Thursday, March 28, 2024
HomeIndiaഡെൽറ്റ കൊവിഡ് വേരിയൻറ് സ്വയം വംശനാശത്തിലേക്ക് പരിവർത്തനം ചെയ്തേക്കാമെന്ന് ശാസ്ത്രജ്ഞർ

ഡെൽറ്റ കൊവിഡ് വേരിയൻറ് സ്വയം വംശനാശത്തിലേക്ക് പരിവർത്തനം ചെയ്തേക്കാമെന്ന് ശാസ്ത്രജ്ഞർ

ഡെൽറ്റ കൊവിഡ് വേരിയൻറ് സ്വയം വംശനാശത്തിലേക്ക് പരിവർത്തനം ചെയ്തേക്കാമെന്നാണ്  ശാസ്ത്രജ്ഞരുടെ നിഗമനം.ലോകത്തിന്റെ ചില ഭാഗങ്ങളിൽ ഇതിനകം തന്നെ വേരിയന്റിന് വംശനാശം സംഭവിച്ചതായും ശാസ്ത്രലോകം അവകാശപ്പെടുന്നു.

മൂന്ന് മാസം മുമ്പ്  ഡെൽറ്റ സ്‌ട്രെയിനിൽ കുടുങ്ങിയ ജപ്പാനിൽ ഇപ്പോൾ പ്രതിദിന കേസുകൾ 140ൽ താഴെയാണ്, ഓഗസ്റ്റിൽ കേസുകൾ പ്രതിദിനം 23,000 ആയിരുന്നു കേസുകൾ. തരംഗം പെട്ടെന്ന് നിശ്ചലമായി. തലസ്ഥാനമായ ടോക്കിയോയിൽ വെള്ളിയാഴ്ച 16 പുതിയ കേസുകൾ മാത്രമാണ്  രേഖപ്പെടുത്തിയത്.

ജപ്പാനിലെ ജനിതക വിദഗ്ധരുടെ ഒരു സംഘം കൊറോണ വൈറസിന് പെട്ടെന്ന് വ്യാപനശേഷി കുറയാൻ കാരണമായി പറയുന്നത്  മ്യൂട്ടേഷനിലൂടെ ഡെൽറ്റ വകഭേദം സ്വയം വംശനാശത്തിലേക്ക് പരിവർത്തനം നടത്തി എന്നതാണ്.

ഒരു വൈറസിൽ മ്യൂട്ടേഷൻ നടക്കുന്നതിനനുസരിച്ച്, അതിന്റെ ജീനുകളിൽ ക്രമരഹിതമായ “പകർത്തൽ പിശകുകൾക്ക്” ഉണ്ടാകും , ഇത് കാലക്രമേണ വൈറസുകളുടെ ഘടനയിൽ മാറ്റങ്ങൾ ഉണ്ടാക്കും.തുടർന്ന്, വൈറസിന് വംശനാശം സംഭവിക്കുകയും ചെയ്യും.

വൈറസിന്റെ മ്യൂട്ടേഷനുകൾ   വ്യാപനതോത് കൂട്ടുകയും  പ്രതിരോധശേഷി ഇല്ലാതാക്കുകയും  ഗുരുതരമായ രോഗം ഉണ്ടാക്കുന്നതിനും കാരണമാകും. .

എന്നാൽ ചില അവസരങ്ങളിൽ, ഈ മ്യൂട്ടേഷനുകൾ “പരിണാമപരമായ അവസാനങ്ങൾ” ആയിത്തീരുന്നു എന്നാണ്  വിദഗ്ധർ പറയുന്നത് -അതായത് വംശനാശം .

ജപ്പാനിലെ മിഷിമയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജെനറ്റിക്‌സിന്റെ നേതൃത്വത്തിലുള്ള ഗവേഷകർ ഡെൽറ്റ വൈറസിന്റെ nsp14 എന്ന പിശക് തിരുത്തുന്ന എൻസൈമിൽ ശ്രദ്ധ കേന്ദ്രീകരിച്ചു നടത്തിയ പഠനത്തിൽ നിന്നാണ് ഈ കണ്ടെത്തൽ.

ജപ്പാനിലെ ഡെൽറ്റ വേരിയന്റ് ഉഗ്രവ്യാപനശേഷി ആർജ്ജിക്കുകയും മറ്റ് വകഭേദങ്ങളെ അകറ്റി നിർത്തുന്നതുമായ ഭീകരമായ അവസ്ഥയിൽ എത്തിച്ചേർന്ന ശേഷമാണ് ഇപ്പോൾ സ്വയം ഇല്ലാതായത്.

മ്യൂട്ടേഷനുകൾ നടത്തുമ്പോൾ സംഭവിക്കുന്ന ചെറിയ പിശകുകൾ പകർത്തുമ്പോൾ, അതിന്റെ തുടർച്ചയായ ആവർത്തനം വലിയ പിശകിലെത്തുകയും  ഒടുവിൽ മറ്റൊരു   വൈറസായി മാറുകയും ചെയ്യും. ഒരു ഘട്ടം എത്തുന്നതോടെ  അതിന്റെ പകർപ്പുകൾ നിർമ്മിക്കാൻ ആ വൈറസിന്  കഴിയാത അവസ്ഥ ഉണ്ടായതായാണ് ഗവേഷകർ വിശ്വസിക്കുന്നത്.

ആഗോളതലത്തിൽ ഏറ്റവും പ്രബലമായ കൊറോണ വൈറസാണ് ഇത്, 2020-ന്റെ അവസാനത്തിൽ ഇന്ത്യയിൽ നാശം വിതച്ചുകൊണ്ടാണ് ഡെൽറ്റയുടെ തുടക്കം എന്നാണ് കരുതപ്പെടുന്നത്.

ജപ്പാനിൽ കേസ് നിരക്കുകൾ അപ്രതീക്ഷിതമായി കുറയുന്നത് ചർച്ചാവിഷയമാണ്.

മറ്റ് വിദഗ്ധർ പറയുന്നത്, നിരക്ക് കുറയാൻ കാരണം  വാക്സിനുകളാണെന്നാണ്. 75 ശതമാനത്തിലധികം പേരും ജപ്പാനിൽ ഇരുഡോസും സ്വീകരിച്ചവരാണ്. , ഫെയ്സ് മാസ്കുകൾ ധരിക്കുന്നതിലും ബദ്ധശ്രദ്ധരാണ്.

ജപ്പാൻകാർ പൊതുജനാരോഗ്യത്തിൽ സ്വീകരിക്കുന്ന നടപടികൾകൂടിയാണ് അണുബാധയുടെ എണ്ണം കുറയ്ക്കാൻ സഹായകമായത്.

ജപ്പാനിലേത് പോലെ ആഗോളതലത്തിൽ കോവിഡ് വൈറസ് സമാനമായ ഇടിവ് അനുഭവിക്കുമെന്ന് വിശ്വസിക്കുന്നത് ഇപ്പോഴും വളരെ ശുഭാപ്തിവിശ്വാസമാണെന്ന് വിദഗ്ദ്ധർ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular