Saturday, April 20, 2024
HomeEditorialകെ.സുരേന്ദ്രനെതിരേ പടയൊരുക്കം ബിജെപിയില്‍ കൂറുമുന്നണി

കെ.സുരേന്ദ്രനെതിരേ പടയൊരുക്കം ബിജെപിയില്‍ കൂറുമുന്നണി

ബിജെപിയില്‍ കൂറുമുന്നണി ഒരുങ്ങുന്നു. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍, കേന്ദ്രമന്ത്രി മുരളീധരന്‍ അച്ചുത്തണ്ടിനെ തകര്‍ക്കാനാണ് ലക്ഷ്യം. നിരവധി ആരോപണങ്ങള്‍ നേരിടുന്ന പ്രസിഡന്റിന്റെ നിലപാടിനെ എതിര്‍ക്കുന്ന നേതാക്കളുടെ എണ്ണം ദിനംപ്രതി കൂടി കൊണ്ടിരിക്കുകയാണ്. ഒ. രാജഗോപാല്‍, പി.പി. മുകുന്ദന്‍ അദ്ദേഹത്തിന്റെ ശിഷ്യന്‍ സി കെ പത്മനാഭന്‍, അഡ്വ. പി.കെ. കൃഷ്ണദാസ് എന്നിവരും ശോഭാ സുരേന്ദ്രനെ പോലുള്ള വനിത നേതാക്കളും ഒന്നിച്ചു നില്‍ക്കാനുള്ള നീക്കം ആരംഭിച്ചു കഴിഞ്ഞു.

ബിജെപി കേരളത്തില്‍ രക്ഷപ്പെടാത്തതിനു കാരണം കോണ്‍ഗ്രസിലെ പോലെ ഗ്രൂപ്പുകളിയും സാമ്പത്തികത്തട്ടിപ്പുമാണ്. കോടികളാണ് നേതാക്കള്‍ ഇതിനകം സമ്പാദിച്ചിരിക്കുന്നത്. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ പേരില്‍ തന്നെ കുഴല്‍പ്പണ തട്ടിപ്പ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ എ കാറ്ററി സീറ്റിലേക്കു കൊടുത്തകോടികള്‍ സ്വന്തം ആളുകളെ നിര്‍ത്തി വെട്ടിച്ചെടുത്തു എന്ന ആരോപണം കെ സുരേ്ര്രന്ദനെതിരേ ശക്തമാണ്. കേന്ദ്രഫണ്ട് മുഴുവന്‍ ത്ട്ടിയെടുക്കുന്ന ലോബിയായി ഈസംഘം പ്രവര്‍ത്തിക്കുന്നുവെന്നാണ് ആരോപണം. ഒരുകാലത്തു പാര്‍ട്ടിയെ നയിച്ചിരുന്നവരെല്ലാം മറുക്കണ്ടം ചാടി കഴിഞ്ഞു. ഒ. രാജഗോപാലിനെ പോലുള്ളവര്‍ സംസ്ഥാന അധ്യക്ഷനെതിരേയാണ് നില്‍ക്കുന്നത്.

ശോഭ സുരേന്ദ്രനെ ഒതുക്കി പാര്‍ട്ടിയുടെ ഒരു മൂലയ്ക്കിരുത്തിയിരിക്കുന്ന സാഹചര്യമാണുള്ളത്. അഖിലേന്ത്യാ നേതൃത്വം ആവശ്യപ്പെട്ടിട്ടും പലപ്പോഴുംശോഭയെ തഴയുകയാണ്. സ്വന്തം താല്‍പര്യം അടിച്ചേല്‍പിക്കുന്ന നിലപാടിലേക്കു കാര്യങ്ങള്‍ നീങ്ങുന്നു. സംസാരിക്കാനോ കേള്‍ക്കാനോ തയാറാകത്ത പ്രസിഡന്റാണ് സുരേന്ദ്രന്‍ എന്ന നിലപാടാണ് പൊതുവേ ഇവര്‍ ആരോപിക്കുന്നത്.

ഇതേ സമയം സുരേന്ദ്രന്‍ വന്നതിനുശേഷം പാര്‍ട്ടിക്കൊരു ജീവന്‍ വച്ചുവെന്നാണ് മറുഭാഗം പറയുന്നത്. ഇതും ചെറുതായി കാണാന്‍ കഴിയില്ലെന്നാണ് ഇവരുടെ നിലപാട്. ഏതായാലും പാര്‍ട്ടിയില്‍ ആര്‍എസ്എസ് ഇടപെട്ടിട്ടും കാര്യങ്ങള്‍ വഷളായി കൊണ്ടിരിക്കുകയാണ്.

ആദിത്യവര്‍മ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular