Sunday, May 19, 2024
HomeKeralaകേരളത്തില്‍ ഈ സ്ഥാപനങ്ങളും അടച്ച്‌ പൂട്ടേണ്ടി വരും, സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിസന്ധിയിലാകുന്നത് വാഹന ഉടമകള്‍

കേരളത്തില്‍ ഈ സ്ഥാപനങ്ങളും അടച്ച്‌ പൂട്ടേണ്ടി വരും, സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിസന്ധിയിലാകുന്നത് വാഹന ഉടമകള്‍

തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റ് നടത്തിപ്പിലെ രീതികള്‍ മാറിയത് ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളെ വലിയ രീതിയില്‍ ബാധിച്ചിട്ടുണ്ട്.

ടെസ്റ്റില്‍ വിദ്യാര്‍ത്ഥികള്‍ വ്യാപകമായി തോല്‍ക്കുന്നതോടെ സര്‍ക്കാരിനും ഗതാഗത വകുപ്പിനും എതിരെ പ്രതിഷേധവുമായി സ്‌കൂള്‍ ഉടമകള്‍ രംഗത്തുണ്ട്. അതിനിടെ വകുപ്പിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുകയാണ് വാഹന പുക പരിശോധന കേന്ദ്രങ്ങളിലെ പുതിയ പ്രതിസന്ധി.

പുകപരിശോധന സ്ഥാപനങ്ങളുടെ ലൈസന്‍സ് പുതുക്കി നല്‍കാത്തതിനെതിരായും സംസ്ഥാന വ്യാപകമായി സ്ഥാപനങ്ങളുടെ ഐ.ഡി മൂന്നുമാസം വരെ സസ്‌പെന്‍ഡ് ചെയ്യുന്നതിനെതിരെയുമാണ് ഉടമസ്ഥരുടെ സമരം. യാതൊരു വിശദീകരണം ചോദിക്കാതെയും നോട്ടീസ് നല്‍കാതെയും നിസ്സാര കാര്യത്തിന് ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ (ടി.ഡി) സ്‌ക്വാഡ് ആണ് നടപടി എടുക്കുന്നതായി പറയുന്നത്.

നടപടികളില്‍ പ്രതിഷേധിച്ച്‌ തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി പുകപരിശോധന കേന്ദ്രങ്ങള്‍ അടച്ച്‌ തിരുവനന്തപുരത്ത് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഓഫിസിലേക്ക് പ്രകടനവും ധര്‍ണയും നടത്തുമെന്ന് അസോസിയേഷന്‍ ഓഫ് ഓതറൈസ്ഡ് ടെസ്റ്റിംഗ് സ്റ്റേഷന്‍ ഫോര്‍ മോട്ടോര്‍ വെഹിക്കിള്‍സ് കേരള ഭാരവാഹികള്‍ അറിയിച്ചു.

അടുത്തകാലത്ത് വാഹന പുക പരിശോധന കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയതിന് തൃശൂരിലും കോഴിക്കോട്ടും രണ്ട് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ വിജിലന്‍സ് പിടികൂടിയിരുന്നു. ഇതിന്റെ പ്രതികാര നടപടിയാണ് ഇപ്പോഴുണ്ടാകുന്നതെന്നും അവര്‍ ആരോപിക്കുന്നു. ഡ്രൈവിംഗ് സ്‌കൂള്‍ നടത്തിപ്പ്കാരുടെ സമരത്തെക്കാള്‍ പൊതുജനങ്ങളെ ബാധിക്കുന്നത് പുകപരിശോധന കേന്ദ്രങ്ങളുടെ സമരമായിരിക്കും. പുകപരിശോധന നടത്താന്‍ കഴിഞ്ഞില്ലെങ്കില്‍ വാഹനഉടമകള്‍ക്ക് തങ്ങളുടെ വാഹനങ്ങള്‍ പുറത്തിറക്കാന്‍ പറ്റാത്ത സ്ഥിതിയുണ്ടാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular