Wednesday, May 8, 2024
HomeUSAകുതിച്ചുയരുന്ന ഗ്യാസ് വില നിയന്ത്രിക്കുന്നതിന് 50 മില്യൺ ബാരൽ ഓയിൽ വിട്ടുനൽകും : ബൈഡൻ

കുതിച്ചുയരുന്ന ഗ്യാസ് വില നിയന്ത്രിക്കുന്നതിന് 50 മില്യൺ ബാരൽ ഓയിൽ വിട്ടുനൽകും : ബൈഡൻ

വാഷിംഗ്ടൺ ഡിസി ∙ യുഎസ്സിൽ കുതിച്ചുയരുന്ന ഗ്യാസിന്റെ വില നിയന്ത്രിക്കുന്നതിന് ഫെഡറൽ റിസർവ്വിലുള്ള ഓയിൽ ശേഖരത്തിൽ നിന്നും 50 മില്യൺ ബാരൽ വിട്ടുനൽകുമെന്ന് പ്രസിഡന്റ് ബൈഡൻ പ്രഖ്യാപിച്ചു. നവംബർ 23 ചൊവ്വാഴ്ചയാണ് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി  ജൻസാക്കി പുറത്തുവിട്ടത്. കഴിഞ്ഞ വർഷം അമേരിക്കയിലെ പൊതു ഗ്യാസ് വിലയിൽ നിന്നും ഈ വർഷം 50% വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇപ്പോൾ ശരാശരി ഒരു ഗ്യാലൻ ഗ്യാസിന്റെ വില 3.50 ഡോളറാണ്.

ഇപ്പോൾ വിട്ടു നൽകുന്ന 50 മില്യൺ ബാരൽ ക്രൂഡ്ഓയിൽ ആഗോള വിപണിയിൽ ഗ്യാസിന്റെ വില കുറക്കുന്നതിന് ഇടയാക്കും. കൂടുതൽ ഗ്യാസ് ഉപയോഗിക്കുന്ന ഇന്ത്യാ യുണൈറ്റഡ് കിംഗ്ഡം, ചൈന എന്നീ രാജ്യങ്ങളിലെ പെട്രോളിയം ഉൽപന്നങ്ങളുടെ വിലയും ഇതോടെ നിയന്ത്രിക്കാൻ കഴിയുമെന്നാണ് യുഎസ് അധികൃതർ കരുതുന്നത്.

ഫെഡറൽ ഗവൺമെന്റ് പ്രഖ്യാപനം വന്നതോടെ അമേരിക്കയിൽ ഗ്യാസിലെ വിലയിൽ കുറവനുഭവപ്പെടുന്നുണ്ട്. 50 മില്യൺ ബാരൽ എന്നതു 70 മുതൽ 80 ബില്യൺ വരെ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അമേരിക്കൻ പ്രഖ്യാപനം വന്നതോടെ ഇന്ത്യ ഗവൺമെന്റും സ്റ്റോക്കിൽ നിന്നും 5 മില്യൺ ബാരൽ റിലീസ് ചെയ്യുമെന്ന് അറിയിച്ചു. ബ്രിട്ടീഷ്, ജപ്പാൻ, സൗത്ത് കൊറിയ എന്നീ രാഷ്ട്രങ്ങളും കരുതൽ ശേഖരത്തിൽ നിന്നും ഓയിൽ വിട്ടുനൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ഗ്യാസിന് വില ഉയർന്നതോടെ മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്ത വിധം നിത്യോപയോഗ സാധനങ്ങളുടെ വിലയും ഓരോ ദിവസവും യുഎസ്സിൽ വർധിച്ചു വരികയാണ്. ബൈഡൻ ഗവൺമെന്റിന്റെ കെടുകാര്യസ്ഥതയാണ് ഓയിൽ വില വർധിക്കാൻ ഇടയാക്കിയതെന്നു റിപ്പബ്ലിക്കൻ പാർട്ടി ആരോപിച്ചു.

പി.പി.ചെറിയാൻ 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular