Friday, March 29, 2024
HomeIndiaഭീകര ക്യാമ്ബുകള്‍ സജീവം, റിക്രൂട്ട്‌മെന്റും തകൃതി; ലഷ്‌കര്‍ ഭീകരെ നട്ടുനനച്ച്‌ പാകിസ്താന്‍; നടപടി അന്താരാഷ്‌ട്ര മുന്നറിയിപ്പ്...

ഭീകര ക്യാമ്ബുകള്‍ സജീവം, റിക്രൂട്ട്‌മെന്റും തകൃതി; ലഷ്‌കര്‍ ഭീകരെ നട്ടുനനച്ച്‌ പാകിസ്താന്‍; നടപടി അന്താരാഷ്‌ട്ര മുന്നറിയിപ്പ് അവഗണിച്ച്‌

ഇസ്ലാമാബാദ് : അന്താരാഷ്‌ട്ര മുന്നറിയിപ്പുകളെ കാറ്റില്‍ പറത്തി ഭീകരരെ നട്ടുനനച്ച്‌ വളര്‍ത്തി പാകിസ്താന്‍.

നിരോധിത ഭീകര സംഘടനായ ലഷ്‌കര്‍ ഇ ത്വയ്ബയ്‌ക്ക് പാകിസ്താന്‍ സുരക്ഷിത താവളമൊരുക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഭീകരതയ്‌ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന എഫ്‌എടിഎഫിന്റേതുള്‍പ്പെടെയുള്ള നിര്‍ദ്ദേശത്തെ പൂര്‍ണമായും അവഗണിച്ചാണ് പാകിസ്താന്റെ നടപടി.

ഖൈബര്‍ പക്തുന്‍ഖ്വയില്‍ ലഷ്‌കര്‍ ഇ ത്വയ്ബ ഭീകര കേന്ദ്രങ്ങള്‍ ഇതിനോടകം തന്നെ സജീവമായിട്ടുണ്ട്. ഭീകരര്‍ക്ക് പരിശീലനം നല്‍കുന്നതിന് പുറമേ റിക്രൂട്ടിംഗും ഇവിടെ തകൃതിയായി നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭീകര സംഘടനകളായ ഹഖ്വാനി നെറ്റ്വര്‍ക്ക്, ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസന്‍ എന്നിവയുമായി കൂടുതല്‍ അടുക്കാനും ലഷ്‌കര്‍ ഇ ത്വയ്ബ ശ്രമിക്കുന്നുണ്ട്. രാജ്യത്ത് ഭീകര സംഘടനയെ ശക്തിപ്പെടുത്തുകയാണ് ലഷ്‌കര്‍ ഇ ത്വയ്ബയുടെ ലക്ഷ്യം. അഫ്ഗാനില്‍ താലിബാന്‍ സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെയാണ് പാകിസ്താനില്‍ ലഷ്‌കര്‍ ഇ ത്വയ്ബ ശക്തി പ്രാപിക്കാന്‍ ആരംഭിച്ചതെന്ന് പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2008 ലെ മുംബൈ ഭീകരാക്രമണത്തിന് പിന്നാലെ ലഷ്‌കര്‍ ഇ ത്വയ്ബയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ലോകരാജ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അന്താരാഷ്‌ട്ര സമൂഹത്തിന്റെ കണ്ണില്‍ പൊടിയിടുന്നതിനായി സ്വീകരിച്ച നടപടികള്‍ ഒന്നും തന്നെ ഫലപ്രദമായിരുന്നില്ല. ഇതിനിടെ അഫ്ഗാനിലുണ്ടായ താലിബാന്‍ അധിനിവേശം പാകിസ്താനില്‍ ലഷ്‌കര്‍ ഇ ത്വയ്ബ ശക്തിപ്രാപിക്കുന്നതിന് കാരണമായി. താലിബാന് അഫ്ഗാന്‍ പിടിച്ചെടുക്കാന്‍ നല്‍കിയ സഹായമായിരുന്നു ഇതിനിടയാക്കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular