Saturday, April 20, 2024
HomeKeralaപച്ചക്കറിക്ക് തീവില ഗ്യാസില്‍ തക്കാളിക്കറി വച്ചാല്‍ ഇൻകംടാക്സ് പൊക്കുന്ന കാലം

പച്ചക്കറിക്ക് തീവില ഗ്യാസില്‍ തക്കാളിക്കറി വച്ചാല്‍ ഇൻകംടാക്സ് പൊക്കുന്ന കാലം

കേരളത്തില്‍ പച്ചക്കറിക്ക് തീ വില. തക്കാളി കൈയില്‍ പിടിച്ചു നടക്കുന്നതു പോലും അഹങ്കാരത്തിന്റെ ലക്ഷണമായി കാണുന്ന സമയമാണിപ്പോള്‍.  തക്കാളി വാങ്ങിയാല്‍ പണക്കാരനാകുന്ന കാലം.  ഗ്യാസില്‍ തക്കാളിക്കറി വച്ചാല്‍  അദായനികുതി റെയ്ഡ് ചെയ്യുന്നകാലമായി കേരളം മാറുന്നു.

എത്രമാത്രം  പച്ചക്കറിക്ക് തീ വിലയാണ്. സര്‍ക്കാര്‍ ഇതെല്ലാം നിയന്ത്രിക്കാന്‍ രംഗത്തിറങ്ങിയാല്‍ നല്ലതായിരുന്നു.തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിലെ സര്‍ക്കാരുമായി സഹകരിച്ച് കര്‍ഷകരില്‍നിന്ന് നേരിട്ട് പച്ചക്കറികള്‍ കേരള വിപണിയിലിറക്കാനുള്ള നടപടി ആരംഭിച്ചുവെന്നാണ് സര്‍ക്കാര്‍ വെളിപ്പെടുത്തുന്നത്.

ഇത്തരത്തില്‍ സംഭരിക്കുന്ന പച്ചക്കറികള്‍ ഹോര്‍ട്ടികോര്‍പ്പാണ് വിപണിയിലെത്തിക്കുക. കൃഷി മന്ത്രി പി. പ്രസാദിന്റെ അധ്യക്ഷതയില്‍ വിളിച്ചുകൂട്ടിയ ഉന്നതതല യോഗത്തിലാണ് തീരുമാനം.
ഒരാഴ്ചയ്ക്കുള്ളില്‍ പച്ചക്കറിവില സാധാരണനിലയിലാക്കാനുള്ള സമഗ്രപദ്ധതിയാണ് കൃഷിവകുപ്പ് തയ്യാറാക്കിയത്.

ഹോര്‍ട്ടികോര്‍പ്പിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സമഗ്രമായ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ഡബ്ള്യു.ടി.ഒ. സെല്‍ സ്പെഷ്യല്‍ ഓഫീസര്‍ ആരതിയുടെ നേതൃത്വത്തിലുള്ള നാലംഗ വിദഗ്ധസമിതിയെ ചുമതലപ്പെടുത്തി.

പ്രാദേശികമായി അധികം ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍ സംഭരിക്കുന്നതിന് മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിക്കും. അതിലൂടെ സംഭരിക്കുന്ന പച്ചക്കറികള്‍ ഏകോപിപ്പിച്ച് പൊതുവിപണിയില്‍ എത്തിക്കാന്‍ ഹോര്‍ട്ടികോര്‍പ്പിനെ ചുമതലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലുംപെട്ട് പച്ചക്കറി ക്കൃഷി നശിച്ചുപോയവര്‍ക്ക് അടിയന്തരമായി പച്ചക്കറിത്തൈകള്‍ ലഭ്യമാക്കാനും കൃഷിമന്ത്രി നിര്‍ദേശം കൊടുത്തു.

മാത്യു ജോണ്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular