Saturday, July 27, 2024
HomeKeralaഐഎന്‍എല്ലിനു പിന്നാലെ പിഎസ് സിവിവാദം - ജനാധിപത്യ കേരള കോണ്‍ഗ്രസ് പുകയുന്നു

ഐഎന്‍എല്ലിനു പിന്നാലെ പിഎസ് സിവിവാദം – ജനാധിപത്യ കേരള കോണ്‍ഗ്രസ് പുകയുന്നു

മാത്യു ജോണ്‍

എല്‍ഡിഎഫിലെ ഘടകകക്ഷിയായ ഐഎന്‍എല്ലിലെ പൊട്ടിത്തെറിക്കു പിന്നാലെ പിഎസ് സി നിയമനവുമായി ബന്ധപ്പെട്ടു ജനാധിപത്യ കേരള കോണ്‍ഗ്രസിലും പൊട്ടിത്തെറിയിലേക്ക്. പാര്‍ട്ടിയ്ക്കുള്ളില്‍ പ്രശ്‌നം പുകയുകയാണ്. പാലാ കോളജിലെ ഒരു അധ്യാപകനെ പിഎസ് സി മെമ്പറാക്കിയതു ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ ടിക്കറ്റിലാണ്. ഇതു സംബന്ധിച്ചു ചര്‍ച്ച ചെയ്യാന്‍ യോഗം വിളിക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാന നേതാവ് ചെയര്‍മാനു കത്തുനല്‍കി കഴിഞ്ഞു. എന്നാല്‍ കത്ത് കിട്ടിയിട്ടും ചര്‍ച്ച വിളിക്കാതെ മുന്നോട്ടു പോകുകയാണ് ചെയര്‍മാന്‍.

പിഎസസി നിയമനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതു സംസ്ഥാന അധ്യക്ഷന്‍ ഡോ. കെ.സി. ജോസഫും സംസ്ഥാന നേതാവായ പി.സി. ജോസഫും ചേര്‍ന്നാണ്. പാലാ കോളജിലെ ഒരു അധ്യാപകനില്‍ നിന്നും 60 ലക്ഷം രൂപ വാങ്ങിയാണ് നിയമനം നടത്തിയിരിക്കുന്നത്.തെരഞ്ഞെടുപ്പു സമയത്തു മന്ത്രി ആന്റണി രാജു ഇദ്ദേഹത്തോടു സഹായം അഭ്യര്‍ഥിച്ചിരുന്നു. അപ്പോഴാണ് ഞെട്ടിക്കുന്നവിവരം പുറത്തറിയുന്നത്. കൊടുക്കേണ്ട നേതാക്കള്‍ക്കു കൊടുത്തു തന്നെയാണ് സ്ഥാനം ഉറപ്പിച്ചിരിക്കുന്നതെന്നു വ്യക്തമാക്കിയാണ് അധ്യാപകന്‍ സഹായം നിരസിച്ചത്. ഇതോടെ പാര്‍ട്ടിയില്‍ ചര്‍ച്ച നടത്താതെ നിയമനം നടത്തി പണം വാങ്ങി സംഭവം പുറത്തുവന്നു. ഇതു സംബന്ധിച്ചു ചര്‍ച്ച ചെയ്യാന്‍ പോലും അധ്യക്ഷനും പരിവാരങ്ങളും തയാറാകുന്നില്ലെന്ന ആക്ഷേപം ശക്തമായിരിക്കുകയാണ്.

മന്ത്രിയും സംസ്ഥാനനേതൃത്വവും രണ്ടു വഴിയിലാണ് ഇപ്പോഴത്തെ യാത്ര. കഴിഞ്ഞ രണ്ടാഴ്ച മുമ്പു തന്നെ യോഗത്തില്‍ മന്ത്രി കര്‍ശന താക്കീതാണ് പാര്‍ട്ടി നേതാക്കള്‍ക്കു നല്‍കിയത്. മന്ത്രിയുടെ പേരില്‍ സ്ഥാനമാനങ്ങള്‍ നല്‍കാമെന്നു പറഞ്ഞു പണപ്പിരിവ് നടത്തരുതെന്ന് വ്യക്തമാക്കിരിക്കുകയാണ്.

അധികാരം കിട്ടിയതോടെ ക്ലീന്‍ ഇമേജ് സൃഷ്ടിക്കാനുള്ള നീക്കമാണ് മന്ത്രി നടത്തുന്നതെങ്കില്‍ പണപ്പിരിവ് നടത്താനുള്ള നീക്കമാണ് ഇതിലൂടെ നേതാക്കളില്‍ പലര്‍ക്കും നഷ്ടപ്പെട്ടിരിക്കുന്നു.

RELATED ARTICLES

STORIES

Most Popular