Thursday, April 25, 2024
HomeEditorialസിപിഎമ്മില്‍ പ്രായപരിധി; 75മുകളില്‍ ഔട്ട്

സിപിഎമ്മില്‍ പ്രായപരിധി; 75മുകളില്‍ ഔട്ട്

സിപിഎം കേന്ദ്ര കമ്മിറ്റി അംഗത്തിന്റെ പ്രായപരിധി 75ലേക്കു നിശ്ചയിച്ചപ്പോള്‍ പല നേതാക്കളും പുറത്താകും. അതു കേരളതതിലും ബാധകമാകും. ഇപ്പോള്‍ മുഖ്യമന്ത്രി സ്ഥാനം വഹിക്കുന്ന പിണറായി വിജയനു 76 വയസായെങ്കിലും ഇളവു നല്‍കും. നിരവധി നേതാക്കള്‍ പുറത്തേക്കു പോകുമ്പോള്‍ സംസ്ഥാനത്തും കേന്ദ്രത്തിലും കൂടുതല്‍ പുതുമുഖങ്ങള്‍ വരും. യെച്ചൂരിയും പ്രകാശ് കാരാട്ടും ഉള്‍പ്പെടെയുള്ളവര്‍ 75ലേക്ക് അടുക്കുന്നതേയുള്ളൂ. അതേ സമയം എസ് രാമചന്ദ്രന്‍ പിള്ള 80തിലാണ്. യുവത്വം കേന്ദ്ര കമ്മിറ്റിയിലേക്കു വരുന്നതു പാര്‍ട്ടിയെ വളര്‍ത്തുമെന്നാണ് പ്രതീക്ഷ. കേരളത്തിലെ സിപിഎംസെക്രട്ടറിയേറ്റില്‍ ഇതുപ്രകാരം 4 പേര്‍ പുറത്തു പോകും. എം.എം.മണി, ആനത്തലവട്ടം ആനന്ദന്‍, കെ.ജെ. തോമസ്, പി കരുണാകരന്‍ തുടങ്ങിയവരാണ്.

സംസ്ഥാനസമിതിയില്‍ നിന്നും 15 ഓളം പ്രായമായവര്‍ പുറത്തേക്കു പോകും. ഇതിന്റെ നേട്ടം യുവാക്കള്‍ക്കാണ്. പുതിയ താരങ്ങള്‍ ജനിക്കുമെന്നാണ് പ്രതീക്ഷ.

പ്രായപരിധി വീണ്ടും കുറയ്ക്കുന്നത് യുവജനങ്ങള്‍ക്ക് അവസരം നല്‍കുന്നതോടൊപ്പം കൂടുതല്‍ ആളുകളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാനും സാഹയിക്കും. 2015ലെ കൊല്‍ക്കത്തയിലെ പാര്‍ട്ടി പ്ലീനത്തില്‍ തന്നെ യുവാക്കളെ പ്രോത്സാഹിപ്പിക്കുന്ന കേഡര്‍ നയം വേണമെന്നും അംഗത്വത്തില്‍ 25 ശതമാനമെങ്കിലും സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കണമെന്നുമുള്ള നിര്‍ദേശം ഉയര്‍ന്നിരുന്നു. യുവജനങ്ങളെ ആകര്‍ഷിക്കാനും വനിതാ, പട്ടികവിഭാഗ പ്രാതിനിധ്യം കൂട്ടാനുമാണ് ലക്ഷ്യം.
ഈ മാസം 16, 17 തീയതികളില്‍ ചേരുന്ന സംസ്ഥാന കമ്മിറ്റിയില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും. പാര്‍ട്ടി സമ്മേളനങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച ചര്‍ച്ചകള്‍ക്കും തുടക്കം കുറിക്കും. സെപ്റ്റംബര്‍ മുതല്‍ ബ്രാഞ്ച് സമ്മേളനങ്ങള്‍ ആരംഭിച്ച് ജനുവരിയില്‍ സംസ്ഥാന സമ്മേളനവും ഏപ്രിലില്‍ പാര്‍ട്ടി കോണ്‍ഗ്രസും സംഘടിപ്പിക്കാനാണ് സിപിഎം പദ്ധതിയിടുന്നത്. ബ്രാഞ്ച് സമ്മേളനങ്ങളില്‍ 15 പേര്‍ മാത്രമേ ഉള്ളൂ എന്നതിനാല്‍ അതു ചേരുന്നതിന് കോവിഡ് മാനദണ്ഡങ്ങള്‍ തടസമാവില്ല. ബാക്കിയുളളവ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എങ്ങനെ നടത്തണമെന്ന കാര്യം സംസ്ഥാനകമ്മിറ്റി തീരുമാനിക്കും. സംസ്ഥാന കമ്മിറ്റിയുടെ പരിധി 75 വയസിലും കുറച്ചാല്‍ വലിയ വെട്ടിനിരത്തല്‍ തന്നെ നടത്തേണ്ടിവരും. ജില്ലാ, ഏരിയ കമ്മിറ്റികളിലും സമാന മാറ്റം വരുന്നതോടെ എല്ലാ തട്ടിലും കൂടുതല്‍ യുവാക്കള്‍ പാര്‍ട്ടി നേതൃത്വത്തിലേക്ക് എത്തും. പ്രാദേശിക തലത്തില്‍ ഇത് പാര്‍ട്ടിക്ക് വളരെയധികം ഗുണം ചെയ്യുകയും ചെയ്യും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular