Saturday, May 18, 2024
HomeKeralaദിമി അഭിമാനം!! ചരിത്രത്തില്‍ ആദ്യമായി കേരള ബ്ലാസ്റ്റേഴ്സ് താരത്തിന് ഗോള്‍ഡൻ ബൂട്ട്!!

ദിമി അഭിമാനം!! ചരിത്രത്തില്‍ ആദ്യമായി കേരള ബ്ലാസ്റ്റേഴ്സ് താരത്തിന് ഗോള്‍ഡൻ ബൂട്ട്!!

കേരള ബ്ലാസ്റ്റേഴ്സിന്റെ ദിമിക്ക് ഐ എസ് എല്‍ ഗോള്‍ഡൻ ബൂട്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഒരു താരം ചരിത്രത്തില്‍ ആദ്യമായാണ് ഗോള്‍ഡൻ ബൂട്ട് സ്വന്തമാക്കുന്നത്.

ഇന്ന് ഐ എസ് എല്‍ ഫൈനല്‍ കഴിഞ്ഞ് മുംബൈ സിറ്റി കിരീടം ഉയർത്തിയതോടെ ആണ് ദിമിയുടെ ഗോള്‍ഡൻ ബൂട്ട് ഉറപ്പായത്. സീസണില്‍ 13 ഗോളുകളുമായാണ് ദിമിത്രിസ് ദിയമന്റകോസ് ഗോള്‍ഡൻ ബൂട്ട് നേടിയത്.

ദിമി ഈ സീസണില്‍ 17 മത്സരങ്ങള്‍ കളിച്ച്‌ 13 ഗോളുകള്‍ നേടുകയും മൂന്ന് അസിസ്റ്റ് സംഭാവനയും ചെയ്തിരുന്നു. ഒഡീഷയുടെ റോയ് കൃഷ്ണയും 13 ഗോളുകളും 3 അസിസ്റ്റും നേടിയെങ്കിലും കുറവ് മത്സരം കളിച്ചത് ദിമി ആയിരുന്നു. ഇത് ദിമിക്ക് ഗുണമായി. ഇന്ന് കമ്മിംഗ്സ് ഗോളടിച്ചപ്പോള്‍ അദ്ദേഹം 12 ഗോളുമായി ദിമിയുടെ തൊട്ടു പിറകില്‍ എത്തിയിരുന്നു.എന്നാല്‍ കമ്മിംഗ്സിന് രണ്ടാം ഗോള്‍ കണ്ടെത്താൻ ആയില്ല.

ദിമി ഇനി അടുത്ത സീസണില്‍ ഉണ്ടാകുമോ എന്ന് ഉറപ്പില്ല എങ്കിലും ഈ നേട്ടം കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് അഭിമാനിക്കാവുന്ന നേട്ടമാണ്. കുറച്ചു മത്സരങ്ങള്‍ നഷ്ടപ്പെട്ടില്ല എങ്കില്‍ ദിമി ഇതിനേക്കാള്‍ ഗോളുകള്‍ നേടിയേനെ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular