Saturday, July 27, 2024
HomeCinemaഎല്ലാം കൊണ്ടും ചോരക്കളി; സുരേഷ് ഗോപിയുടെ 'വരാഹം' മോഷൻ പോസ്റ്റര്‍

എല്ലാം കൊണ്ടും ചോരക്കളി; സുരേഷ് ഗോപിയുടെ ‘വരാഹം’ മോഷൻ പോസ്റ്റര്‍

സുരേഷ് ഗോപി പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം വരാഹത്തിന്റെ മോഷൻ ടൈറ്റില്‍ പോസ്റ്റർ ലോക തൊഴിലാളി ദിനത്തില്‍ പുറത്തിറങ്ങി.
FEFKA പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയന്റെ ജനറല്‍ ബോഡി മീറ്റിങ്ങില്‍ വച്ചാണ് ടൈറ്റില്‍ പ്രകാശനം ചെയ്തത്. സുരാജ് വെഞ്ഞാറമൂട്, ഗൗതം വാസുദേവ് മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
സനല്‍ വി. ദേവൻ സംവിധാനം ചെയ്യുന്ന ചിത്രം മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ്‌ പടിയൂർ എന്റർടൈൻമെന്റ്‌സുമായി സഹകരിച്ച്‌ വിനീത് ജെയിൻ, സഞ്ജയ് പടിയൂർ എന്നിവർ ചേർന്ന് നിർമ്മിക്കുന്നു.

സുരേഷ് ഗോപിയുടെ 257-ാമത് ചിത്രമാണിത്. മലയാള ചലച്ചിത്ര രംഗത്ത് മുംബൈ ആസ്ഥാനമായിട്ടുള്ള മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ആദ്യ സിനിമയാണ് സുരേഷ് ഗോപിയുടെ ഈ ബ്രഹ്മാണ്ഡ ചിത്രം.

നവ്യ നായർ, പ്രാചി ടെഹ്‌ലാൻ, ഇന്ദ്രൻസ്, സാദിഖ്, ശ്രീജിത്ത്‌ രവി, ജയൻ ചേർത്തല, സന്തോഷ്‌ കീഴാറ്റൂർ, സരയു മോഹൻ, ഷാജു ശ്രീധരർ, മാസ്റ്റർ ശ്രീപത് യാൻ, സ്റ്റെല്ല സന്തോഷ്‌, അനിത നായർ, മഞ്ജുഷ, ജ്യോതി പ്രകാശ്, കേശവ് സുഭാഷ് ഗോപി, കൗഷിക് എം വി, മാസ്റ്റർ നന്ദഗോപൻ, മാസ്റ്റർ ക്രിസ്റ്റോഫർ ആഞ്ചേലോ, മാസ്റ്റർ ശ്രീരാഗ്, ബേബി ശിവാനി തുടങ്ങി നീണ്ട താരനിരയാണ് ചിത്രത്തിലുള്ളത്.

പ്രൊഡക്ഷൻ കണ്‍ട്രോളർ സഞ്ജയ് പടിയൂർ ആദ്യമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. ജൂബിലിയില്‍ തുടക്കം കുറിച്ച സഞ്ജയ് പടിയൂർ ആല്‍വിൻ ആന്റണിയുടെ ചിത്രങ്ങളിലൂടെയാണ് പ്രൊഡക്ഷൻ മാനേജറായി എത്തുന്നത്. വേണു ബി. നായർ സംവിധാനം ചെയ്ത ‘സിറ്റി പോലീസ്’ എന്ന ചിത്രത്തിലാണ് ആദ്യമായി സഞ്ജയ് പടിയൂർ പ്രൊഡക്ഷൻ മാനേജറാകുന്നത്. അന്നു മുതല്‍ സുരേഷ് ഗോപിയുമായി അടുത്ത ബന്ധമുണ്ട്.

RELATED ARTICLES

STORIES

Most Popular