Friday, May 17, 2024
HomeEditorialലോകം അവസാനിക്കും, ആയുസ്സ് ഇത്ര മാത്രം, ജ്യോതിഷികള്‍ അല്ല, കണ്ടെത്തിയത് ശാസ്ത്രജ്ഞര്‍

ലോകം അവസാനിക്കും, ആയുസ്സ് ഇത്ര മാത്രം, ജ്യോതിഷികള്‍ അല്ല, കണ്ടെത്തിയത് ശാസ്ത്രജ്ഞര്‍

ലോകാവസാനം സംഭവിക്കുമെന്ന് ഈ ലോകത്തുള്ള കോടിക്കണക്കിന് ആളുകള്‍ വിശ്വസിക്കുന്നുണ്ട്. ഓരോ വര്‍ഷവും അത് സംഭവിക്കുമെന്ന് കാണിച്ച്‌ ഹോളിവുഡില്‍ സിനിമകള്‍ വരെ ഇറങ്ങിയിരുന്നു.

എന്നാല്‍ ഇത് ശരിക്കും സംഭവിക്കുമോ? നമുക്ക് മുന്നില്‍ ലോകം ഇല്ലാതാവുമോ? ബാബ വംഗയെ പോലുള്ള ജ്യോതിഷിമാര്‍ ഇക്കാര്യം പ്രവചിച്ചിട്ടുണ്ട്.

എന്നാല്‍ അന്ധവിശ്വാസം എന്നൊക്കെ പറഞ്ഞ് തള്ളിക്കളയുന്നവര്‍ ധാരാളമാണ്. എന്നാല്‍ ഇവര്‍ പറഞ്ഞതൊക്കെ സത്യമാണെന്ന് ഇപ്പോള്‍ സ്ഥിരീകരിക്കുകയാണ് ശാസ്ത്രജ്ഞര്‍. ലോകത്ത് സര്‍വനാശം സംഭവിക്കുന്ന കാലത്തെ കുറിച്ച്‌ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍, ഡെയ്‌ലി മെയ്‌ലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അടുത്ത 25 ദശലക്ഷം വര്‍ഷങ്ങള്‍ക്കുള്ളില്‍ ഭൂമി അവസാനിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ പഠനത്തില്‍ പറയുന്നത്. ബ്രിസ്റ്റോള്‍ യൂണിവേഴ്‌സിറ്റിയിലെ വിദഗ്്ധരാണ് പഠനം നടത്തിയത്. കമ്ബ്യൂട്ടര്‍ സാധ്യതകള്‍ അടക്കം ഇതിനായി പരിശോധിച്ചത്. ഭൂമിയിലെ ജീവജാലങ്ങള്‍ പൂര്‍ണമായും ഇല്ലാതാവുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നത്.

യാതൊന്നും അവശേഷിക്കില്ല. അതോടെ ലോകം തന്നെ അവസാനിക്കും. അത്രയേറെ കഠിനമായ സാഹചര്യമായിരിക്കും ഭൂമിയിലുണ്ടാവുക. ഇനി ഏതെങ്കിലും ജീവജാലങ്ങള്‍ അവശേഷിച്ചാലും ഭൂമിയില്‍ അധിക കാലം ജീവിക്കാനാവില്ലെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. അങ്ങേയറ്റത്തെ തീവ്രമായ താപനിലയായിരിക്കും ഭൂമിയിലുണ്ടാവുകയെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഭൂമിയില്‍ ആ സമയം 40 ഡിഗ്രി സെല്‍ഷ്യസിനും 70 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും ഈ സമയം താപനില ഉണ്ടാവുക. ഏതെങ്കിലും ജീവജാലങ്ങള്‍ സര്‍വനാശത്തെ അതിജീവിച്ചാല്‍ തന്നെ ഈ താപനിലയില്‍ ജീവിക്കേണ്ടിവരും. അത് അസാധ്യമാണെന്ന് തന്നെ പറയാം. ഇപ്പോള്‍ തന്നെ 40 ഡിഗ്രി ചൂടില്‍ നമുക്ക് ജീവിക്കുക ബുദ്ധിമുട്ടേറിയതാണ്.

ദിനോസറുകള്‍ ഭൂമിയില്‍ കൂട്ടത്തോടെ ഇല്ലാതായതിന് ശേഷം സമ്ബൂര്‍ണ വംശനാശമാണ് വരാന്‍ പോകുന്നത്. 66 കോടി വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഛിന്നഗ്രഹങ്ങള്‍ ഭൂമിയില്‍ പതിച്ചതിന്റെ ആഘാതത്തിലാണ് ദിനോസറുകള്‍ ഭൂമിയില്‍ നിന്ന് ഇല്ലാതായത്. അന്ന് ഭൂമിയില്‍ സര്‍വനാശം സംഭവിച്ചിരുന്നു. എല്ലാ ജീവജാലങ്ങളും ഇല്ലാതായിരുന്നു.

സ്‌കൂള്‍ ഓഫ് ജിയോഗ്രാഫിക്കല്‍ സയന്‍സസിലെ ഡോ അലക്‌സാണ്ടര്‍ ഫാര്‍ണ്‍സ്വര്‍ത്താണ് പഠനത്തിന് നേതൃത്വം നല്‍കിയത്. ഭൂമിയുടെ ഭാവി വളരെ ദുരന്തപൂര്‍ണമാണെന്ന് അദ്ദേഹം പറയുന്നു. ഇന്നത്തേതിനെ അപേക്ഷിച്ച്‌ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്‌സൈഡിന്റെഅളവ് ഇരട്ടിയായി മാറും.

മനുഷ്യനോ മറ്റ് ജീവജാലങ്ങള്‍ക്കോ അവരുടെ ശരീരത്തെ തണുപ്പിക്കാന്‍ സാധിക്കില്ല. തുടര്‍ച്ചയായി താപനില ഉയര്‍ന്നത് കാരണം വിയര്‍ക്കും. സ്വാഭാവികമായും താപനില താങ്ങാനാവാതെ മനുഷ്യവര്‍ഗം ഒന്നാകെ ഇല്ലാതാകുമെന്നും ഫാണ്‍സ്വര്‍ത്ത് പറഞ്ഞു. എല്ലാ ഭൂഖണ്ഡളും ഒന്നിച്ച്‌ ഒരു സൂപ്പര്‍ വന്‍കരയായി മാറും. പാന്‍ജി അല്‍ട്ടിമ എന്ന് ഇത് അറിയപ്പെടും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular