Saturday, July 27, 2024
HomeEuropeയുവേഫ ചാമ്ബ്യന്‍സ് ലീഗ്: ഫൈനല്‍ ലക്ഷ്യമിട്ട് പിഎസ്ജിയും ബൊറൂസിയയും

യുവേഫ ചാമ്ബ്യന്‍സ് ലീഗ്: ഫൈനല്‍ ലക്ഷ്യമിട്ട് പിഎസ്ജിയും ബൊറൂസിയയും

പാരീസ്: യുവേഫ ചാമ്ബ്യന്‍സ് ലീഗില്‍ ഫൈനല്‍ ലക്ഷ്യമിട്ട് രണ്ടാം പാദ സെമിയില്‍ ഇന്ന് പിഎസ്ജിയും ബൊറൂസിയ ഡോര്‍ട്ട്മണ്ടും ഏറ്റുമുട്ടാനിറങ്ങുന്നു.

ആദ്യപാദത്തില്‍ 1-0ന്റെ ജയം നേടിയ ബൊറൂസിയയ്‌ക്ക് ഇന്ന് ഒരു സമനില മാത്രം മതി ഫൈനലിലേക്ക് യോഗ്യത നേടാന്‍. അതേസമയം പിഎസ്ജിക്ക് ഫൈനല്‍ ടിക്കറ്റ് നേടണമെങ്കില്‍ ജയിച്ചേ മതിയാകൂ. ആദ്യപാദത്തില്‍ ഫുള്‍കുര്‍ഗ് നേടിയ ഏകഗോളിനാണ് ബൊറൂസിയ വിജയിച്ചത്.

എന്നാല്‍ ഇന്ന് പിഎസ്ജിയുടെ തട്ടകത്തിലാണ് മത്സരമെന്നത് അവരുടെ ആത്മവിശ്വാസം കൂട്ടുന്നു. സൂപ്പര്‍ താരം കിലിയന്‍ എംബപ്പെ, ഡെംപലെ, വിറ്റീഞ്ഞ എന്ന് സൂപ്പര്‍ താരങ്ങളിലാണ് പിഎസ്ജിയുടെ പ്രതീക്ഷ.

RELATED ARTICLES

STORIES

Most Popular