Friday, May 17, 2024
HomeIndiaമോക് പോളിങിനിടെ ബിജെപി സ്ഥാനാര്‍ഥിക്ക് 5 വോട്ട്: വീഡിയോ വൈറല്‍; പ്രിസൈഡിങ് ഓഫീസര്‍ക്ക് സസ്‌പെൻഷൻ

മോക് പോളിങിനിടെ ബിജെപി സ്ഥാനാര്‍ഥിക്ക് 5 വോട്ട്: വീഡിയോ വൈറല്‍; പ്രിസൈഡിങ് ഓഫീസര്‍ക്ക് സസ്‌പെൻഷൻ

സം: ബിജെപി സ്ഥാനാർഥിക്ക് ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനില്‍ (ഇവിഎം) അഞ്ച് തവണ വോട്ട് ചെയ്യുന്നതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്ന് പ്രിസൈഡിംഗ് ഓഫീസറെ സസ്‌പെൻഡ് ചെയ്തു.

അസമിലെ കരിംഗഞ്ച് ലോക്സഭാ മണ്ഡലത്തിലെ പ്രിസൈഡിംങ് ഓഫീസർ നസ്രുള്‍ ഹഖ് തപദാറിനെയാണ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ സസ്പെൻഡ് ചെയ്തത്.

ഏപ്രില്‍ 26 ന് ആയിരുന്നു മണ്ഡലത്തില്‍ വോട്ടെടുപ്പ്. ഇതിനു മുന്നോടിയായി നടന്ന മോക് പോളിങിലാണ് ഗുരുതര വീഴ്ച കണ്ടെത്തിയത്. പോളിംങ് ബൂത്തിലേക്ക് ആരും മൊബൈല്‍ ഫോണുകളോ മറ്റ് ഇലക്‌ട്രോണിക്ക് ഉപകരണങ്ങളോ കൊണ്ടുപോകുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് പ്രിസൈഡിങ് ഓഫീസറുടെ ചുമതലയാണ്. ഇത് നടപ്പിലാക്കാതിരുന്നതിനെ തുടർന്നാണ് കടുത്ത അശ്രദ്ധയും കൃത്യവിലോപവും ആരോപിച്ച്‌ ഉദ്യോഗസ്ഥനെതിരെ നടപടി എടുത്തത്.

സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന വീഡിയോയില്‍ സ്വതന്ത്ര സ്ഥാനാർത്ഥി അബ്ദുള്‍ ഹമീദിന്റെ പോളിംഗ് ഏജന്റായ അബ്ദുള്‍ സാഹിദ് ബിജെപി സ്ഥാനാർത്ഥിയും സിറ്റിംഗ് എംപിയുമായ കൃപാനാഥ് മല്ലയ്ക്ക് വേണ്ടി തുടർച്ചയായി അഞ്ച് തവണ ബട്ടണ്‍ അമർത്തുന്നത് കാണാം.

നടപടിക്രമമനുസരിച്ച്‌, മോക് പോള്‍ സമയത്ത് സ്ഥാനാർഥിക്ക് അനുകൂലമായി കുറച്ച്‌ വോട്ടുകള്‍ രേഖപ്പെടുത്താൻ പോളിംഗ് ഏജന്റുമാർക്ക് അനുവാദമുണ്ട്. സംഭവത്തില്‍ മറ്റുള്ള പോളിങ് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് ഡിഇഒ പ്രസ്താവനയില്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular