Saturday, July 27, 2024
HomeCinemaസര്‍പ്രെെസ് പ്രഖ്യാപനം, ഫഹദിൻ്റെ 'ആവേശം' ഒടിടിയിലേയ്ക്ക്; റിലീസ് പ്രഖ്യാപിച്ചു

സര്‍പ്രെെസ് പ്രഖ്യാപനം, ഫഹദിൻ്റെ ‘ആവേശം’ ഒടിടിയിലേയ്ക്ക്; റിലീസ് പ്രഖ്യാപിച്ചു

ഹദ് ഫാസില്‍ നായകനായെത്തിയ ‘ആവേശം’ ഒടിടിയിലേയ്ക്ക്. തിയേറ്ററില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടിക്കൊണ്ട് പ്രദർശനം തുടരുന്നതിനിടെയാണ് ചിത്രം ഒടിടി റിലീസിനൊരുങ്ങുന്നത്.

മേയ് ഒൻപതിന് ചിത്രം ഒടിടിയിലെത്തുമെന്നാണ് റിപ്പോർട്ടുകള്‍. ആമസോണ്‍ പ്രെെമിലൂടെയാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.

2023 ലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ രോമാഞ്ചത്തിന് ശേഷം സംവിധായകൻ ജിത്തു മാധവൻ സംവിധാനം ചെയ്ത ‘ആവേശം’ ഏപ്രില്‍ 11-നാണ് തിയേറ്റുകളില്‍ എത്തിയത്. അൻവർ റഷീദ് എന്റർടൈൻമെന്റ്സിന്റെ ബാനറില്‍ അൻവർ റഷീദും ഫഹദ് ഫാസില്‍ ആൻഡ് ഫ്രണ്ട്സിന്റെ ബാനറില്‍ നസ്രിയ നസീമും ചേർന്നാണ് നിർമിച്ചിരിക്കുന്നത്.

മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർത്ഥി, സജിൻ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റർ, മിഥുൻ ജെഎസ്, റോഷൻ ഷാനവാസ്, പൂജ മോഹൻരാജ്, നീരജ രാജേന്ദ്രൻ, ശ്രീജിത്ത് നായർ, തങ്കം മോഹൻ തുടങ്ങി നിരവധി പേർ ചിത്രത്തില്‍ എത്തുന്നുണ്ട്. സമീർ താഹിർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. രോമാഞ്ചത്തിലെ ഹിറ്റ് കൂട്ടുകെട്ട് ആവർത്തിച്ചുകൊണ്ട് വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സുഷിൻ ശ്യാമാണ് സംഗീതം പകർന്നിരിക്കുന്നത്. 150 കോടിയോളം ആഗോള കളക്ഷൻ നേടിക്കൊണ്ട് കുതിക്കുകയാണ് ചിത്രം

RELATED ARTICLES

STORIES

Most Popular