Friday, April 19, 2024
HomeEditorialമുസ്ലീം ലീഗിലെ പ്രശ്‌നം തീരുന്നില്ല; കട്ടുമുടിച്ചവര്‍ പുറത്തുചാടുന്നു

മുസ്ലീം ലീഗിലെ പ്രശ്‌നം തീരുന്നില്ല; കട്ടുമുടിച്ചവര്‍ പുറത്തുചാടുന്നു

മുസ്ലീംലീഗിലെ പ്രശ്‌നം ഉടനെയൊന്നും തീരില്ല, കെ.ടി ജലീലിന്റെ നേതൃത്വത്തില്‍ ലീഗിനെയും കുഞ്ഞാലിക്കുട്ടിയേയും ഒരു നിലയിലെത്തിക്കാന്‍ സിപിഎം ആഞ്ഞു പിടിക്കുകയാണ്. ലീഗ് പിളര്‍ന്നാലും ഒരു വിഭാഗത്തെ കൂടെ കൂട്ടാനുള്ള ശ്രമമാണ് നടക്കുന്നത്. എന്നാല്‍ എങ്ങനെയും പ്രശ്‌നപരിഹാരം ഉണ്ടാകാനുള്ള നീക്കമാണ് ലീഗിന്റെനേതൃത്വം സ്വീകരിച്ചിരിക്കുന്നത്. പ്രസിഡന്റ് പാണക്കാട് തങ്ങള്‍ രോഗാവസ്ഥയിലായിരിക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിനു കൂടുതല്‍ മാനസിക സംഘര്‍ഷം നല്കരുതെന്നാണ നിലവിലുള്ള നിലപാട്. അതു കൊണ്ടു മാത്രം ഒരുവിഭാഗം മൗനം പാലിക്കുന്നത്. ഇതിനിടയില്‍ റാഫി പുതിയകടവിനെ പരസ്യമായി തള്ളി പറഞ്ഞു. റാഫി പണ്ടേ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതാണ്. ഇയാള്‍ക്ക് യാതൊരു ബന്ധവുമില്ല. റാഫിയെ പാര്‍ട്ടിയിലെ ചിലര്‍ സംരക്ഷിക്കുന്നത്. പാര്‍ട്ടിക്ക് ആഴയക്കുഴപ്പമില്ലെന്നാണ് പാര്‍ട്ടി വ്യക്തമാക്കുന്നത്. ഇതിനിടയില്‍ കെ.എം.ഷാജിക്കു പിന്നാലെ യൂത്ത് ലീഗ് നേതാക്കള്‍ക്കെതരേയുള്ളപരാതികളും പുറത്തുവരുന്നു.കത്വ, ഉന്നാവോ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് യൂത്ത്ലീഗ് നേതാവ് പി.കെ. ഫിറോസിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തിരിക്കുന്നത്. യുത്ത് ലീഗിന്റെ മുന്‍ അഖിലേന്ത്യാ നേതാവ് സി.കെ. സുബൈറാണ് കേസിലെ ഒന്നാം പ്രതി. ഫിറോസ് രണ്ടാം പ്രതിയാണ്.

കത്വ, ഉന്നാവോ പെണ്‍കുട്ടികളുടെ കുടുംബത്തെ സഹായിക്കാനെന്ന പേരില്‍ ഒരുകോടിയോളം പിരിച്ചെടുത്തിരുന്നു. പള്ളികളില്‍ നിന്നും പ്രവാസികളില്‍ നിന്നുമാണ് ഇതിനായി പണം പിരിച്ചത്. ഈ തുക കൃത്യമായി പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ക്ക് നല്‍കാതെ വലിയ തോതില്‍ വകമാറ്റിയെന്നതാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് സുബൈറിനെ എന്‍ഫോഴ്സ്മെന്റ് കഴിഞ്ഞമാസം ചോദ്യം ചെയ്തിരുന്നു. 15 ലക്ഷം രൂപയോളം വകമാറ്റി ചെലവഴിച്ചതായി സി കെ സുബൈറിനെ ചോദ്യം ചെയ്യലില്‍ വ്യക്തമായിരുന്നു. അതിനു പിന്നാലെ പിഎംഎല്‍എ ആക്ട് പ്രകാരമാണ് ഇപ്പോള്‍ ഫിറോസിനെതിരെ കേസ് ചുമത്തിയിരിക്കുന്നത്.

മുഹമ്മദ് ഫൈസല്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular