Tuesday, April 16, 2024
HomeGulfയുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങളുടെ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങളുടെ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

അബുദാബി: യുഎഇ ദേശീയ ദിനവും (UAE National Day) സ്‍മരണ ദിനവും (Commemoration Day) പ്രമാണിച്ച് സ്വകാര്യ മേഖലയുടെ അവധി ദിനങ്ങള്‍ (Holidays for Private sector) പ്രഖ്യാപിച്ചു. രാജ്യത്തെ എല്ലാ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും മൂന്ന് ദിവസത്തെ ശമ്പളത്തോടെയുള്ള അവധിയാണ് ബുധനാഴ്‍ച മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം (Ministry of Human Resources and Emiratisation) പ്രഖ്യാപിച്ചത്.

ഡിസംബര്‍ ഒന്ന് ബുധനാഴ്‍ച മുതല്‍ ഡിസംബര്‍ മൂന്ന് വെള്ളിയാഴ്‍ച വരെയാണ്  സ്വകാര്യ മേഖലയുടെ അവധി. രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഇതേ ദിവസങ്ങളില്‍ തന്നെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുമേഖലയുടെ അവധി സംബന്ധിച്ച് ഫെഡറല്‍ അതോരിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‍സസ് നേരത്തെ അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ശനിയാഴ്‍ച വാരാന്ത്യ അവധി ലഭിക്കുന്ന വിഭാഗങ്ങളില്‍ ആ ദിവസം കൂടി ഉള്‍പ്പെടുമ്പോള്‍ നാല് ദിവസത്തെ അവധി ലഭിക്കും. പൊതുമേഖലാ സ്ഥാപനങ്ങള്‍ അവധിക്ക് ശേഷം ഡിസംബര്‍ അഞ്ച് ഞായറാഴ്‍ചയായിരിക്കും പ്രവര്‍ത്തനം പുനഃരാരംഭിക്കുക. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടുതന്നെ വിപുലമായ രീതിയില്‍ അന്‍പതാം ദേശീയ ദിനം ആഘോഷിക്കാനാണ് യുഎഇയിലെ സ്വദേശികളും പ്രവാസികളും തയ്യാറെടുക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular