Friday, April 26, 2024
HomeKeralaമോഫിയയുടെ മരണം സിഐ്‌യെ മാറ്റി സിപിഎമ്മിനു തലവേദന

മോഫിയയുടെ മരണം സിഐ്‌യെ മാറ്റി സിപിഎമ്മിനു തലവേദന

ആലുവയില്‍ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് നിയമവിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിഐയും ഭര്‍ത്താവും വീട്ടുകാരും മാത്രമല്ല കുറ്റക്കാര്‍. ഈ കേസിലും സിപിഎം പ്രതിപ്പട്ടികയിലേക്കു വരികയാണ്.  കൂടുതല്‍ അന്വേഷണം  സിപിഎം പ്രാദേശിക നേതാക്കളിലേക്കും വരുന്നു.  അതിനാല്‍ തന്നെ കോണ്‍ഗ്രസ് നേതാക്കള്‍  സമരമാര്‍ഗത്തിലേക്കു മാറുകയാണ്. പ്രാദേശിക സി.പി.എം നേതാവും സി.ഐ സുധീറും ചേര്‍ന്ന് നടത്തിയത് കേസ് ഒതുക്കി തീര്‍ക്കാനാണെന്ന ഗുരുതര ആരോപണവുമായി മോഫിയയുടെ പിതാവ് ദില്‍ഷാദ് കെ സലീം. ഈ സഖാവ് മകളുടെ ഭര്‍ത്താവിന്റെ ബന്ധു കൂടിയാണ്. കേസില്‍ ഈ സഖാവിന്റെ പങ്ക് അന്വേഷിക്കണം. കേസ് എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മകളോട് ശരീരം മുഴുവന്‍ പച്ചകുത്താനാവശ്യപ്പെട്ടു. സമ്മതിക്കാതിരുന്നപ്പോള്‍ സുഹൈല്‍ മോഫിയയെ മര്‍ദ്ദിച്ചു. സുഹൈല്‍ ലൈംഗിക വൈകൃതങ്ങള്‍ക്കടിമയായിരുന്നു. ഇത് മോഫിയയെ മാനസികമായി തളര്‍ത്തിയെന്നും അദ്ദേഹം വെളിപ്പെടുത്തി.മര്‍ദ്ദനവും സുഹൈലിന്റെ ലൈഗിക വൈകൃതവും മൂലം വിവാഹം കഴിഞ്ഞ് രണ്ടരമാസത്തിനുള്ളില്‍ തന്നെ മകള്‍ തിരികെ വീട്ടിലേക്ക് പോന്നു. സുഹൈല്‍ പണം ആവശ്യപെട്ട് മോഫിയയെ നിരന്തരം മര്‍ദ്ദിച്ചിരുന്നു. സിനിമ നിര്‍മിക്കാന്‍ മുപ്പത് ലക്ഷം രൂപ നല്‍കാത്തതിന് മോഫിയയുടെ കൈതിരിച്ച് ഒടിക്കാന്‍ ശ്രമിച്ചു. സ്റ്റേഷനിലെത്തി കേസ് ഒതുക്കിതീര്‍ക്കാന്‍ ശ്രമിച്ചത് കുട്ടി സഖാവെന്ന് മോഫിയ വിളിക്കുന്നയാളാണെന്നും സലീം ആരോപിച്ചു. കുട്ടി സഖാവും സി.ഐയും ചേര്‍ന്നാണ് പരാതി ഇല്ലാതാക്കാന്‍ ശ്രമിച്ചത്. സ്റ്റേഷനുള്ളില്‍ വെച്ച് മോഫിയ പൊട്ടികരഞ്ഞിട്ടും സി.ഐ അലിവ് കാണിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മാത്യു പോള്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular