില്ല. പക്ഷേ, രാജ്യത്തിന്റെ വിഭവങ്ങള്‍ കൊള്ളയടിക്കാന്‍ ഒരു കുടുംബത്തിന് സ്വാതന്ത്ര്യം ലഭിച്ചു. ഡോ. മന്‍മോഹന്‍ സിങ് പറഞ്ഞത് രാജ്യത്തിന്റെ പൊതുസ്വത്തില്‍ മുസ്ലിങ്ങള്‍ക്കാണ് ആദ്യ അവകാശമെന്നാണ്. അങ്ങനെയെങ്കില്‍ നമ്മുടെ ദളിതരും പിന്നാക്കക്കാരും പാവപ്പെട്ടവരും കര്‍ഷകരും എവിടെ പോകും’, നമ്മുടെ അമ്മമാരും സഹോദരിമാരും എവിടെ പോകും. യോഗി ആദിത്യനാഥ് ചോദിച്ചു.

 അയോദ്ധ്യയും കാശിയും അതിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കുകയാണ്. ഇനി വ്രജഭൂമിയുടെ ഊഴം, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വാക്കുകള്‍ക്ക് രാധേ രാധേ ആരവങ്ങള്‍ മറുപടി. യമുനയുടെ ഇരുകരകളിലുമായി ഭഗവാന്‍ കൃഷ്ണന്റെ ജന്മഭൂമിയായ മഥുരയും അദ്ദേഹത്തിന്റെ ബാല്യജീവിതം ചെലവിട്ട വൃന്ദാവനവുമാണ്.

രാമന്റെയും കൃഷ്ണന്റെയും അസ്തിത്വത്തെ ചോദ്യം ചെയ്ത രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് അയോദ്ധ്യയുടെയും കാശിയുടെയും മഥുരയുടെയും പവിത്രത അറിയില്ല, യോഗി പറഞ്ഞു. ഫത്തേപൂര്‍ സിക്രിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജ്കുമാര്‍ ചഹറിന്റെ തെരഞ്ഞെടുപ്പ് റാലിയെ അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം.

അയോദ്ധ്യയില്‍ രാമക്ഷേത്രത്തിനായി കോടാനുകോടി ഭാരതീയര്‍ പ്രാര്‍ത്ഥനയും തപസും സമരവും നടത്തിയപ്പോള്‍ കോണ്‍ഗ്രസും എസ്പിയും ബിഎസ്പിയും ഒരുമിച്ച്‌ രാമന്‍ ജനിച്ചതിന് തെളിവ് എവിടെ എന്ന് ആക്രോശിക്കുകയായിരുന്നു. അവര്‍ പറഞ്ഞത് രാമനും കൃഷ്ണനും കെട്ടുകഥയാണെന്നാണ്. എന്നാല്‍ മോദിജി വന്നു. അവരുടെ കള്ളങ്ങള്‍ പൊളിഞ്ഞു. അഞ്ഞൂറാണ്ടിന്റെ കാത്തിരിപ്പിന് ഒടുവില്‍ ശ്രീരാമജന്മഭൂമിയില്‍ ഭഗവാന്‍ പ്രത്യക്ഷനായി, യോഗി ആദിത്യനാഥ് പറഞ്ഞു.

രാമനോടും രാമക്ഷേത്രത്തോടും അവഗണനയുള്ള കോണ്‍ഗ്രസ്, എസ്പി നേതാക്കള്‍ മാഫിയാതലവന്‍മാരുടെ പ്രാര്‍ത്ഥനകളില്‍ വളരെ ഭക്തിയോടെ നില്‍ക്കും, ഗുണ്ടാത്തലവന്‍ മുക്താര്‍ അന്‍സാരിയുടെ അന്ത്യപ്രാര്‍ത്ഥനകളില്‍ പങ്കെടുത്ത പ്രതിപക്ഷനേതാക്കളെ ചൂണ്ടിക്കാട്ടി യോഗി പറഞ്ഞു. അവര്‍ക്ക് അഞ്ച് വര്‍ഷം കൂടി അത്തരം പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാന്‍ ജനങ്ങള്‍ രാഷ്‌ട്രീയത്തില്‍ നിന്ന് അവധി നല്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി പറഞ്ഞു.

അവര്‍ ജനങ്ങള്‍ക്കൊപ്പമല്ല. ജാതിക്കും മതത്തിനും ഒപ്പമാണ്. ജന ക്ഷേമത്തില്‍ മതവും ജാതിയും പറഞ്ഞ് ഭിന്നിപ്പുണ്ടാക്കാനാണ് കോണ്‍ഗ്രസും എസ്പിയും ശ്രമിക്കുന്നത്. ബിജെപി സര്‍ക്കാര്‍ വിവേചനമില്ലാതെ ജനക്ഷേമം ഉറപ്പാക്കും. പത്ത് കോടി ആളുകള്‍ക്ക് ഗ്യാസ് കണക്ഷന്‍ ലഭിച്ചു. നാല് കോടി ആളുകള്‍ക്ക് വീട് കിട്ടി. ഇനിയും ഏറെ പേരിലേക്ക് ഇത് എത്താനുണ്ട്. മൂന്നാമൂഴത്തില്‍ മോദിജി അത് പൂര്‍ത്തീകരിക്കും, യോഗി പറഞ്ഞു.

Previous articleബറേലി: വെല്ലുവിളികളെ അതിജീവിച്ച്‌ ജീവിതത്തില്‍ വിജയിച്ച്‌ ഒരുപാട് സാധാരണക്കാര്‍ സമൂഹത്തിലുണ്ട്. അത്തരത്തില്‍ ജീവിതത്തിലെ വേദനയെ പുഞ്ചിരിച്ചുക്കൊണ്ട് തോല്‍പിച്ചിരിക്കുകയാണ് ഈ കൊച്ചു മിടുക്കി. 12-ാം ക്ലാസ് പരീക്ഷ പാസായി തന്റെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള ഒരുക്കത്തിലാണ് ഉത്തർപ്രദേശിലെ ഒരു പതിനേഴുകാരി. കഴിഞ്ഞ വർഷം പിറന്നാള്‍ ദിനത്തിലാണ് പീഡനശ്രമത്തിനിടെ ട്രെയിനില്‍ നിന്നുവീണ് ഈ പെണ്‍കുട്ടിക്ക് തന്റെ കൈകാലുകള്‍ നഷ്ടമായത്. കഴിഞ്ഞ വർഷം ഒക്‌ടോബർ 10-ന് സിബി ഗഞ്ച് ടൗണിലെ ഒരു കോച്ചിംഗ് സെൻ്ററില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്ബോഴാണ് പെണ്‍കുട്ടിക്ക് നേരെ അതിക്രമമുണ്ടായത്. പീഡനശ്രമം തടഞ്ഞതിനെ തുടർന്ന് പ്രതി കുട്ടിയെ ട്രാക്കിലേക്ക് തള്ളിയിടുകയായിരുന്നു. കൈകാലുകള്‍ നഷ്‌ടമായ പെണ്‍കുട്ടി നവംബർ 12-ന് ആശുപത്രി വിട്ടു. പക്ഷേ അവള്‍ തളർന്നില്ല, പരീക്ഷകള്‍ക്ക് തയാറെടുക്കാൻ തുടങ്ങി. ഡോക്ടറാവുക എന്ന അവളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ പരിശ്രമിച്ചു. 63.8% മാർക്കോടെയാണ് പ്ലസ് ടു പരീക്ഷ പാസായത്. “ഒരു കൈകൊണ്ട് ഡയഗ്രമുകള്‍ നിർമ്മിക്കാനുള്‍പ്പെടെ ഞാൻ പാടുപെടുകയായിരുന്നു. എന്നാല്‍ ജില്ലാ മജിസ്‌ട്രേറ്റ് രവീന്ദ്ര കുമാറിൻ്റെ സഹായത്താല്‍ എനിക്ക് തടസ്സങ്ങള്‍ തരണം ചെയ്യാൻ കഴിഞ്ഞു. എനിക്ക് കൃത്രിമ കൈകാലുകള്‍ ലഭ്യമാക്കാനുള്ള സർക്കാർ സഹായത്തില്‍ നന്ദിയുണ്ട്”, പെണ്‍കുട്ടി വ്യക്തമാക്കി.
Next articleജിം ഉടമ യുവാവിനെ കുത്തിയ സംഭവം; വധശ്രമത്തിന് കേസെടുത്തു
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular