കേരളസര്‍ക്കാര്‍ സംവിധാനമായ കെഎസ്ഇബി ജനങ്ങളെ കൊള്ളയടിക്കാന്‍ ഒരുങ്ങുന്നു. നിലവില്‍ ഇവര്‍ പറയുന്നതാണ ്പ്രമാണം. ഇവര്‍ക്ക് ഇഷ്്ടമുള്ളതു പോലെയാണ് കാര്യങ്ങള്‍ നീങ്ങുന്നത്. സംസ്ഥാനത്ത് രാത്രി വൈദ്യുതി ഉപയോഗത്തിന് അധിക ചാര്‍ജ് ഈടാക്കാനുള്ള ആലോചനയിലാണ് കെ എസ് ഇ ബിയെന്നാണ് വകുപ്പ് മന്ത്രി കെ കൃഷ്ണന് കുട്ടി വെളിപ്പെടുത്തിയത്. വൈദ്യുതി കൂടുതലായി ഉപയോഗിക്കുന്ന വൈകുന്നേരം ആറ് മുതല്‍ രാത്രി പത്ത് വരെ (പീക് അവര്‍)അധിക നിരക്ക് ഈടാക്കുന്ന ടി ഒ ഡി (ടൈം ഓഫ് ദ ഡേ) താരിഫ് രീതി സാധാരണക്കാരായ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും ബാധകമാക്കാനാണ് നീക്കം.
നിലവില്‍ മാസം 500 യൂനിറ്റില്‍ കൂടുതല്‍ ഉപയോഗിക്കുന്ന സമ്പന്നരായ ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഈ രീതിയില്‍ നിരക്ക് രേഖപ്പെടുത്തുന്നത്. അനാവശ്യമായി വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുകയാണ് മറ്റു ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും ഇതു ബാധകമാക്കുന്നിതിലൂടെ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രിയുമായി ആലോചിച്ചു ഇക്കാര്യത്തില്‍ താമസിയാതെ തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു. വൈദ്യുതി നിരക്ക് കൂട്ടാനായി ഡിസംബര്‍ അവസാനം വൈദ്യുതി റെഗുലേറ്ററി കമ്മീഷന് കെ എസ് ഇ ബി നല്കുന്ന അപേക്ഷയില്‍ ഈ ശിപാര്‍ശ കൂടി ഉള്‍പ്പെടുത്തുന്നതിനുള്ള ആലോചന സജീവമാണ്. വീടുകളിലെ വൈദ്യുതി ഉപയോഗത്തിന്റെ 80- 90 ശതമാനവും പീക് അവറിലായതിനാല്‍, നിരക്കു വര്‍ധന നടപ്പിലായാല്‍ ഓരോ ഗാര്‍ഹിക ഉപഭോക്താവിന്റെയും വൈദ്യുതി ബില്‍ തുക വലിയതോതില്‍ ഉയരും.
ആഭ്യന്തര ഉപയോഗത്തിന് മതിയായത്ര വൈദ്യുതി സംസ്ഥാനത്ത് ഉത്പാദിപ്പിക്കാത്തതിനാല്‍ പുറത്തു നിന്നുയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങി കുറഞ്ഞ നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് നല്കി വരികയാണ്. അതിന്റെ നഷ്ടം നികത്താനും ശമ്പള വര്‍ധനമൂലം ബോര്‍ഡിനുണ്ടായ അധിക ബാധ്യതക്ക് പരിഹാരവുമായാണ് രാത്രികാല വൈദ്യുതിക്ക് അധിക നിരക്ക് ഏര്‍പ്പെടുത്താനുള്ള നീക്കം. വന്‍ ശമ്പള വര്‍ധനവാണ് കെ എസ് ഇ ബിയില്‍ ഇത്തവണ നടപ്പാക്കിയത്. അസി. എക്സി. എന്‍ജിനീയര്‍ തസ്തികയിലുള്ളയാള്‍ക്ക് ഒറ്റയടിക്ക് 28,820 രൂപയാണ് കൂടിയത്. മറ്റ് തസ്തികകളിലെയും സ്ഥിതി ഇതുതന്നെ. ഇതുവഴി പ്രതിമാസം 41 കോടിയോളം രൂപയുടെ അധിക ബാധ്യത ബോര്‍ഡിന് വന്നുചേര്‍ന്നു. പ്രതിവര്‍ഷ അധിക ബാധ്യത 500 കോടി രൂപയാകും. പെന്ഷന് വര്‍ധന കൂടി കണക്കിലെടുത്താല്‍ ഇത് 750 കോടിയിലെത്തും.
ഇത്തവണ സംസ്ഥാനത്ത് പ്രതീക്ഷിച്ചതിലും കൂടുതല്‍ മഴ ലഭിച്ച സാഹചര്യത്തില്‍ കെ എസ് ഇ ബി മികച്ച തോതില്‍ വൈദ്യുതി ഉത്പാദിപ്പിച്ചു പുറത്തേക്ക് വിറ്റു ലാഭമുണ്ടാക്കിക്കൊണ്ടിരിക്കുകയാ