Saturday, July 27, 2024
HomeEditorialസ്വര്‍ണക്കടത്ത് കേസ്: സര്‍ക്കാരിനു തിരിച്ചടി

സ്വര്‍ണക്കടത്ത് കേസ്: സര്‍ക്കാരിനു തിരിച്ചടി

കേരള സര്‍ക്കാരിനു അല്ല മുഖ്യമന്ത്രി പിണറായി വിജയനു തിരിച്ചടി നല്കി ഹൈക്കോടതി. സ്വര്‍ണക്കടത്ത് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരായ ജുഡീഷ്യല്‍ അന്വേഷണത്തിനെതിരെ ഇഡി നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തിരിക്കുകയാണ്. ഇതു സര്‍ക്കാരിനു തിരിച്ചടിയാണ്. ഇതു സംബന്ധിച്ചു വാദം കേട്ടതിനുശേഷം മാത്രമേ നടപടി ഉണ്ടാകൂകയുള്ളൂ. ജുഡീഷ്യല്‍ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഇഡി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. 1952 ലെ കമ്മീഷന്‍ ഓഫ് എന്‍ക്വയറീസ് ആക്ട് പ്രകാരം കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ അന്വേഷണ കമ്മീഷനെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല.

ആരോപണങ്ങള്‍ അന്വേഷിക്കുവാന്‍ ബന്ധപ്പെട്ട കോടതിയെ സമീപിക്കുന്നതിന് പകരം ചട്ടങ്ങള്‍ മറികടന്ന് സമാന്തര അന്വേഷണം നടത്താന്‍ കമ്മിഷനെ നിയമിച്ചത് നിയമ വിരുദ്ധമാണെന്നാണ് ഇഡിയുടെ വാദം. സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം അട്ടിമറിക്കാന്‍ മുഖ്യമന്ത്രി ഇല്ലാത്ത അധികാരം ഉപയോഗിക്കുകയാണെന്നും ഇഡി ആരോപിച്ചിരുന്നു. എന്നാല്‍ എന്‍ഫോഴ്സ് മെന്റ് ഡെപ്യൂട്ടി ജോയിന്റ് ഡയറക്ടര്‍ നല്‍കിയിട്ടുള്ള ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുള്ളത്.

RELATED ARTICLES

STORIES

Most Popular