Saturday, May 4, 2024
HomeCinemaരണ്ട് 100 കോടി ക്ളബില്‍ ഫഹദ്

രണ്ട് 100 കോടി ക്ളബില്‍ ഫഹദ്

പ്രേമലു, ആവേശം എന്നീ ചിത്രങ്ങളിലൂടെ തിളക്കം

ണ്ട് 100 കോടി ക്ളബ് കയറി ഫഹദ് ഫാസില്‍ ചിത്രങ്ങള്‍. മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു നിർമ്മാണ കമ്ബനിയുടെ രണ്ട് ചിത്രങ്ങള്‍ നൂറ് കോടി ക്ളബ് കയറുന്നത്.

രണ്ട് മാസത്തിന്റെ ഇടവേളയിലാണ് ഇൗ ചരിത്രനേട്ടം. പ്രേമലു, ആവേശം എന്നീ ചിത്രങ്ങളിലൂടെയാണ് ഫഹദ് തിളക്കം നേടുന്നത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ഫഹദ്‌ആ ഫാസില്‍, ദിലീഷ് പോത്തൻ , ശ്യാം പുഷ്കരൻ എന്നിവർ ചേർന്ന് നി‌ർമ്മിച്ച പ്രേമലു ഫെബ്രുവരിയിലാണ് റിലീസ് ചെയ്തത്. ആവേശം വിഷു റിലീസായി ഏപ്രില്‍ 11 നും ആവേശത്തിലൂടെ ഫഹദ് ഫാസിലിന്റെ ചിത്രം ആദ്യമായി നൂറു കോടി ക്ളബ് കയറി എന്ന പ്രത്യേകത കൂടിയുണ്ട്. ഫഹദ് ഫാസില്‍ ചിത്രം ആവേശത്തെയും സംഗീത സംവിധായകൻ സുഷിൻ ശ്യാമിനെയും പ്രകീർത്തിച്ച്‌ നടി സാമന്ത രംഗത്തുവരികയും ചെയ്തു.

രണ്ടാം വരവിലെ ഫഹദ് അഭിനയതലത്തില്‍ പുതിയമാനം സൃഷ്ടിച്ചുള്ള യാത്രയിലാണ് . പുതിയ വഴിയിലൂടെയായിരുന്നു ഫഹദിന്റെ യാത്ര. ട്രാൻസ്, കുമ്ബളങ്ങി നൈറ്റ്സ്, ഇമ്മാനുവല്‍, ജോജി, പാച്ചുവും അത്ഭുതവിളക്കും, സീ യു സൂണ്‍, മാലിക്, പുഷ്പ, മാമന്നൻ എന്നീ ചിത്രങ്ങള്‍ മാത്രം ഉദാഹരണം. മാമന്നൻ എന്ന തമിഴ് ചിത്രത്തില്‍ ഫഹദ് അവതരിപ്പിച്ച രത്നവേല്‍ എന്ന കഥാപാത്രത്തെ തമിഴ് പ്രേക്ഷകരേക്കാള്‍ മലയാളികള്‍ ആണ് കൂടുതല്‍ ഹൃദയം ചേർത്തത്. രജനികാന്തിനൊപ്പം വേട്ടയൻ ആണ് തമിഴില്‍ ഫഹദിന്റെ പുതിയ ചിത്രം.പുഷ്പ 2 ആഗസ്റ്റ് 15ന് റിലീസിന് ഒരുങ്ങുന്നു.

വടിവേലുവിനൊപ്പം രണ്ട് തമിഴ് ചിത്രങ്ങളുമുണ്ട്. ആവേശം സിനിമയിലെ രങ്ക എന്ന അധോലോക നായകനായി ഫഹദ് പകർന്നാടുക തന്നെ ചെയ്തു. അമല്‍നീരദ് ചിത്രമാണ് ഫഹദിന്റെ അടുത്ത പ്രോജക്‌ട്. ചിത്രീകരണം പൂർത്തിയായ ചിത്രം ഒക്ടോബർ റിലീസിനാണ് ഒരുങ്ങുന്നത്. നവാഗതനായ റോയ് സംവിധാനം ചെയ്ത കരാട്ടെ ചന്ദ്രൻ ആണ് ചിത്രീകരണം ആരംഭിക്കാൻ ഒരുങ്ങുന്ന ചിത്രം. പ്രേമലുവിന്റെ തകർപ്പൻ വിജയത്തിനുശേഷം ഭാവന സ്റ്റുഡിയോ നിർമ്മിക്കുന്ന ചിത്രം കൂടിയാണ് കരാട്ടെ ചന്ദ്രൻ. കുമ്ബളങ്ങി നൈറ്റ്സ് ആണ് ഭാവന സ്റ്റുഡിയോസ് നിർമ്മിച്ച ആദ്യ ചിത്രം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular