Sunday, May 19, 2024
HomeEditorialതീജ്വാലകള്‍ ചീറ്റി സൂര്യന്‍, പിന്നാലെ 171 അടിയുള്ള ഭീകരന്‍; ഭൂമിയെ തേടിയെത്തുന്നത് 2 അപകടങ്ങള്‍

തീജ്വാലകള്‍ ചീറ്റി സൂര്യന്‍, പിന്നാലെ 171 അടിയുള്ള ഭീകരന്‍; ഭൂമിയെ തേടിയെത്തുന്നത് 2 അപകടങ്ങള്‍

ഭൂമിയെ തേടി ഒരേസമയം എത്തുന്നത് രണ്ട് അപകടങ്ങള്‍. ഒന്ന് സൂര്യനില്‍ നിന്നും മറ്റൊന്ന് ബഹിരാകാശത്ത് നിന്നുള്ള കൂറ്റന്‍ ഛിന്നഗ്രഹത്തിന്റെ രൂപത്തിലുമാണ് എത്തുന്നത്.

സൂര്യനില്‍ രണ്ട് വിസ്‌ഫോടനങ്ങളാണ് ഒരേ സമയം ഉണ്ടായിരിക്കുന്നത്. സോളാര്‍ സൈക്കിളിന്റെ ഏറ്റവും രൂക്ഷമായ ഘട്ടത്തിലാണ് ഇപ്പോള്‍ സൂര്യന്‍ ഉള്ളത്. ഏത് സമയത്തും വിസ്‌ഫോടനങ്ങള്‍ പ്രതീക്ഷിക്കാം.

തുടര്‍ച്ചയായി സണ്‍സ്‌പോട്ടുകളും സൂര്യനില്‍ രൂപപ്പെടുന്നുണ്ട്. ഈ സമയം സൂര്യന്റെ കാന്തിക മണ്ഡലം ഒരു കാലക്രമത്തിലൂടെ കടന്നുപോകും. സൂര്യന്റെ ഉത്തര-ദക്ഷിണ ധ്രുവങ്ങള്‍ തമ്മില്‍ പരസ്പരം മാറും. പിന്നീട് പതിനൊന്ന് വര്‍ഷത്തിന് ശേഷമാണ് പൂര്‍വ സ്ഥലത്തേക്ക് മടങ്ങിയെത്തുക. ഈ സമയം സൂര്യന്‍ സംഘര്‍ഷഭരിതമായിരിക്കും. നിരവധി സൗരജ്വാലകള്‍ ഭൂമിയിലേക്ക് എത്തും.

അതേസമയം സൂര്യന്‍ തീജ്വാലകള്‍ വര്‍ഷിക്കുന്നത് കാരണം ഭൂമിയാണ് ഏറെ പ്രശ്‌നങ്ങള്‍ നേരിടുന്നത്. ഭൂമിയിലെ പല സാങ്കേതിക വിദ്യയും ഉപഗ്രഹങ്ങളുടെ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. സൗരജ്വാലകളാല്‍ ഇതെല്ലാം പ്രവര്‍ത്തനരഹിതമാകും. അതേസമയം ദിവസങ്ങള്‍ക്ക് സൂര്യനില്‍ വീണ്ടും സണ്‍സ്‌പോട്ട് രൂപപ്പെട്ടിരുന്നു.

ഇതില്‍ നിന്ന് രണ്ട് രാക്ഷസ തീജ്വാലകള്‍ ഭൂമിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. സൂര്യനിലെ വിസ്‌ഫോടനത്തെ തുടര്‍ന്നാണ് ഈ തീജ്വാലകള്‍ രൂപപ്പെട്ടത്. എആര്‍3663 എന്ന സണ്‍സ്‌പോട്ടില്‍ നിന്നാണ് ഇവ രൂപപ്പെട്ടത്. മെയ് രണ്ടിനായിരുന്നു ആദ്യ വിസ്‌ഫോടനമുണ്ടായത്.

ഇത് എക്‌സ് വിഭാഗത്തില്‍ വരുന്ന സൗരജ്വാലകള്‍ക്ക് കാരണമായിരുന്നു. ഇവ ഓസ്‌ട്രേലിയ, ജപ്പാന്‍, ചൈന എന്നിവിടങ്ങളില്‍ ആശയവിനിമയ സംവിധാനങ്ങള്‍ക്ക് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. 25 മിനുട്ട് നീണ്ടുനിന്ന വിസ്‌ഫോടനത്തിലാണ് പുതിയ സൗരജ്വാലകള്‍ രൂപപ്പെട്ടിരിക്കുന്നത്.മെയ് മൂന്നിനാണ് രണ്ടാമത്തെ വിസ്‌ഫോടനം ഉണ്ടായത്.

ഇതില്‍ നിന്ന് എം ക്ലാസ് വിഭാഗത്തില്‍ വരുന്ന സൗരജ്വാലകള്‍ ഉണ്ടാക്കാന്‍ കാരണമായിരിക്കുകയാണ്. സൂര്യനില്‍ രൂപപ്പെട്ട പുതിയ സണ്‍സ്‌പോട്ട് ഭൂമിയെ അഭിമുഖീകരിച്ചാണ് നില്‍ക്കുന്നത്. കൊറോണല്‍ മാസ് ഇജക്ഷന്‍ കൂടി ഈ ദിനത്തില്‍ നടന്നത് കൊണ്ട് മാത്രാണ് അതിവേഗത്തില്‍ സൗരജ്വാലകള്‍ ഭൂമിയെ ലക്ഷ്യമിട്ട് വരുന്നത്.

സിഎംഇ എന്ന് പ്ലാസ്മ അടങ്ങിയയാണ്. ഇവ ഭൂമിയിലെ പവര്‍ ഗ്രിഡുകളെയും, ടെലി കമ്മ്യൂണിക്കേഷന്‍ ശൃംഖലകളെയും, ഉപഗ്രഹങ്ങളെയും താല്‍ക്കാലികമായി പ്രവര്‍ത്തനരഹിതമാക്കും. ബഹിരാകാശ സഞ്ചാരികള്‍ക്ക് റേഡിയേഷന്‍ ഭീഷണി ഉയര്‍ത്താനും ഇവയ്ക്ക് സാധിക്കും.

ആസ്‌ട്രോയിഡ് 2024 ജെഎഫ് എന്ന ഛിന്നഗ്രഹമാണ് ഭൂമിയെ ലക്ഷ്യമിട്ട് വരുന്ന മറ്റൊരു ഭീകരന്‍. അപ്പോളോ ഛിന്നഗ്രഹ സമൂഹത്തില്‍ നിന്നാണ് ഇവയുടെ വരവ്. 171 അടി വീതിയുണ്ട് ഇതിന്. 26 അടിയുണ്ട് ഇവയ്ക്ക് നീളം. മണിക്കൂറില്‍ 42081 കിലോമീറ്റര്‍ വേഗത്തിലാണ് ഇവയുടെ സഞ്ചാരം.

ഭൂമിയുടെ 4,75443 കിലോമീറ്റര്‍ ചുറ്റളവിലാണ് ഇവയെത്തുക. നാസ പറയുന്നത് ഇവ ഭൂമിയെ സ്പര്‍ശിക്കാതെ കടന്നുപോകുമെന്നാണ്. മറ്റൊരു ഛിന്നഗ്രഹം കൂടി ഇതോടൊപ്പം വരുന്നുണ്ട്. 2024 എച്ച്‌ഇ2 എന്നാണ് ഇതിന്റെ പേര്. 78 അടി നീളമുണ്ട് ഈ ഛിന്നഗ്രഹത്തിന്. 43422 കിലോമീറ്റര്‍ വേഗത്തിലാണ് ഇവയുടെ സഞ്ചാരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular