Saturday, May 18, 2024
HomeCinema1000 കോടി എന്ന മാന്ത്രിക സംഖ്യക്കരികെ മോളിവുഡ്; ഇനി വേണ്ടത് 85 കോടി മാത്രം, ഞെട്ടിക്കുന്ന...

1000 കോടി എന്ന മാന്ത്രിക സംഖ്യക്കരികെ മോളിവുഡ്; ഇനി വേണ്ടത് 85 കോടി മാത്രം, ഞെട്ടിക്കുന്ന നേട്ടത്തിലേക്ക്

രുകാലത്ത് കണ്ടന്റ് കൊണ്ട് ഇന്ത്യൻ സിനിമയില്‍ ഉന്നത നിലവാരം പുലർത്തിയ മലയാള സിനിമയ്ക്ക് എതിരാളികള്‍ ഉണ്ടായിരുന്നില്ല.

താരതമ്യേന ചെറിയൊരു ഇൻഡസ്ട്രി ആയിരുന്ന ബംഗാളി ആയിരുന്നു അന്നത്തെ കാലത്ത് മലയാളത്തിനോട് കിടപിടിക്കാൻ കഴിയുന്ന കലാമൂല്യങ്ങള്‍ ഉള്ള സിനിമകള്‍ നിർമ്മിച്ചിരുന്ന മറ്റൊരു ഇടം.

എന്നാല്‍ ഇന്ന് വുഡ് സംസ്‌കാരത്തിന്റെ കാലമാണ്. മോളിവുഡ്, ബോളിവുഡ്, ടോളിവുഡ്, കോളിവുഡ്, സാൻഡല്‍വുഡ് എന്നിങ്ങനെയുള്ള പേരുകളിലാണ് ഇൻഡസ്ട്രികള്‍ അറിയപ്പെടുന്നത്. അതിലെ ചെറിയ ഭാഗം മാത്രമായിരുന്ന മലയാള സിനിമ അഥവാ മോളിവുഡ് ഇന്ന് വലിയ നേട്ടങ്ങളിലേക്കാണ് കുതിച്ചു കയറുന്നത്. പല വമ്ബൻ ഇൻഡസ്ട്രികളെയും കളക്ഷനില്‍ അടിച്ചൊതുക്കി മുന്നേറുന്ന മോളിവുഡിനെ കാത്ത് ഒരു വമ്ബൻ നേട്ടമാണ് ഉള്ളത്.

ഈ വർഷത്തിന്റെ തുടക്കം മുതല്‍ വല്ലാത്തൊരു പേസിലാണ് മലയാള സിനിമകള്‍ തിയേറ്ററുകളില്‍ മുന്നേറി കൊണ്ടിരിക്കുന്നത്. കേരളത്തിന് പുറത്തും അവ വലിയ ബഹുജന അഭിപ്രായങ്ങള്‍ സ്വന്തമാക്കി മുന്നോട്ട് കുതിക്കുമ്ബോള്‍ പല വലിയ കണക്കുകളും കടപുഴകുകയാണ്. ഇപ്പോഴിതാ മലയാള സിനിമ മറ്റൊരു ചരിത്ര നേട്ടത്തിന് തൊട്ടരികില്‍ എത്തി നില്‍ക്കുകയാണ്.

ആയിരം കോടി എന്ന കളക്ഷൻ നേട്ടത്തിന് അടുത്താണ് നമ്മുടെ കൊച്ചു സിനിമാ വ്യവസായം ഇപ്പോള്‍ എത്തിയിരിക്കുന്നത്. ട്രേഡ് അനലിസ്‌റ്റുകളുടെ കണക്കുകള്‍ അനുസരിച്ച്‌ ഈ വർഷത്തിന്റെ ആദ്യ പകുതി പിന്നീടാണ് ഏതാണ്ട് രണ്ട് മാസം തന്നെ ബാക്കിയുള്ളപ്പോള്‍ 915 കോടി രൂപയുടെ കളക്ഷനാണ് മലയാള സിനിമ ഇതുവരെ തിയേറ്ററുകളില്‍ നിന്ന് നേടിയെടുത്തത്.

മോളിവുഡിന്റെ ചരിത്രത്തില്‍ ആദ്യമായാണ് 1000 കോടി കളക്ഷൻ എന്ന നേട്ടത്തിലേക്ക് എത്തുന്നത്. മറ്റ് ഭാഷകളിലെ സിനിമാ വ്യവസായവും തിയേറ്ററുകളും കിതയ്ക്കുമ്ബോഴാണ് മലയാളം വലിയ നേട്ടം ഉണ്ടാക്കുന്നത് എന്നതാണ് ശ്രദ്ധേയം. തമിഴിലും തെലുഗിലും ഒന്നും ഈ വർഷം ശ്രദ്ധേയമായ തിയേറ്റർ ഹിറ്റുകള്‍ ഒന്നും പിറന്നിട്ടില്ല.

എന്നാല്‍ മലയാളത്തിലവട്ടെ ഇറങ്ങിയ വമ്ബൻ സിനിമകളില്‍ ഭൂരിഭാഗവും ഹിറ്റ്, സൂപ്പർഹിറ്റ്, ബ്ലോക്ക്ബസ്‌റ്റർ, ഇൻഡസ്ട്രി ഹിറ്റ് എന്നിങ്ങനെ നീളുന്നു. കണ്ടന്റ് കൊണ്ടും മേക്കിംഗ് ക്വാളിറ്റി കൊണ്ടും മലയാളം മറ്റ് ഇൻഡസ്ട്രികള്‍ക്ക് മാതൃകയാവുന്ന കാഴ്‌ചയാണ് ഈ വർഷം കാണാൻ കഴിഞ്ഞത്. അത് തന്നെയാണ് സിനിമകള്‍ക്കും മറ്റ് ഭാഷകളില്‍ ലഭിച്ച സ്വീകാര്യത തെളിയിക്കുന്നത്.

ഈ വർഷം ഇറങ്ങിയവയില്‍ മഞ്ഞുമ്മല്‍ ബോയ്‌സ് തന്നെയാണ് ആകെ കളക്ഷനില്‍ മുന്നിട്ട് നില്‍ക്കുന്നത്. തൊട്ട് പിന്നിലായി പൃഥ്വിരാജ് സുകുമാരന്റെ ആടുജീവിതവും യുവ താരങ്ങളില്‍ ശ്രദ്ധേയനായ നസ്ലന്റെ പ്രേമലുവും ഫഹദിന്റെ ആവേശവും ഒക്കെയുണ്ട്. ഇതില്‍ മഞ്ഞുമ്മല്‍ 200 കോടി പിന്നിട്ട് കൊണ്ട് ആ റെക്കോർഡും തകർത്തിരുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular