Thursday, May 16, 2024
HomeCinemaഫഹദിന്‍റെ ഓടും കുതിര ചാടും കുതിര, നായിക കല്യാണി; സംവിധാനം അല്‍ത്താഫ്

ഫഹദിന്‍റെ ഓടും കുതിര ചാടും കുതിര, നായിക കല്യാണി; സംവിധാനം അല്‍ത്താഫ്

ഹദ് ഫാസിലിനെ നായകനാക്കി നടനും സംവിധായകനുമായ അല്‍ത്താഫ് സലിം ഒരുക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു.
ഓടും കുതിര ചാടും കുതിര എന്നു പേരിട്ടിരിക്കുന്ന ചിത്രം ആഷിക്ക് ഉസ്മാൻ പ്രൊഡക്‌ഷസിന്‍റെ ബാനറില്‍ ആഷിക്ക് ഉസ്മാനാണ് നിർമിക്കുന്നത്.

അല്‍ത്താഫിന്‍റെ ഭാര്യ ശ്രുതി ശിഖാമണിയാണ് ആദ്യ ക്ലാപ്പ് അടിച്ചത്. കല്യാണി പ്രിയദർശനാണ് ചിത്രത്തിലെ നായിക. ഫഹദും കല്യാണിയും ഇതാദ്യമായാണ് ഒരുമിക്കുന്നത്.

രേവതി പിള്ള, ധ്യാൻ ശ്രീനിവാസൻ, വിനയ് ഫോർട്ട്‌, ലാല്‍, രഞ്ജി പണിക്കർ,റാഫി, ജോണി ആന്‍റണി, സുരേഷ് കൃഷ്ണ, നന്ദു, അനുരാജ്, ഇടവേള ബാബു, ധ്യാൻ ശ്രീനിവാസൻ, ലാല്‍, രഞ്ജി പണിക്കർ, റാഫി, ബാബു ആന്‍റണി, നന്ദു, അനുരാജ്, ഇടവേള ബാബു, വിനീത് ചാക്യാർ, ശ്രീകാന്ത് വെട്ടിയാർ, സാഫ് ബോയ്, ലക്ഷ്മി ഗോപാലസ്വാമി, ആതിര നിരഞ്ജന തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

ജിന്‍റോ ജോർജ് കൗമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്‍റെ സംഗീതം ജസ്റ്റിൻ വർഗീസും എഡിറ്റിംഗ് അഭിനവ് സുന്ദർ നായ്ക്കും കൈകാര്യം ചെയ്യുന്നു . സെൻട്രല്‍ പിക്ച്ചേഴ്സ് ചിത്രം തിയറ്ററില്‍ എത്തിക്കും.

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന നിവിൻ പോളി ചിത്രത്തിനു ശേഷം അല്‍ത്താഫ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയാണിത്.

പ്രൊഡക്‌ഷൻ കണ്‍ട്രോളർ സുധർമ്മൻ വള്ളിക്കുന്ന്, പ്രൊഡക്‌ഷൻ ഡിസൈനർ അശ്വനി കലേ, മേക്കപ്പ് റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം മഷർ ഹംസ, സൗണ്ട്-നിക്സണ്‍ ജോർജ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular