Saturday, July 27, 2024
HomeEditorialകോണ്‍ഗ്രസ് പിളരും; വിരുന്നൊരുക്കി വിമതര്‍

കോണ്‍ഗ്രസ് പിളരും; വിരുന്നൊരുക്കി വിമതര്‍

കോ്ണ്‍ഗ്രസിനുള്ളില്‍ പുകഞ്ഞു കൊണ്ടിരിക്കുന്ന അസ്വസ്ഥത മറനീക്കി പുറത്തു വരികയാണ്. കോണ്‍ഗ്രസിന്റെ പോക്കില്‍ രോക്ഷകുലരായ കപില്‍സിബന്‍ ഉള്‍പ്പെടെ സോണിയഗാന്ധിക്കു കത്തെഴുതിയ നേതാക്കള്‍ രണ്ടു കല്പിച്ചു കരുനീക്കം നടത്തുകയാണ്. അഖിലേന്ത്യാ കോണ്‍ഗ്രസില്‍ പിളര്‍പ്പിനൊരു നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. വിമതര്‍ വിളിച്ചപ്രതിപക്ഷ നേതാക്കളുടെ യോഗത്തില്‍ പ്രതീക്ഷിക്കാത്ത വിധം നേതാക്കള്‍ എത്തിയതായി പറയപ്പെടുന്നത്. ശശിതരൂര്‍ ഉള്‍പ്പെടെയുള്ളനേതാക്കളും യോഗത്തില്‍ പങ്കെടുത്തു.

കോണ്‍ഗ്രസിനെ നന്നാക്കണമെന്ന് മാത്രമേ കപീല്‍ സിബല്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ ആഗ്രഹം. എന്നാല്‍ യാതൊരു ആലോചനയും നേതൃത്വവുമില്ലാതെ പാര്‍ട്ടി മുന്നോട്ടു പോകുന്നതിലാണ് ഇവര്‍ വിയോജിക്കുന്നത്. സോണിയാ ഗാന്ധിക്കു പോലും ഒന്നും ചെയ്യാന്‍ സാധിക്കാത്തവിധം കെ.സി വേണുഗോപാല്‍ ഉള്‍പ്പെടുന്ന സംഘം പാര്‍ട്ടിയെ ഹൈജാക്ക് ചെയ്തിരിക്കുകയാണെന്ന ആക്ഷേപമാണ് ഇവര്‍ ഉയര്‍ത്തുന്നത്. പല മേഖലകളിലുമുള്ള നേതാക്കളെ ഒതുക്കിയതും പാര്‍ട്ടിയിലെ കൊഴിഞ്ഞു പോക്കും കെസി പോലുള്ള നേതാക്കളുടെ പിടിപ്പുകേടാണ്. രാഹുല്‍ഗാന്ധി അധികാരത്തിലേക്കു കയറുന്നില്ല. പക്ഷേ, പ്രസിഡന്റിന്റെ റോള്‍കളിക്കുന്നു. എന്നാല്‍ പ്രസിഡന്റാകാന്‍ തയാറാകുന്നില്ല. നല്ല നേതൃത്വവും നല്ല പ്രകടനവും ഉണ്ടെങ്കില്‍ മാത്രമേ പാര്‍ട്ടി രക്ഷപ്പെടുകയുള്ളൂ. എന്നാല്‍ യാതൊരു പ്രവര്‍ത്തനവും കാഴ്ച വയ്ക്കാതെ നേതാക്കളോടു പ്രതികാരമനോഭാവത്തോടെയാണ് ഇവര്‍ പെരുമാറുന്നതെന്നും ആക്ഷേപമുണ്ട്.

വിരുന്നു സല്‍ക്കാരം ആളെ കൂട്ടുന്നതിനും തങ്ങളുടെ ആശയങ്ങളെ നേതാക്കളില്‍ എത്താനുമുള്ള നടപടിയായി കാണുന്നു. രാഹുല്‍ഗാന്ധിയെ മുന്നില്‍ നിര്‍ത്തി പ്രവര്‍ത്തിക്കാന്‍ ഇവര്‍ തയാറാണ്.

RELATED ARTICLES

STORIES

Most Popular