Thursday, March 28, 2024
HomeIndiaകയ്യൂക്കുകൊണ്ട് കശ്മീരിനെ ഭരിക്കാമെന്ന് കരുതേണ്ട ; ഭീഷണിയുമായി മെഹബൂബ മുഫ്തി

കയ്യൂക്കുകൊണ്ട് കശ്മീരിനെ ഭരിക്കാമെന്ന് കരുതേണ്ട ; ഭീഷണിയുമായി മെഹബൂബ മുഫ്തി

റംബാൻ: ജമ്മു കശ്മീരിനെ ഇന്ത്യക്കൊപ്പം നിലനിന്നു കാണണമെങ്കിൽ എത്രയും വേഗം 370, 35എ വകുപ്പുകൾ പുന:സ്ഥാപിക്കണമെന്നും എന്നും കയ്യൂക്ക് കൊണ്ട് ഭരിക്കാമെന്ന് കരുതേണ്ടെന്നും പി.ഡി.പി നേതാവ് മെഹബൂബ മുഫ്തി. രാജ്യത്ത് കേന്ദ്രസർക്കാർ ചെയ്യുന്ന തെല്ലാം ശരിയാണെന്ന ധാരണ അസ്ഥാനത്താണെന്നും കാർഷികബില്ലുമൂലം കർഷകര നുഭവിച്ച ദുരന്തം ഒരു പാഠമാണെന്നും മെഹബൂബ പറഞ്ഞു. റംബാനിലെ പൊതു സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മെഹബൂബ.

‘ഞങ്ങൾ മഹാത്മാ ഗാന്ധിയുടെ ഇന്ത്യയുമൊത്ത് ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. അതിന്റെ ഭാഗമാണ് 370, 35 എ വകുപ്പുകളും ജമ്മു കശ്മീരിന്റെ പ്രത്യേക പതാകയും. അത് നേടുക തന്നെ ചെയ്യും. ജമ്മു കശ്മീരിനെ ഇന്ത്യക്കൊപ്പം നിലനിർത്താൻ ആഗ്രഹിക്കു ന്നുവെങ്കിൽ എത്രയും വേഗം വകുപ്പുകളെല്ലാം പുന:സ്ഥാപിക്കുന്നതാണ് നല്ലത്. നിങ്ങൾക്കൊരിക്കലും കയ്യൂക്ക് കൊണ്ട് ജമ്മു കശ്മീരിനെ അടക്കിഭരിക്കാനാകില്ല.’ മെഹബൂബ മുഫ്തി പറഞ്ഞു.

ബ്രിട്ടീഷുകാരന്റെ കയ്യിൽ നിന്നും സ്വാതന്ത്ര്യം നേടാൻ ഇന്ത്യക്ക് 200 വർഷം പോരാടേണ്ടി വന്നു. ബി.ജെ.പി 70 വർഷത്തിന് ശേഷമാണ് 370-ാം വകുപ്പ് ഭരണഘടനാ വിരുദ്ധമായി റദ്ദാക്കിയത്. 70 മാസം കൊണ്ട് ഞങ്ങളത് തിരികെ പിടിക്കും. അതിന് സ്വന്തം ജീവൻ നൽകാനും തയ്യാറാണെന്നും മെഹബൂബ മുഫ്തി വെല്ലുവിളിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular