Tuesday, April 23, 2024
HomeKeralaശ്രേയസ്‌കുമാറിന്റെ പാര്‍ട്ടി രണ്ടായി ജനതാദള്‍ മൂന്നും

ശ്രേയസ്‌കുമാറിന്റെ പാര്‍ട്ടി രണ്ടായി ജനതാദള്‍ മൂന്നും

ലോക് താന്ത്രിക് ദള്‍ രണ്ടായി. ശ്രേയംസ് കുമാര്‍ നയിക്കുന്ന പാര്‍ട്ടിയും വിമതരും നയിക്കുന്ന പാര്‍ട്ടിയായി മാറി  കഴിഞ്ഞു.  നിലവില്‍ ഒന്നായി മാറാന്‍ ആഗ്രഹിച്ച ജനതാദള്‍ മൂന്നായി മാറി കഴിഞ്ഞു.  മന്ത്രി കൃഷ്ണന്‍കുട്ടി നയിക്കുന്ന  ജനതാദളും വീരേന്ദ്രകുമാറില്‍ നിന്നും പിണങ്ങി പോയതാണ്. വിമത നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി. ജനറല്‍ സെക്രട്ടറി വി.സുരേന്ദ്രന്‍ പിള്ളയെ സസ്‌പെന്‍ഡ് ചെയ്തു. ഷെയ്ഖ് പി.ഹാരിസിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കി. സെക്രട്ടറിമാരായ അങ്കത്തില്‍ അജയകുമാര്‍, രാജേഷ് പ്രേം എന്നിവരെയും തല്‍സ്ഥാനങ്ങളില്‍ നിന്നു നീക്കി. സമാന്തരയോഗം ചേര്‍ന്നതില്‍ വിശദീകരണം നല്‍കാത്തതിനെ തുടര്‍ന്നാണ് സംസ്ഥാന പ്രസിഡന്റ് എംവി ശ്രേയാംസ്‌കുമാര്‍ നാല് പേര്‍ക്കെതിരെയും നടപടിയെടുത്തത്. ഓണ്‍ലൈനായി ചേര്‍ന്ന എല്‍ജെഡി നേതൃയോഗത്തിലാണ് തീരുമാനമുണ്ടായത്.

നാലാം തീയതി ചേരുന്ന സംസ്ഥാന എക്‌സിക്യൂട്ടിവില്‍ തുടര്‍ നടപടിയെടുക്കാനും ഓണ്‍ലൈനായി ചേര്‍ന്ന സംസ്ഥാന ഭാരവാഹി യോഗത്തില്‍ തീരുമാനിച്ചു. കെ.പി. മോഹനനും വര്‍ഗീസ് ജോര്‍ജുമടക്കം 26 ഭാരവാഹികള്‍ യോഗത്തില്‍ പങ്കെടുത്തു.എന്നാല്‍ നടപടിയെ തള്ളി സുരേന്ദ്രന്‍ പിള്ള രംഗത്തെത്തി. തങ്ങളെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശ്രേയാംസ് കുമാറിന് അധികാരമില്ലെന്നും തന്നെ നിയമിച്ചത് ദേശീയ അധ്യക്ഷന്‍ ശരത് യാദവാണെന്നുമാണ് നടപടികളോട് സുരേന്ദ്രന്‍ പിള്ളയുടെ പ്രതികരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular