Tuesday, April 23, 2024
HomeIndiaകമല്‍ ഹാസന് കോവിഡ് 19 സ്ഥിരീകരിച്ചു; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കമല്‍ ഹാസന് കോവിഡ് 19 സ്ഥിരീകരിച്ചു; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ചെന്നൈ : നടനും രാഷ്ട്രീയ നേതാവുമായ കമല്‍ ഹാസന് കോവിഡ് 19 സ്ഥിരീകരിച്ചു. കമല്‍ ഹാസന്‍ തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

കോവിഡ് പോസിറ്റീവായ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

“യുഎസില്‍ ട്രിപ്പ് കഴിഞ്ഞ തിരികെയെത്തിയപ്പോള്‍ ചെറിയ തോതില്‍ ചുമ ഉണ്ടായിരുന്നു. പരിശോധന കോവിഡാണെന്ന് സ്ഥിരീകരിച്ചു. ഞാന്‍ ഇപ്പോള്‍ ആശുപത്രിയില്‍ ഐസൊലേഷനിലാണ്. മഹാമാരി അവസാനിച്ചിട്ടില്ല എന്ന് മനസിലാക്കി, എല്ലാവരും സുരക്ഷിതരായി ഇരിക്കൂ” കമല്‍ ഹാസന്‍ ട്വിറ്ററില്‍ കുറിച്ചു.

തുടര്‍ന്ന് എല്ലാവരും താരത്തിന് വേഗത്തില്‍ സുഖം പ്രാപിക്കാന്‍ ആശംസകള്‍ നല്‍കുകയും ചെയ്തു. അതേസമയം ചിലര്‍ ചോദിച്ചത് ഇപ്പോള്‍ തമിഴ്നാട്ടില്‍ ടെലികാസ്റ്റ് ചെയ്യുന്ന ബിഗ് ബോസ് തമിഴ് അഞ്ചാം സീസണ്‍ ആര് അവതരിപ്പുക്കമെന്നാണ്. തമിഴ് ബിഗ് ബോസിന്റെ അവതാരകനാണ് കമല്‍. ലോകേഷ് കനകരാജ് ചിത്രം വിക്രമത്തിലാണ് കമല്‍ ഹാസന്‍ അവസാനമായി അഭിനയിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular